»   » ആമേനും കോപ്പിയടി?

ആമേനും കോപ്പിയടി?

Posted By:
Subscribe to Filmibeat Malayalam
Aamen
ഇപ്പോള്‍ മലയാളത്തില്‍ ഏത് ചിത്രമിറങ്ങിയാലും അത് വല്ല വിദേശ ചിത്രത്തിന്റെയും കോപ്പിയടിയാണെന്ന പഴി കേള്‍ക്കാതെ തിയേറ്ററുകള്‍ വിടുന്ന പതിവില്ല. ചിത്രം തിയേറ്ററിലേത്തേണ്ട താമസം ഒറിജിനലുകളുമായി സ്ഥിരം വിദേശസിനിമകള്‍ കാണുന്ന രംഗത്തെത്തുകയും ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യാറുണ്ട്.

ചില ചിത്രങ്ങളുടെ അണിയറക്കാര്‍ ഇത് കേട്ട് മിണ്ടാതിരിക്കും ചിലരാണെങ്കില്‍ ഞങ്ങള്‍ ആശയം മാത്രമേ ഉള്‍ക്കൊണ്ടിട്ടുള്ളുവെന്ന് പറയും മറ്റുചിലരാണെങ്കില്‍ ഇത്തരമൊരു ചിത്രത്തെക്കുറിച്ച് ഞങ്ങളൊന്നും അറിഞ്ഞിട്ടുതന്നെയില്ലെന്ന ഭാവത്തിലാകും സംസാരിക്കുക.

ഇനി ലിജോ ജോസ് പെല്ലിശേരിഇക്കാര്യത്തില്‍ എന്തു പറയുമെന്നേ അറിയാനുള്ളു, അടുത്തിടെ ഏറ്റവും കൂടുതല്‍ പ്രശംസകള്‍ നേടിയ ആമേനും കോപ്പിയടി വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണിപ്പോള്‍. 2007ല്‍ പുറത്തുവന്ന ഗുക്കഡിസ്റ്റന്റ് ട്രമ്പറ്റ് എന്ന സെര്‍ബിയന്‍ ചിത്രമാണ് ആമേനാക്കിയതെന്നാണ് ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

സെര്‍ബിയന്‍ സംവിധായകരില്‍ പ്രമുഖനായ ദുഷന്‍ മിലിക് സംവിധാനം ചെയ്ത ഈചിത്രത്തില്‍ ഒരു യുവ ട്രമ്പറ്റ് വാദകനും ട്രമ്പറ്റ് വാദകരിലെ തലമുതിര്‍ന്നൊരാളുടെ മകളും തമ്മിലുള്ള പ്രണയത്തിന്റെയും പ്രതിസന്ധികളുടെയും കഥയാണ് പറയുന്നത്. ഈ കഥയെയും അതിന്റെ പരിസരങ്ങളെയും കുമരങ്കരിയിലെ ഗീവര്‍ഗീസ് പുണ്യാളന്റെ പള്ളിയുടെയും അവിടുത്തെ ബാന്റ് സെറ്റിന്റെയും പശ്ചാത്തലത്തിലേയ്ക്ക് ചില്ലറ മാറ്റങ്ങളോടെ പറിച്ചുനട്ടതാണ് ആമേന്‍ എന്നാണ് ആരോപണങ്ങള്‍ പറയുന്നത്.

സെര്‍ബിയന്‍ ചിത്രങ്ങളൊന്നും കേരളത്തല്‍ ആരും കാണില്ലെന്ന ധൈര്യത്തിലായിരിക്കും അണിയറക്കാര്‍ ആ കഥയെടുത്ത് പൊടിമാറ്റങ്ങള്‍ വരുത്തി കുമരങ്കരിയിലേയ്ക്ക് പറിച്ചുനട്ടതെന്നാണ് ഇപ്പോള്‍ വിമര്‍ശകര്‍ പറയുന്നത്.

English summary
New movie Amen in a raw, critics alleged that it is a clear cut copy of a Serbian film,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam