»   » പുത്തന്‍ ചിത്രങ്ങള്‍ മമ്മൂട്ടിയെ രക്ഷിയ്ക്കുമോ?

പുത്തന്‍ ചിത്രങ്ങള്‍ മമ്മൂട്ടിയെ രക്ഷിയ്ക്കുമോ?

Posted By:
Subscribe to Filmibeat Malayalam

യുവനായകന്മാരുടെ കഴിവിനും ആരാധകപിന്തുണയ്ക്കും മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ നമ്മുടെ സൂപ്പര്‍താരങ്ങള്‍ക്ക് സാധിയ്ക്കുന്നില്ലെന്നത് കുറച്ചുനാളുകളായി കേള്‍ക്കാന്‍ തുടങ്ങിയ കാര്യമാണ്. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും യുവനിരയ്ക്കുമുന്നില്‍ കാലിടറുന്നുവെന്നാണ് പറയപ്പെടുന്നത്. പലപ്പോഴും ഇത് പറയുന്നവര്‍ നിരത്തുന്നത് അടുത്തകാലത്ത് ഇവരുടെ ചിത്രങ്ങള്‍ നേരിട്ട പരാജയങ്ങളാണ്. മോഹന്‍ലാല്‍ ഇപ്പോള്‍ അധികം മോശമായ അവസ്ഥയിലല്ല. ദൃശ്യം മുതലങ്ങോട്ട് ലാലിന് അല്‍പം നല്ലകാലമാണ്. കൈനിറയെ ചിത്രങ്ങളുമുണ്ട്.

പക്ഷേ മമ്മൂട്ടിയുടെ കാര്യമിപ്പോള്‍ അങ്ങനെയല്ല 2013 മധ്യത്തോടെ തുടങ്ങിയ പരാജയകഥ 2014ലും തുടരുകയാണ്. സാറ്റലൈറ്റ് അവകാശവില്‍പ്പനയിലൂടെ പല മമ്മൂട്ടിച്ചിത്രങ്ങളും വലിയ ലാഭമുണ്ടാക്കിയിട്ടുണ്ടെങ്കിലും ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തില്‍ പല ചിത്രങ്ങളും ദയനീയാവസ്ഥയിലാണ്. ശരിയ്ക്കും പറഞ്ഞാല്‍ 2010ന് ശേഷം മമ്മൂട്ടിയ്ക്ക് തുടര്‍ച്ചയായ വിജയങ്ങളൊന്നും അവകാശപ്പെടാനില്ല. പലചിത്രങ്ങള്‍ വന്നുകഴിയുമ്പോള്‍ ഒന്നോ രണ്ടോ വിജയിക്കുന്നുവെന്ന അവസ്ഥയാണുള്ളത്. ആഗസ്റ്റ് 15 എന്ന ചിത്രം മുതലിങ്ങോട്ട്. ജവാന്‍ ഓഫ് വെള്ളിമലയെന്ന ചിത്രം വരെ പരാജയങ്ങളായിരുന്നു.

manglish-munnariyippu-rajadhiraja

പിന്നീട് ബാവൂട്ടിയുടെ നാമത്തില്‍, കമ്മത്ത് ആന്റ് കമ്മത്ത് എന്നിവ കഷ്ടിച്ച് രക്ഷപ്പെട്ടു. പിന്നാലെ വന്ന ഇമ്മാനുവലും മോശമല്ലാത്ത അഭിപ്രായം നേടിയ എന്നാല്‍ ഏറെ പ്രതീക്ഷകളുമായി വന്ന കടല്‍ കടന്നൊരു മാത്തുക്കുട്ടി സര്‍വ്വ പ്രതീക്ഷകളും തകര്‍ക്കുകയായിരുന്നു. പരാജയങ്ങളുടെ കഥ തുടരുകയാണെങ്കിലും മമ്മൂട്ടിയുടെ കയ്യില്‍ വൈവിധ്യമുള്ള ഏറെ ചിത്രങ്ങളുണ്ട്. റംസാന്‍ ചിത്രമായി എത്തുന്ന മംഗ്ലീഷും പിന്നാലെയെയുത്തുന്ന മുന്നറിയിപ്പും രാജാധിരാജയുമെല്ലാം മമ്മൂട്ടിയെ രക്ഷിക്കാന്‍ പോന്ന ചിത്രങ്ങളായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

English summary
Super Star Mammotty who is strugling to get a super hit, is expecting an big hit through Salam Bapu's Manglish.
Please Wait while comments are loading...

Malayalam Photos

Go to : More Photos