»   » മലയാള സിനിമയ്ക്ക് ഇത് നഷ്ട കച്ചവടമാണ്! പാര്‍വതിയുടെ ബോളിവുഡ് സിനിമയുടെ ട്രെയിലര്‍ നാളെ വരും!!!

മലയാള സിനിമയ്ക്ക് ഇത് നഷ്ട കച്ചവടമാണ്! പാര്‍വതിയുടെ ബോളിവുഡ് സിനിമയുടെ ട്രെയിലര്‍ നാളെ വരും!!!

By: Teresa John
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ പോവുന്നു എന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നലെയാണ് നടി പാര്‍വിതയുടെ ബോളിവുഡിലെ അരങ്ങേറ്റത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരിക്കുന്നത്. ഖരിബ് ഖരിബ് സിങ്‌ലേ എന്ന പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലര്‍ നാളെ പുറത്ത് വരാന്‍ പോവുകയാണ്.

അവതാറിന് നാല് ഭാഗങ്ങള്‍ കൂടി വരുന്നു! ജാക്കിനെ നൈസ് ആയി ഒഴിവാക്കി ടൈറ്റാനിക്കിലെ റോസ് നായികയാവുന്നു!

സിനിമയുടെ പോസറ്റര്‍ പങ്കുവെച്ച് നാളെ ട്രെയിലര്‍ വരുന്ന കാര്യം പാര്‍വതി തന്നെയാണ് പുറത്ത് വിട്ടത്. തനുജ ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനാണ് നായകനായി അഭിനയിക്കുന്നത്. രാജസ്ഥാനിലെ ബീക്കനറില്‍ നിന്നുമായിരുന്നു സിനിമയുടെ ഷൂട്ടിങ്ങ് നടന്നിരുന്നത്.

parvathy

റോഡ് സിനിമ പോലെ ഒരു യാത്രയ്ക്കിടെ രണ്ട് പേര്‍ തമ്മില്‍ കണ്ടുമുട്ടുകയും പരിചയം പ്രണയത്തിലേക്ക് എത്തുകയും ചെയ്യുന്നു. ശേഷം ഇവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഇതിവൃത്തമായി കൊണ്ടു വന്നിരിക്കുന്നത്. പ്രണയത്തിനൊപ്പം കോമഡിയ്ക്കും പ്രധാന്യം കൊടുത്തിരിക്കുകയാണ്.

പൃഥ്വിരാജും പാര്‍വതിയും പ്രധാന കഥാപാത്രങ്ങളം അവതരിപ്പിക്കുന്ന മൈ സ്റ്റോറി എന്ന സിനിമയിലാണ് പാര്‍വതി ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്.
പിന്നാലെ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൃഥ്വിരാജിനും നസ്രിയയ്ക്കുമൊപ്പമാണ് പാര്‍വതി അഭിനയിക്കുന്നത്.

English summary
Irrfan Khan's ‘Qarib Qarib Singlle’ with Malayalam actress Parvathy to release on November 10
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam