TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
അപ്പന്റെ ചരിത്രമല്ല മകന്, ഇത്തവണയും പ്രണവ് മിന്നിച്ചു! താരരാജാകുമാരനെ നെഞ്ചിലേറ്റി പ്രേക്ഷകര്‍!

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ താരപുത്രന് പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച രണ്ടാമത്തെ ചിത്രം തിയറ്ററുകളിലേക്ക് എത്തി. ജനുവരി 25 നായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട് റിലീസിനെത്തിയത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ളതും ആദിയ്ക്ക് ശേഷം പ്രണവിന്റെ സിനിമയാണെന്നതുമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പ്രത്യേകത.
2019 പിറന്നിട്ട് ആദ്യം ബോക്സോഫീസില്‍ സൂപ്പര്‍ ഹിറ്റാവുന്ന ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു സിനിമാപ്രേമികള്‍. കഴിഞ്ഞ വര്‍ഷം ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ ആദിയായിരുന്നു ആ വര്‍ഷത്തെ ഫസ്റ്റ് ബ്ലോക്ക്ബസ്റ്റര്‍. ഇത്തവണ പ്രണവിന്റെ സിനിമ തന്നെ ആ നേട്ടം സ്വന്തമാക്കുമോ എന്ന അറിയാന്‍ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ആദ്യദിന കളക്ഷന്‍ റിപ്പോര്‍ട്ടുകളിങ്ങനെയാണ്..
ഇരുപത്തിയൊന്നാം നൂറ്റാണ്ട്
പുതിയ വര്‍ഷത്തില്‍ മലയാളികള്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രം മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന് മുളകുപാടമാണ് നിര്‍മ്മിച്ചത്. ജനുവരി 25 ന് തിയറ്ററുകളിലേക്ക് എത്തിയ ചിത്രത്തില്‍ പുതുമുഖം സയ ഡേവിഡാണ് നായിക. നായകനായിട്ടുള്ള അരങ്ങേറ്റം ഗംഭീരമാക്കിയ പ്രണവിന്റെ രണ്ടാമത്തെ സിനിമയാണെന്നുള്ള പ്രത്യേകതയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിനുണ്ട്.
ബിഗ് റിലീസായി സിനിമയെത്തി
കേരളത്തില്‍ ബിഗ് റിലീസായിട്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് എത്തിയിരിക്കുന്നത്. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റിലീസ് ദിവസം 170 ഓളം തിയറ്ററുകളാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നതെന്നാണ് പറയുന്നത്. കേരളത്തിലെ മാത്രം കണക്കുകളാണിത്. കേരളത്തിന് പുറത്തും വിദേശത്തുമടക്കം വമ്പന്‍ സ്വീകരണമാണ് സിനിമയ്ക്ക് ലഭിച്ചത്. റിലീസിന് രണ്ട് ദിവസം മുന്‍പ് മുതല്‍ മുന്‍കൂട്ടിയുള്ള ബുക്കിംഗ് വഴിയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് നല്ല ട്രെന്‍ഡിംഗായിരുന്നു കാണിച്ചത്.
തുടക്കം മോശമായില്ല
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ റിലീസിന് ശേഷം വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം തുടക്കം തന്നെ ഗംഭീര പ്രകടനം നടത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. ബോക്സോഫീസില്‍ മികവുറ്റ തുടക്കമാണ് ലഭിച്ചത്. പല സെന്ററുകളിലും ഹൗസ് ഫുള്‍ പ്രദര്‍ശനങ്ങളായിരുന്നു നടന്നത്. കൊച്ചിന് മള്‍ട്ടിപ്ലെക്സിലും തിരുവനന്തപുരം പെ്ക്സിലേക്കും വമ്പന്‍ വരവേല്‍പ്പോടെ സിനിമയെത്തി.
മള്‍ട്ടിപ്ലെക്സുകളില്‍ മിന്നിക്കുന്നു..
ഫോറം കേരള പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം കൊച്ചിന് മള്‍ട്ടിപ്ലെക്സില്‍ 11 ഷോ ആയിരുന്നു റിലീസ് ദിവസം ലഭിച്ചത്. ഇതില്‍ നിന്നും 3.75 ലക്ഷം സ്വന്തമാക്കി. പതിനൊന്ന് ഷോ യില്‍ ആറ് പ്രദര്‍ശനവും ഹൗസ് ഫുള്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. അതേ സമയം തിരുവനന്തപുരം പ്ലെക്സില്‍ 21 ഷോ യില്‍ നിന്നുമായി 5.80 ലക്ഷമായിരുന്നു ലഭിച്ചത്. ഇവിടെ നിന്നും ലഭിക്കാവുന്ന നല്ല പ്രതികരണം തന്നെയായിരുന്നു ആദ്യദിനം സിനിമയ്ക്ക് ലഭിച്ചത്.
രണ്ടാം ദിനം
രണ്ടാം ദിവസം കൊച്ചിന് മള്‍ട്ടിപ്ലെക്സില്‍ 14 ഷോ എന്ന നമ്പറിലെത്തി. ഇതില്‍ നിന്നും 4 ലക്ഷത്തിന് മുകളില്‍ നേടിയ ചിത്രത്തിന് ആദ്യ രണ്ട് ദിവസം കൊണ്ട് 7.83 ലക്ഷമേ നേടാന്‍ കഴിഞ്ഞകൊച്ചിന് മള്‍ട്ടിപ്ലെക്സിലും തിരുവനന്തപുരം പ്ലെക്സില്‍ പതിനെട്ട് ഷോ യില്‍ നിന്നുമായി രണ്ട് ദിവസം കൊണ്ട് 9.34 ലക്ഷം സിനിമയ്ക്ക് ലഭിച്ചു. 39.72 ശതമാനം ഓക്യുപന്‍സിയോടെയായിരുന്നു ഈ നേട്ടം.
പ്രേക്ഷക പ്രതികരണം
മലയാള സിനിമയിലെ രാജാവിന്റെ മകനായിട്ടാണ് പ്രണവ് സിനിമയിലേക്ക് എത്തിയതെങ്കില്‍ രണ്ടാമത്തെ സിനിമയോടെ തനിക്ക് സ്വന്തമായൊരു സ്ഥാനത്തിലെത്താന്‍ പ്രണവിന് കഴിഞ്ഞിരിക്കുകയാണ്. 'നോട്ട് എ ഡോണ്‍ സ്റ്റോറി' എന്ന ടാഗ് ലൈനോടെ എത്തിയ സിനിമ റോമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ഗണത്തിലാണ് നിര്‍മ്മിച്ചത്. പ്രണവിന്റെ കിടിലനൊരു പ്രണയ കഥയാണ് സിനിമ പറയുന്നത്. ഗോകുല്‍ സുരേഷ്, മനോജ് കെ ജയന്, ടിനി ടോം, കലാഭവന്‍ ഷാജോണ്‍, അഭിഷേക്, ധര്മജന് ബോള്‍ഗാട്ടി, ഷാജു കെസ്, ഇന്നസെന്റ്, സിദ്ദിഖ്, തുടങ്ങി ഒട്ടനവധി താരങ്ങളാണ് സിനിമയിലുള്ളത്.