»   » ഫത്തേപൂര്‍ സിക്രിയുടെ പുണ്യം തേടി കത്രീന കൈഫ്

ഫത്തേപൂര്‍ സിക്രിയുടെ പുണ്യം തേടി കത്രീന കൈഫ്

Posted By:
Subscribe to Filmibeat Malayalam

പട്‌ന: തന്റെ പുതിയ ചിത്രത്തിന്റെ റിലീസിന് മുന്‍പ് ചിത്രത്തിന്റെ വിജയത്തിനായി കത്രീന കൈഫ് ഫത്തേപൂര്‍ സിക്രിയിലെത്തി. സൂഫി വര്യനായ സലീം ചിഷ്ടിയുടെ ശവ കുടീരം സന്ദര്‍ശിയ്ക്കുന്നതിനും പ്രാര്‍ത്ഥിയ്ക്കുന്നതിനുമായാണ് കത്രീന ഫത്തേപൂര്‍ സിക്രിയിലെത്തിയത്. അതീവ രഹസ്യമായാണ് കത്രീന ഫത്തേപൂരില്‍ എത്തിയത്. ജൂലൈ 18 നാണ് അവര്‍ ഫത്തേപൂര്‍ സിക്രിയില്‍ എത്തിയത്

കത്രീനയുടെ വിജയങ്ങള്‍ക്ക് പിന്നില്‍ സലീം ചിഷ്ടിയുടെ അനുഗ്രഹമാണോ എന്നാണ് ഇപ്പോള്‍ പാപ്പരാസികള്‍ അന്വേഷിയ്ക്കുന്നത്. പരമ്പരാഗതമായി മുസ്ലീം സ്ത്രീകള്‍ ധരിയ്ക്കുന്ന വേഷമാണ് സന്ദര്‍ശന വേളയില്‍ കത്രീന ഉപയോഗിച്ചത്. സന്ദര്‍ശനം കഴിഞ്ഞ് വളരെ പെട്ടന്ന് തന്നെ അവര്‍ തിരിച്ച് പോയി. വെള്ളകുപ്പായവും വെളുത്ത തട്ടവും ഇട്ടാണ് കത്രീന എത്തിയത്. പ്രത്യേക പ്രാര്‍ത്ഥനയും തന്റെ പുതിയ ചിത്രമായ' ധൂം 3 'യുടെ വിജയത്തിനായി കത്രീന നടത്തി. മാത്രമല്ല ഈ വര്‍ഷം പുറത്തിറങ്ങുന്ന കത്രീനയുടെ പുതിയ ചിത്രമായ 'ജൂവല്‍ ഓഫ് ഇന്ത്യ'യ്ക്ക് വേണ്ടിയും കത്രീന പ്രാര്‍ത്ഥിച്ചു.

കത്രീനയും രണ്‍ബീര്‍ കപൂറും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്ത ബോളിവുഡില്‍ സജീവമാണ്. ഇനി രണ്‍ബീറിന് വേണ്ടിയും കത്രീന പ്രാര്‍ത്ഥിച്ചോ എന്നത് അവ്യക്തം.

English summary
Katrina visited Fatehpur Sikri, about 35 km from Agra, Thursday and offered prayers and quickly left before anyone could know about her visit.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam