തിലകനോട് എതിര്‍പ്പില്ല: ഇന്നസെന്റ്

താനില്ലെങ്കില്‍ ഈ സംഘടന പൂട്ടിപോവുകയൊന്നുമില്ല. എന്നാല്‍ തന്നെ എതിര്‍ക്കുന്നവര്‍ പോലും തിരഞ്ഞെടുപ്പാവുമ്പോള്‍ ഇന്നസെന്റ് തന്നെ തുടരണം എന്നു പറയും-മനോരമയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ നടന്‍ പറഞ്ഞു.
തിലകനെ പുറത്താക്കിയതായിരുന്നു 'അമ്മ'യില്‍ തനിക്ക് ഉണ്ടായ ഏറ്റവും വിഷമകരമായ അനുഭവം. കൂടെ ജോലിചെയ്ത വലിയൊരു നടനെ പുറത്താക്കേണ്ടി വന്നു. അതോര്‍ന്ന് താന്‍ കുറേ നാള്‍ വിഷമിച്ചു. എന്നാല്‍ എത്ര വലിയ നടനായാലും സംഘടന ചട്ടങ്ങള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ്. സംഘടനയ്ക്കുള്ളില്‍ നിന്നു കൊണ്ട് സംഘടനയെ മാഫിയ എന്നു വിളിക്കുന്നയാളെ പുറത്താക്കുകയല്ലാതെ വേറെന്തു ചെയ്യുമെന്നും ഇന്നസെന്റ് ചോദിക്കുന്നു.
സംഘടനയെ നിലനിര്‍ത്തുക എന്നുള്ളതാണ് പ്രധാനം. തിലകന്‍ ഇപ്പോഴും തങ്ങളുടെ കൂടെ അഭിനയിക്കുന്നുണ്ട്. എന്നാല്‍ തനിക്ക് അദ്ദേഹത്തോട് എതിര്‍പ്പോ ദേഷ്യമോ ഇല്ലെന്നും ഇന്നസെന്റ് പറയുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications