»   » അയ്യര്‍ ഇന്‍ പാകിസ്താന്‍: ഫഹദ് പിന്‍മാറി?

അയ്യര്‍ ഇന്‍ പാകിസ്താന്‍: ഫഹദ് പിന്‍മാറി?

Posted By:
Subscribe to Filmibeat Malayalam

പ്രീ പബ്ലിസിറ്റിയും ഫോട്ടോ ഷൂട്ടും കഴിഞ്ഞ അയ്യര്‍ ഇന്‍ പാകിസ്ഥാനില്‍ നിന്നും ഫഹദ് ഫാസില്‍ പിന്മാറിയെന്ന് റിപ്പോര്‍ട്ട്. കഥയുടെ വണ്‍ലൈന്‍ കേട്ട് ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതം മൂളിയ ഫഹദ് പിന്നീട് പിന്മാറുകയാണെന്ന് പറയുകയാണുണ്ടായതെന്നാണ് സൂചന.

പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ കഥയോടുള്ള താല്‍പര്യം നഷ്ടപ്പെട്ടതാണ് ഫഹദിന്റെ പിന്മാറ്റത്തിന് കാരണമെന്നാണ് പറഞ്ഞുകേള്‍ക്കുന്നത്. ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി, സനുഷ എന്നിവരെയായിരുന്നു ചിത്രത്തില്‍ നായികമാരായി തീരുമാനിച്ചത്. ഇവരുമൊന്നിച്ച് ഫഹദ് ഫോട്ടോ ഷൂട്ടില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

Iyer In Pakistan

ജഗതിയുടെ അപകടത്തിന് പിന്നാലെ മകളാണെന്ന അവകാശവാദവുമായി രംഗത്തെത്തിയ ശ്രീലക്ഷ്മി നായികയാവുന്നുവെന്നതുകൊണ്ടുതന്നെ ചിത്രത്തിന് വലിയ പബ്ലിസിറ്റി ലഭിച്ചിരുന്നു. ഫഹദ് പിന്മാറിയെന്ന് വാര്‍ത്തകളുണ്ടെങ്കിലും അത് അണിയറക്കാര്‍ സ്ഥിരീകരിയ്ക്കുകയോ പുതിയ നായകനെ തീരുമാനിച്ചതായി അറിയിയ്ക്കുകയോ ചെയ്തിട്ടില്ല.

റാഫി മെക്കാര്‍ട്ടിന്‍, ഷാഫി എന്നിവരുടെ സഹായിയായിരുന്ന ഫസലാണ് അയ്യര്‍ ഇന്‍ പാകിസ്ഥാന്റെ സംവിധായകന്‍. സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.മണിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ടിനി ടോം, സിദ്ദിഖ് എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷക്കാരായുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മാര്‍ച്ച് അവസാനവാരം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്ന് നേരത്തേ റി്‌പ്പോര്‍ട്ടുകളുണ്ടായിരുന്നു.

English summary
Reports says that actor Fahad Fazil is said no to the first project of debudent director Fasal, Ayyar In Pakisthan,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam