»   » കള്ളക്കേസില്‍ കുടങ്ങിയ സൂപ്പര്‍ താരത്തിന്റെ കഥയുമായി പുലിമുരുകന്‍ ടീം... യഥാര്‍ഥ 'ഇര' ആര്???

കള്ളക്കേസില്‍ കുടങ്ങിയ സൂപ്പര്‍ താരത്തിന്റെ കഥയുമായി പുലിമുരുകന്‍ ടീം... യഥാര്‍ഥ 'ഇര' ആര്???

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനും തിരക്കഥാകൃത്തും ഒന്നിക്കുമ്പോള്‍ ആ സിനിമയേക്കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകളും വര്‍ദ്ധിക്കും. പുലിമുരുകന്‍ എന്ന ബോക്‌സ് ഓഫീസ് കൊടുങ്കാറ്റിന് ശേഷം വൈശാഖും ഉദയകൃഷ്ണയും വീണ്ടും ഒന്നിക്കുയാണ്. നിവിന്‍ പോളി ചിത്രം ഇരുവരും ചേര്‍ന്ന് ഒരുക്കുന്നത് കൂടാതെ മറ്റൊരു സംരംഭത്തിന് കൂടെ ഇരുവരും തുടക്കം കുറിക്കുകയാണ്.

തലേവര മാറി, സൗബിന് പുതിയ ഭാഗ്യവുമായി പറവ പറന്നിറങ്ങി! സൗബിന്‍ ഇനി പഴയ സൗബിനല്ല...

മമ്മൂട്ടിയോ മോഹന്‍ലാലോ കുഞ്ഞാലിമരക്കാരായി എത്തിയാല്‍ ആര് തകര്‍ക്കും? സംശയമെന്താ അത്...

വൈശാഖും ഉദയകൃഷ്ണയും ചേര്‍ന്ന് വൈശാഖ് ഉദയകൃഷ്ണ പ്രൊഡക്ഷന്‍സ് എന്ന പേരില്‍ ഒരു പ്രൊഡക്ഷന്‍ ഹൗസിന് രൂപം കൊടുത്തിരിക്കുകയാണ്. നവാഗതര്‍ക്ക് അവസരം നല്‍കുക എന്ന ഉദ്ദേശമാണ് പ്രധാനമായും ഇവരുടെ ഈ സംരംഭത്തിന് ഉള്ളത്.

അണിയറയില്‍ പുതുമുഖങ്ങള്‍

സ്വന്തം ചിത്രങ്ങള്‍ മാത്രം നിര്‍മിക്കാന്‍ നിര്‍മാണ കമ്പനി തുടങ്ങുന്ന ചലച്ചിത്രകാരന്മാരില്‍ നിന്നും വ്യത്യസ്തമായി പുതുമുഖങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുന്നതാണ് വൈശാഖ് ഉദയകൃഷ്ണ പ്രൊഡക്ഷന്‍സ്. തങ്ങളുടെ ആദ്യ ചിത്രം ഇരുവരും പ്രഖ്യാപിക്കുകയും ചെയ്തു.

ഇര

വൈശാഖിന്റെ അസോസിയേറ്റ് ആയിരുന്ന സൈജു എസ് സംവിധാനം ചെയ്യുന്ന ഇര എന്ന സിനിമയാണ് വൈശാഖ് ഉദയകൃഷ്ണ പ്രൊഡക്ഷന്‍സിന്റെ ആദ്യ നിര്‍മാണ സംരംഭം. നവാഗതനായ നവീന്‍ ജോണ്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.

സൂപ്പര്‍ സ്റ്റാറിന്റെ കഥ

മലയാള സിനിമയിലെ ഒരു സൂപ്പര്‍ താരത്തിന്റെ ജീവിതമാണ് പ്രമേയമാകുന്നതെന്നാണ് റിപ്പോര്‍ട്ട്. ചെയ്യാത്ത കുറ്റത്തിന് പോലീസ് കുറ്റവാളിയാക്കിയ ഒരു യുവാവ് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ നടത്തുന്ന പോരാട്ടത്തിന്റെ കഥയാണ് ഇര.

സ്ത്രീയുടെ പ്രതികാരം

ഇരയാക്കപ്പെടുന്നവന്റെ അതിജീവനത്തിന്റെ കഥ പറയുന്നതിനൊപ്പം തന്റേടിയായ ഒരു സ്ത്രീയുടെ പ്രതികാരവും ചിത്രം ചര്‍ച്ച ചെയ്യുന്നുണ്ട്. സമൂഹത്തില്‍ കോളിളക്കം സൃഷ്ടിച്ച വലിയ സംഭവ വികാസങ്ങളും കോര്‍ത്തിണക്കി സസ്‌പെന്‍സ് ത്രില്ലറായിട്ടാണ് ചിത്രം ഒരുക്കുന്നത്.

യുവതാര നിര

അണിയറയിലെ പുതുമുഖങ്ങള്‍ക്കൊപ്പം യുവതാരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഉണ്ണി മുകുന്ദന്‍, ഗോകുല്‍ സുരേഷ് എന്നിവരാണ് ചിത്രത്തിലെ നായകന്മാര്‍. മിയ, ലെന, നിരഞ്ജന, നീരജ, മറീന, അലന്‍സിയര്‍, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങി മുപ്പതോളം താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

English summary
Vysakh and Uday Krishna teamup with a production house. Their first project will be Ira, starring Unni Mukundan and Gokul Suresh.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam