»   » ഉറിയടി മത്സരത്തിന് സണ്ണി ലിയോണിന് ക്ഷണമോ?

ഉറിയടി മത്സരത്തിന് സണ്ണി ലിയോണിന് ക്ഷണമോ?

Posted By:
Subscribe to Filmibeat Malayalam

പൂനെ: ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് പൂനെയില്‍ നടക്കുന്ന ദാഹി ഹാന്തി ( ഉറിയടി) മത്സരങ്ങള്‍ക്ക് എല്ലാത്തവണയും സിനിമ താരങ്ങളെയോ സീരിയല്‍ താരങ്ങളെയോ കൊണ്ട് വരുന്നതിന് വേണ്ടി സംഘാടകര്‍ മത്സരിയ്ക്കാറുണ്ട്. ഒരിയ്ക്കല്‍ സണ്ണി ലിയോണിനെ കൊണ്ട് വരാന്‍ ശ്രമിച്ചതിന്‍റെ പൊല്ലാപ്പ് ഇതുവരേയും തീര്‍ന്നിട്ടില്ല . ഇത്തവണ നടി മത്സരങ്ങള്‍ കാണാനെത്തുമെന്നതിനെപ്പറ്റി വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷമാണ് എന്‍സിപി നേതാവായ കിരണ്‍ ദഗാഡേ പാട്ടീല്‍ മത്സരങ്ങള്‍ക്ക് കൂടുതല്‍ ആളുകളെ എത്തിയ്ക്കുന്നതിന് വേണ്ടി സണ്ണിലിയോണിനെ മുഖ്യാതിഥിയാക്കാന്‍ തീരുമാനിച്ചത്. അഞ്ച ലക്ഷം രൂപ നല്‍കി സണ്ണിലിനയോണിനെ പരിപാടിിയല്‍ എത്തിയ്ക്കാന്‍ സംഘാടകന്‍ ശ്രമിച്ചു.

എന്നാല്‍ ഒരു നീലച്ചിത്രനായികയെ ഇത്തരം ചടങ്ങുകളില്‍ മുഖ്യ അതിഥിയാക്കുന്നതിനെതിരെ എതിര്‍പ്പുമായി പ്രതിപക്ഷാംഗങ്ങള്‍ രംഗത്ത് വന്നു. പൂനെ പൊലൊരു സാംസ്‌ക്കാരിക നഗരത്തില്‍ ഇത്തരം താരങ്ങളെ കൊണ്ട് വരരുതെന്നും പൊതുപരിപാടികളില്‍ പങ്കെടുപ്പിയ്ക്കരുതെന്നും ആവശ്യം ഉയര്‍ന്നു. ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് എന്‍സിപി നേതാവിനെ പാര്‍ട്ടി കൈവിട്ടു.

പാര്‍ട്ടിയുടെ താത്പര്യപ്രകാരമല്ല ഇത്തരമൊരു തീരുമാനം എടുത്തതെന്നും എല്ലാം കിരണ്‍ സ്വന്തം ഇഷ്ടത്തിനാണ് എല്ലാം ചെയ്തതെന്നും പറഞ്ഞ് പാര്‍ട്ടി കാലുമാറി. ഇതോടെ നേതാവ് പ്രതിരോധത്തിലായി. അഞ്ച് ലക്ഷം രൂപ വാങ്ങിയെങ്കിലെന്താ സണ്ണിലിയോണ്‍ പൂനെയിലെത്തി. എന്നാല്‍ ജനങ്ങളുടെ വികാരത്തെ വളരെ നേരത്തെ മനസിലാക്കിയ അവര്‍ മത്സരങ്ങളില്‍ പങ്കെടുക്കാതെ മടങ്ങി.

English summary
The craze around dahi handi celebrations in Pune is widely known. Organizers of the event add extra flavor to their events by inviting celebrities and local stars to their events

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam