»   » അര്‍ബുദ ചികിത്സയ്ക്കായി ഇന്നസെന്റ് ആശുപത്രിയില്‍?

അര്‍ബുദ ചികിത്സയ്ക്കായി ഇന്നസെന്റ് ആശുപത്രിയില്‍?

Posted By:
Subscribe to Filmibeat Malayalam
Innocent
മലയാളത്തിന്റെ പ്രിയഹാസ്യതാരം ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദബാധയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് കുറച്ചുദിവസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹത്ത കൊച്ചിയിലെ ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊണ്ടയ്ക്കാണ് ക്യാന്‍സര്‍ ബാധിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്.

എന്നാല്‍ അര്‍ബുദബാധ തുടക്കത്തില്‍ തന്നെ കണ്ടെത്തിയതിനാല്‍ ആശങ്ക വേണ്ടെന്നാണ് അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ സൂചിപ്പിയ്ക്കുന്നത്. ചികിത്സിച്ചാല്‍ പൂര്‍ണമായും ഭേദമാവുന്ന നിലയിലാണ് രോഗമെന്നും പറയപ്പെടുന്നു. തൊണ്ടയില്‍ അസ്വാസ്ഥ്യം തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് രോഗബാധ കണ്ടെത്തയത്.

അതിനിടെ ഇന്നസെന്റിന് ക്യാന്‍സറാണെന്നും ആശുപത്രിയിലെ പ്രവേശിപ്പിച്ചിരിയ്ക്കുകയാണെന്നുമുള്ള വാര്‍ത്തകള്‍ സോഷ്യല്‍നെറ്റ് വര്‍ക്കുകളിലൂടെ പ്രചരിയ്ക്കുന്നത് നടനെ സ്‌നേഹിയ്ക്കുന്നവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രോഗശാന്തിയ്ക്കാന്‍ പ്രാര്‍ഥിയ്ക്കണമെന്ന രീതിയിലാണ് പോസ്റ്റുകള്‍ പ്രചരിച്ചത്. എന്നാല്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അറിയിക്കുന്നത്.

അതേസമയം ചികിത്സയും വിശ്രമവുമൊക്കെയായതിനാല്‍ ഇന്നസെന്റ് ഉടന്‍ പുതിയ സിനിമകളില്‍ അഭിനയിക്കാന്‍ തയാറാവില്ലെന്നാണ് സൂചന.

എന്തായാലും നമ്മെ കുടുകുടെ ചിരിപ്പിയ്ക്കാന്‍ ഇന്നസെന്റ് ഉടന്‍ വെള്ളിത്തിരയിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിയ്ക്കാം...പ്രാര്‍ഥിയ്ക്കാം..

English summary
Actor Innocent, one of the senior actor in Malayalam film industry who is also the President of AMMA Association has been hospitalized in Ernakulam.It has been confirmed that the actor is suffering from throat cancer

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam