»   » അര്‍ബുദത്തെ തോല്‍പ്പിച്ച് ഇന്നസെന്റ് എത്തുന്നു

അര്‍ബുദത്തെ തോല്‍പ്പിച്ച് ഇന്നസെന്റ് എത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Innocent
അര്‍ബുദത്തെ ചിരിച്ചു തോല്‍പ്പിച്ച് ഇന്നസെന്റ് വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്. മലയാളത്തിന്റെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് സിനിമകളിലൊന്നായ മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് ഒരുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട ഇന്നസെന്റ് തിരിച്ചു വരുന്നത്.

തൊണ്ടയിലെ അര്‍ബുദബാധയെ തുര്‍ന്ന് ഒരു വര്‍ഷത്തോളമായി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു ഇന്നസെന്റ്. വിജയകരമായ ശാസ്ത്രക്രിയയ്ക്ക് ശേഷം നാലുമാസത്തോളം കീമോതെറാപ്പി ചെയ്തു. ഇതിനിടയില്‍ പല ചിത്രങ്ങളിലേക്കും വിളിച്ചിരുന്നങ്കിലും അതെല്ലാം സ്‌നേഹത്തോടെ നിരസിക്കുകയായിരുന്നു അദ്ദേഹം.

മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗമായ ഗീതാഞ്ജലിയില്‍ അഭിനയിക്കാന്‍ അടുത്ത സുഹൃത്തും സിനിമയുടെ സംവിധായകനുമായ പ്രിയദര്‍ശനും മോഹന്‍ ലാലും നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഇന്നസെന്റ് സമ്മതം മൂളുകയായിരുന്നു. മോഹന്‍ ലാല്‍ ഡോ.സണ്ണി ജോസഫായെത്തുന്ന ചിത്രത്തില്‍ സുപ്രധാനമായ റോളാണ് ഇന്നസെന്റിന്.

ശബ്ദത്തില്‍ നേരീയ വ്യത്യാസമുണ്ടെങ്കിലും മറ്റ് ശാരീരിക അസ്വസ്ഥതകളൊന്നും അദ്ദേഹത്തിനിപ്പോഴില്ല. 10 ദിവസത്തെ കോള്‍ ഷീറ്റാണ് ഇന്നസെന്റ് നല്‍കിയിരിക്കുന്നത്. അദ്ദേഹം അഭിനയിക്കുന്ന രംഗങ്ങള്‍ എളുപ്പം പൂര്‍ത്തിയാക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. ചിത്രീകരണത്തിന്റെ ഏറിയപങ്കും തിരുവനന്തപുരത്ത് തന്നെ ആയതുകൊണ്ട് യാത്രക്ലേശവും ഒഴിവാക്കാം.

മണിച്ചിത്രത്താഴിന്റെ രണ്ടാം ഭാഗമായി ഗീതാഞ്ജലി വരുമ്പോള്‍ ഉണ്ണിത്താന്റെ വേഷത്തിലെത്തി മലയാളികളെ ചിരിപ്പിക്കാന്‍ ഇന്നസെന്റിനല്ലാതെ മറ്റാര്‍ക്ക് കഴിയും.

English summary
Actor innocent come back in film for Geethanjali after cancer treatment.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam