»   » അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ഇറാനിയന്‍ ചിത്രം ഡോട്ടറിന് സുവര്‍ണ്ണ മയൂരം

അന്താരാഷ്ട്ര ചലച്ചിത്രോത്സവം; ഇറാനിയന്‍ ചിത്രം ഡോട്ടറിന് സുവര്‍ണ്ണ മയൂരം

Posted By: Pratheeksha
Subscribe to Filmibeat Malayalam

ഗോവയില്‍ നടന്ന 47ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണ മയൂരം പുരസ്‌കാരം റെസ മിര്‍ കരീമി സംവിധാനം ചെയ്ത ഇറാനിയന്‍ ചിത്രം ഡോട്ടര്‍ നേടി. കര്‍ശനക്കാരനായ ഒരച്ഛനും മകളും തമ്മിലുള്ള ആന്തരിക സംഘര്‍ഷമാണ് ചിത്രത്തിന്റെ പ്രമേയം.

ഡോട്ടറിലെ അഭിനയത്തിന് ഹര്‍ഹാദ് അസ്ലാനി മികച്ച നടനും ലാറ്റ്വിയന്‍ ചിത്രം മെലോ മഡിലെ അഭിനയത്തിന് എലീന വാസ്‌ക മികച്ച നടിയുമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സംവിധായകനുള്ള പുരസ്‌ക്കാരം 'റൗഫ്' എന്ന തുര്‍ക്കി ചിത്രത്തിന്റെ സംവിധായകരായ ബാരിസ് കയയും സോണര്‍ കാനറും നേടി.

Read more: ഇന്ന് ദിലീപും കാവ്യയും, അന്നോ? മലയാളികള്‍ക്ക് പറഞ്ഞു തീരാത്ത താര വിവാഹങ്ങളായിരുന്നു ഇതും..

ira-29-14

മികച്ച നവാഗത സംവിധായകനുള്ള സെന്റിനറി പുരസ്‌കാരം ലഭിച്ചത് ചിലിയന്‍ സംവിധായകന്‍ പെപ സാന്‍ മാര്‍ട്ടിനാണ്. ദക്ഷിണ കൊറിയന്‍ ചിത്രമായ ദ ത്രോണ്‍ പ്രത്യേക ജൂറി പുരസ്‌കാരത്തിനര്‍ഹമായി. മുസ്തഫ കാര സംവിധാനം ചെയ്ത തുര്‍ക്കി ചിത്രം കോള്‍ഡ് ഓഫ് കലന്ദര്‍ ഐസിഎഫ്ടി യുണെസ്‌ക്കോ ഗാന്ധി അവാര്‍ഡ് കരസ്ഥമാക്കി

English summary
Iranian film Daughter, directed by Reza Mirkarimi, won the coveted Golden Peacock award at the 47th International Film Festival of India (IFFI)

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X