»   » ആ ഇര ദിലീപ് തന്നെ, 'പ്രമുഖന്‍' എന്ന പേര് ഇനി ആവശ്യമില്ല.. എല്ലാം തുറന്നുകാട്ടി പോസ്റ്റര്‍!!

ആ ഇര ദിലീപ് തന്നെ, 'പ്രമുഖന്‍' എന്ന പേര് ഇനി ആവശ്യമില്ല.. എല്ലാം തുറന്നുകാട്ടി പോസ്റ്റര്‍!!

Written By:
Subscribe to Filmibeat Malayalam

ദിലീപിന്റെ ജയില്‍ വാസവുമായി ബന്ധപ്പെട്ട് അണിയറയില്‍ സിനിമകള്‍ ഒരുങ്ങുന്നതായി പല തരത്തിലുള്ള വാര്‍ത്തകളുണ്ടായിരുന്നു ബൈജു കൊട്ടാരക്കര, നാദിര്‍ഷ, സൈജു എസ് എന്നിവരൊക്കെ ദിലീപിന്റെ ജയില്‍ വാസം സിനിമയാക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍.

അയാള്‍ എനിക്ക് മോശമായ സന്ദേശമയയ്ക്കുന്നു, സഹായിക്കണം; പരസ്യമായി പ്രതികരിച്ച് ശാലു കുര്യനും

അതില്‍ ഏറ്റവുമൊടുവില്‍ പ്രഖ്യാപിച്ചത് സൈജു എസ് ആണ്. എന്നാല്‍ അവിടെ എവിടെയും ദിലീപിന്റെ പേര് പരമാര്‍ശിച്ചിരുന്നില്ല. ചെയ്യാത്ത കുറ്റത്തിന് ജയില്‍ശിക്ഷ അനുഭവിച്ച പ്രമുഖ നടന്റെ അനുഭവം സിനിമയാക്കുന്നു, ആ സിനിമയ്ക്ക് ഇര എന്ന് പേരിടുന്നു എന്ന് മാത്രമാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ആ ഇര ദിലീപ് തന്നെയാണ് എന്നുറപ്പിച്ച് ഫാന്‍മേഡ് പോസ്റ്റര്‍.. കാണാം..

എന്റെ മകളെ പലതവണ കൂട്ടമാനഭംഗത്തിന് ഇരയാക്കി കൊന്നതാണ്; നടി പ്രത്യുഷയുടെ അമ്മ വെളിപ്പെടുത്തുന്നു

വൈറലായ ഈ ചിത്രം

ദിലീപ് ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രമാണിത്. പുറത്തിറങ്ങിയ സന്തോഷം ആരാധകരെ അറിയിക്കുന്ന ചിത്രം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു..

ഈ പോസ്റ്റര്‍

ദിലീപ് ജയില്‍മോചിതനായ ദിവസം എടുത്ത ആ ചിത്രം ഉപയോഗിച്ചാണ് ആരാധകര്‍ പോസ്റ്റര്‍ ഇറക്കിയിരിയ്ക്കുന്നത്. ദിലീപിന്റെ മുഖം മാറി എന്നല്ലാതെ പോസ്റ്ററില്‍ ഒരു മാറ്റവുമില്ല. ആ ഇര ദിലീപ് തന്നെയാണ് എന്നുറപ്പിയ്ക്കുന്നതാണ് പോസ്റ്റര്‍.

ഇര എന്ന ചിത്രം

വൈശാഖ് - ഉദയകൃഷ്ണ പ്രൊഡക്ട്റ്റ് ആദ്യമായി നിര്‍മിയ്ക്കുന്ന ചിത്രമാണ് ഇര. വൈശാഖിന്റെ അസോസിയേറ്റായിരുന്ന സൈജു എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതനായ നവീന്‍ ജോണ്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിയ്ക്കുന്നത്.

ഉണ്ണി നായകന്‍

ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. ഗോകുല്‍ സുരേഷ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു. മിയ, ലെന, നിരഞ്ജന, നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങി മുപ്പതോളം താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കഥാപശ്ചാത്തലം

ചെയ്യാത്ത കുറ്റത്തിന് പോലീസ് കുറ്റവാളിയാക്കിയ ഒരു സിനിമാ നടന്‍ തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ഇര. ഇരയാക്കപ്പെടുന്നവന്റെ അതിജീവനത്തിന്റെ കഥ പറയുന്നതിനൊപ്പം തന്റേടിയായ ഒരു സ്ത്രീയുടെ പ്രതികാരവും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ച വലിയ സംഭവ വികാസങ്ങളും കോര്‍ത്തിണക്കി സസ്‌പെന്‍സ് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്.

English summary
Ira fan-made poster goes viral on social media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam