»   » ജയസൂര്യയുടെ ഇടി വമ്പന്‍ റിലീസിനൊരുങ്ങുന്നു

ജയസൂര്യയുടെ ഇടി വമ്പന്‍ റിലീസിനൊരുങ്ങുന്നു

By: Sanviya
Subscribe to Filmibeat Malayalam


ദേശീയ അവാര്‍ഡിന് ശേഷം ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രണ്ടാമത്തെ ചിത്രം ഇടി(ഇന്‍സ്പക്ടര്‍ ദാവൂത് ഇബ്രാഹീം) വമ്പന്‍ റിലീസിനൊരുങ്ങുന്നു. ആഗസ്റ്റ് 12നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. നവാഗതനായ സാജിദ് യാഹിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യ വീണ്ടും കാക്കി അണിയുന്നുവെന്ന പ്രത്യേകത കൂടിയുണ്ട്.

ജയസൂര്യയുടെ കരിയറിലെ ഏറ്റവും ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം എന്ന വിശേഷണത്തോടയൊണ് ഇടി തിയേറ്ററുകളില്‍ എത്തുന്നത്. കേരള-കര്‍ണാടക അതിര്‍ത്തിയിലെ കൊല്ലനഹള്ളി എന്ന സാങ്കല്പിക ഗ്രാമത്തില്‍ നടക്കുന്ന കഥയാണ്. കാസര്‍കോട്, മാന്യ എന്നിവടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.


idi-release-date

ശിവദയാണ് ചിത്രത്തിലെ നായിക. നേരത്തെ സുസു സുധി വാത്മീകം എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. മധുപാല്‍, സുനില്‍ സുഗത, ജോജു ജോര്‍ജ്, സൈജു കുറുപ്പ്, സമ്പത്ത്, സാജന്‍ പള്ളുരുത്തി, ഗീത എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


അറൗസ് ഇര്‍ഫാനും സാജിദ് യാഹിയയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രാഹുല്‍ രാജാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. മാജിക് ലാന്റേണിന്റെ ബാനറില്‍ അജാസും അരുണും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Inspector Dawood Ibrahim Gets A Release Date.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam