twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അമ്മയില്‍ നിന്നും പുറത്ത് പോവേണ്ടത് ഇടവേള ബാബുവും ഇന്നസെന്റും; തുറന്നടിച്ച് നടന്‍ ഷമ്മി തിലകന്‍

    |

    താരസംഘടനയായ അമ്മയില്‍ നിന്നും നടി പാര്‍വതി തിരുവോത്ത് രാജി വെച്ചത് വലിയ വാര്‍ത്തകള്‍ സൃഷ്ടിച്ചിരിക്കുകയാണ്. അമ്മയുടെ ജനറല്‍ സെക്രട്ടറിയായ ഇടവേള ബാബു നടി ഭാവനയെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്നായിരുന്നു പാര്‍വതിയുടെ രാജി. പാര്‍വതിയ്ക്ക് പിന്തുണ നല്‍കി നിരവധി പേരാണ് രംഗത്ത് വന്നത്.

    യഥാര്‍ഥത്തില്‍ പാര്‍വതിയല്ല രാജി വയ്‌ക്കേണ്ടത് ഇടവേളബാബുവും ഇന്നസെന്റുമാണെന്ന് പറയുകയാണ് നടന്‍ ഷമ്മി തിലകന്‍. ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പിതാവ് തിലകനെ കുറിച്ചും പാര്‍വതിയുടെ രാജി അടക്കമുള്ള കാര്യങ്ങളെ കുറിച്ചും ഷമ്മി തിലകന്‍ സംസാരിച്ചിരിക്കുന്നത്.

    ഷമ്മി തിലകന്റെ വാക്കുകളിലേക്ക്

    'സംഘടനാപരമായ എല്ലാ മര്യാദകളും പാലിച്ചാണ് തിലകനെതിരെ നിന്നത്'. എന്ന് ഇടവേള ബാബു അഭിമുഖത്തില്‍ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് അസംബന്ധമാണ്. ഈ വാക്കേ എനിക്ക് അതിനെ കുറിച്ച് പറയാനുള്ളു. കാരണം എല്ലാവരും കണ്ടതാണ് മാതൃഭൂമിയില്‍ അച്ഛന്‍ അയച്ച ലെറ്റര്‍ പുറത്തു വന്നത്. അതിനകത്ത് അദ്ദേഹം വളരെ വിശദീകരിച്ചു തന്നെ കാര്യങ്ങള്‍ എഴുതിയിട്ടുണ്ട്. അച്ഛന് അവര്‍ കാരണം കാണിക്കല്‍ നോട്ടീസ് കൊടുത്തു. അതിന് അദ്ദേഹം കൃത്യമായ മറുപടിയും നല്‍കി. തന്റെ പ്രസ്താവനകള്‍ മൂലം ആര്‍ക്കെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന പക്ഷം അവരോട് മാപ്പ് പറയാന്‍ തയ്യാറാണെന്നാണ് തിലകന്‍ ആ കത്തില്‍ പറഞ്ഞത്.

     ഷമ്മി തിലകന്റെ വാക്കുകളിലേക്ക്

    എന്നാല്‍ ആ കത്ത് കൊടുത്തിട്ടും അഞ്ചോ ആറോ, കൂടിവന്നാല്‍ പത്ത് ദിവസത്തിനുള്ളില്‍ അദ്ദേഹത്തെ സംഘടനയില്‍ നിന്നും പുറത്താക്കുകയാണ് ചെയ്തത്. അങ്ങനെ പുറത്താക്കാനായിട്ട് ആര്‍ക്കും തന്നെ സംഘടനയില്‍ അധികാരമില്ല. അമ്മ ഒരു ചാരിറ്റബിള്‍ സൊസൈറ്റിയാണ്. ചാരിറ്റബിള്‍ ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സംഘടനയാണത്. അതില്‍ പറയുന്ന നിയമാവലികള്‍ പ്രകാരം ആരെയും പുറത്താക്കാനുള്ള അധികാരം ആര്‍ക്കും തന്നെയില്ല. അല്ലാത്തപക്ഷം അതിനകത്ത് നിന്നും പുറത്താക്കപ്പെടേണ്ടത് തിലകനോ, പാര്‍വ്വതിയോ ഒന്നുമല്ല.

    ഷമ്മി തിലകന്റെ വാക്കുകളിലേക്ക്

    ഇടവേള ബാബു എന്ന വ്യക്തിയാണ് പുറത്താക്കപ്പെടേണ്ടത്. സംവിധായകന്‍ വിനയന്‍ കോമ്പെറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യക്ക് ഒരു കേസ് കൊടുത്തിരുന്നു. ആ കോടതിയുടെ വിധി വന്നത് ഓണ്‍ലൈനിലുണ്ട്. വിനയന്‍ വിഎസ്, അമ്മ എന്ന് സേര്‍ച്ച് ചെയ്താല്‍ ആ ഫയല്‍സ് കിട്ടും. തിലകനോട് ചെയ്തത് അനീതിയാണെന്നുള്ളത് അതില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. കോടതിയിലെ ഒരു ട്രയല്‍ കഴിഞ്ഞിട്ടുള്ള വിധിയാണത്. ആ റിപ്പോര്‍ട്ടില്‍ അവര്‍ വ്യക്തമായി പറയുന്നുണ്ട് തിലകനോട് ചെയ്തത് ശരിയോ തെറ്റോ എന്ന്. കോടതിയുടെ ഈ വിധി വന്നതിന് ശേഷം മാത്രമാണ് ഞാന്‍ ഇതിനെതിരെ അസോസിയേഷനില്‍ പൊട്ടിത്തെറിച്ചിട്ടുള്ളത്.

     ഷമ്മി തിലകന്റെ വാക്കുകളിലേക്ക്

    അതിന് മുന്‍പ് വരെ എനിക്ക് പൊട്ടിത്തെറിക്കാന്‍ യാതൊരു തെളിവുകളും എന്റെ പക്കല്‍ ഉണ്ടായിരുന്നില്ല. പുറത്ത് പോകേണ്ടത് ഇടവേള ബാബു ആണെന്നുള്ളതില്‍ ഒരു സംശയവുമില്ല കൂടെ ഇന്നസെന്റും പുറത്തു പോകേണ്ടതാണ്. അദ്ദേഹം സംഘടനയുടെ പ്രസിഡന്റ് അല്ലാത്തതു കൊണ്ടാണ് ഞാനത് പറയാത്തത്. സംഘടനയ്ക്ക് രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ല എന്ന് ഇടവേള ബാബു ആ അഭിമുഖത്തില്‍ പറയുന്നത് കണ്ടു. രേഖാ മൂലം കിട്ടിയ പരാതികള്‍ക്കൊക്കെ അവര്‍ എന്ത് നടപടിയാണ് എടുത്തത് എന്നൊരു ചോദ്യം അവിടെ അവശേഷിക്കുന്നുണ്ട്.

     ഷമ്മി തിലകന്റെ വാക്കുകളിലേക്ക്

    സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ എന്നെ ഏല്‍പിച്ചതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ അമ്മ അസോസിയേഷന്റെ രേഖകളും കാര്യങ്ങളുമെല്ലാം നോക്കിയൊരു ഓഡിറ്റിങ് നടത്തി. ഒരു റിസര്‍ച്ച് പോലെ ഞാന്‍ നടത്തിയ ഓഡിറ്റില്‍ നിന്നും എനിക്ക് കിട്ടിയ വിവരങ്ങള്‍ കാണിച്ച് മോഹന്‍ലാലിന് ഞാനൊരു കത്ത് കൊടുത്തിട്ടുണ്ട്. (മോഹന്‍ലാല്‍ ആവശ്യപ്പെട്ടിട്ട് ഒരു കമ്മീഷനെ പോലെ ഞാന്‍ പ്രവര്‍ത്തിക്കുകയാണ് ചെയ്തത്. ഔദ്യോഗികമായിട്ടല്ല അദ്ദേഹമെന്നോട് ആവശ്യപ്പെട്ടത്).

     ഷമ്മി തിലകന്റെ വാക്കുകളിലേക്ക്

    ആ കത്തിനകത്ത് ഈ കാര്യങ്ങള്‍ എല്ലാം ഞാന്‍ വിശദമാക്കിയിട്ടുണ്ട്. ഇതിലൊരു 12 കാര്യങ്ങള്‍ ഞാന്‍ നോട്ട് ചെയ്തിട്ടുണ്ട്. അതില്‍ ഒരു പോയിന്റ് ഇടവേള ബാബുവിന്റെ രാജി ആവിശ്യപ്പെട്ടുളളതാണ്. അയാളെ പോലെയുള്ള ഒരാള്‍ പുറത്തു പോകണം എന്ന് തന്നെയാണ് ഞാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പ്രസിഡന്റിനെ അഡ്രസ് ചെയ്തു കൊണ്ടാണ് ഞാനത് എഴുതിയത്. അതിന്റെ മുകളില്‍ എന്ത് നടപടിയാണ് ഇതുവരെ എടുത്തിട്ടുള്ളത്? അപ്പോള്‍ വേണ്ട സമയത്ത് കൃത്യമായി നടപടി എടുത്തിരുന്നു എങ്കില്‍ പാര്‍വതിയൊക്കെ പുറത്തു പോകേണ്ടി വരുമായിരുന്നോ?

    Recommended Video

    Idavela babu's reply to Parvathy Thiruvoth | FilmiBeat Malayalam
     ഷമ്മി തിലകന്റെ വാക്കുകളിലേക്ക്

    പാര്‍വതി നല്ലൊരു നടിയാണ്. നല്ല വ്യക്തിത്വമുള്ള പെണ്‍കുട്ടി. അവര്‍ പുറത്തുപോകേണ്ട കാര്യമില്ല. അവര്‍ പറഞ്ഞതുപോലെ അയാള്‍ തന്നെയാണ് പുറത്തു പോകേണ്ടത്. പാര്‍വതി ചെയ്തത് അവരുടെ ശരിയാണ്. അത് ശരിയാണെന്ന് അവര്‍ക്ക് ഉത്തമ ബോധ്യമുള്ളതുകൊണ്ടാണ് അവരത് ചെയ്തതെന്നും ഷമ്മി തിലകന്‍ പറയുന്നു.

    English summary
    Innocent And Idavela Babu Has To Move Out From Amma Says Shammi Thilakan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X