twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിജയങ്ങള്‍ ഫഹദിനെ അഹങ്കാരിയാക്കിയോ?

    By Lakshmi
    |

    Fahad Fazil
    ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയിക്കുമ്പോള്‍ താരങ്ങള്‍ക്കും സംവിധായകര്‍ക്കും തലയില്‍ അഹങ്കാരം കയറുന്നത് പുതുമയൊന്നുമല്ല. അതുകൊണ്ടു തന്നെ ഫഹദ് ഫാസിലിനെ ഇക്കാര്യത്തില്‍ കുറ്റംപറയാനും പറ്റില്ല. ഫഹദ് നായകനായ നിരവധി ചിത്രങ്ങള്‍ ഹിറ്റായപ്പോള്‍ ഒരു ഡസനോളം ചിത്രങ്ങളിലാണ് ഫഹദ് ഇപ്പോള്‍ നായകനാകുന്നത്.

    മലയാളത്തിലെ മുതിര്‍ന്ന സംവിധായകും നിര്‍മാതാക്കളും തൊട്ട് പുതുതലമുറയിലെ സംവിധാകരുടെ വരെ ചിത്രങ്ങളില്‍ ഫഹദ് അഭിനയിക്കാനിരിക്കുകയാണ്. അക്കൂട്ടത്തില്‍ സംവിധായകന്‍ കമലും സത്യന്‍ അന്തിക്കാടുമൊക്കെ പെടും. എന്നാല്‍ അഹങ്കാരം തലയ്ക്കു കയറിയപ്പോള്‍ ഫഹദ് കമലിന്റെ സ്‌ക്രിപ്റ്റില്‍ കയറി ഇടപെട്ടു. പുതുസംവിധായകരാണെങ്കില്‍ നായകന്‍ പറയുന്നതുപോലെ സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തും. എന്നാല്‍ ഇത്രയും അനുഭവമുള്ള കമലിന്റെ തിരക്കഥയില്‍ തൊട്ടാല്‍ അദ്ദേഹമത് പൊറുക്കുകയില്ല. കമല്‍ ഉടന്‍ തന്നെ ജയറാമിനെ വച്ച് പുതിയ ചിത്രം അനൗണ്‍സ് ചെയ്തു. സുരേഷ്ബാബു തിരക്കഥയെഴുതിയ ചിത്രമാണ് കമല്‍ ഉടന്‍ ചെയ്യാന്‍ പോകുന്നത്.

    ഫഹദിന്റെ പിതാവ് ഫാസിലും കമലുമൊക്കെ ഒരുകാലത്ത് ഒരേപോലെ ചിത്രങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ആളാണ്. അതില്‍ ഫാസില്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങി പിന്‍വാങ്ങിയപ്പോള്‍ കമല്‍ ഇപ്പോഴും സജീവമാണ്. ചെയ്യുന്ന ചത്രങ്ങളെല്ലാം ശ്രദ്ധേയവുമാണ്. അത്തരത്തിലുള്ള ഒരാളോടാണ് ഫഹദ് മോശമായി പെരുമാറിയത്.

    ഫഹദിന്റെ ഈ പെരുമാറ്റം ആദ്യമായൊന്നുമല്ല. അറുപതോളം ചിത്രങ്ങള്‍ നിര്‍മിച്ച സുനിത പ്രൊഡക്ഷന്‍സ് എം. മണിയ്ക്കും അടുത്തിടെ ഫഹദില്‍ നിന്ന് ഇത്തരമൊരു അനുഭവമുണ്ടായി. മണി നിര്‍മിക്കുന്ന അയ്യര്‍ ഇന്‍ പാകിസ്ഥാന്‍ എന്ന ചിത്രത്തില്‍ ഫഹദായിരുന്നു നായകനായി അഭിനയിക്കേണ്ടിയിരുന്നത.ഫഹദ് പറയുന്നതുപോലെ തിരക്കഥ നിരവധി തവണ മാറ്റി എഴുതുകയും രണ്ടുതവണ അഡ്വാന്‍സ് കൈപ്പറ്റുകയും ചെയ്തു. എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ ഫഹദ് എത്തിയില്ല. തുടര്‍ന്ന് മണി നിര്‍മാതാക്കളുടെ സംഘടനയ്ക്കു പരാതി നല്‍കിയിരിക്കുകയാണ്. ഈ ചിത്രത്തില്‍ അഭിനയിക്കില്ല എന്നാണ് ഫഹദ് പറയുന്നത്. കഴിഞ്ഞ ഡിസംബറില്‍ ചിത്രീകരണം തുടങ്ങേണ്ട ചിത്രമാണിത്. ഇനിയും ഇക്കാര്യത്തിലൊരു തീരുമാനമായിട്ടില്ല.

    അഹങ്കാരം തലയ്ക്കുപിടിച്ചവരെല്ലാം പുറത്തായ ചരിത്രമേ ഉണ്ടായിട്ടുള്ളൂ. ഫഹദിന്റെ കാര്യത്തില്‍ മാത്രം അതില്‍ മാറ്റമുണ്ടാകില്ലല്ലോ. അവസാനമായി ഇറങ്ങിയ ചിത്രങ്ങളുടെ ഗതി നോക്കിയാല്‍ കാര്യം മനസ്സിലാകും.

    English summary
    Is Fahad Fazil's arrogance nature destroying his career?
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X