»   » പൃഥ്വി തകര്‍ക്കുമോ? ഒന്നിനു പിറകെ ഒന്നായി ഇതിഹാസ നായകന്മാര്‍, ദളവയും കൃഷ്ണനും കര്‍ണനും...

പൃഥ്വി തകര്‍ക്കുമോ? ഒന്നിനു പിറകെ ഒന്നായി ഇതിഹാസ നായകന്മാര്‍, ദളവയും കൃഷ്ണനും കര്‍ണനും...

Posted By: Rohini
Subscribe to Filmibeat Malayalam

ഇതിഹാസ നായകന്മാരുടെ വേഷത്തില്‍ പൃഥ്വിരാജ് വെള്ളിത്തിരയില്‍ നിറഞ്ഞാടിയിട്ടുണ്ട്. തലപ്പാവ് എന്ന ചിത്രത്തിലെ നക്‌സല്‍ ജോസഫും, സെല്ലുലോയിലെ ജെസി ഡാനിയലും, ഉറുമിയിലെ ചിറക്കല്‍ കേളുവും അങ്ങനെ നീളുന്നു നിര

ഇനിയും ഇനിയും ചരിത്രത്തിലെ ഇതിഹാസ നായകന്മാരെ അവതരിപ്പിയ്ക്കാന്‍ തന്നെയാണ് പൃഥ്വിരാജിന്റെ പടയൊരുക്കും. തുടര്‍ച്ചയായി നാല് ചിത്രങ്ങളില്‍ പൃഥ്വി ഇതിഹാസ നായകനായി എത്തുന്നു എന്നാണ് പുതിയ വാര്‍ത്ത. നോക്കാം. ഏതൊക്കെയാണെന്ന്...

പൃഥ്വി തകര്‍ക്കുമോ? ഒന്നിനു പിറകെ ഒന്നായി ഇതിഹാസ നായകന്മാര്‍, ദളവയും കൃഷ്ണനും കര്‍ണനും...

ആര്‍ എസ് വിമല്‍ സംവിധാനം ചെയ്യുന്ന കര്‍ണന്‍ എന്ന ചിത്രത്തില്‍ പൃഥ്വിരാജ് കര്‍ണനായി എത്തുന്നു എന്ന വാര്‍ത്ത ഇതിനോടകം പ്രേക്ഷകരില്‍ ആവേശം നിറച്ചു കഴിഞ്ഞു. ചിത്രം ചിത്രീകരണത്തിന് തയ്യാറെടുക്കുകയാണ്.

പൃഥ്വി തകര്‍ക്കുമോ? ഒന്നിനു പിറകെ ഒന്നായി ഇതിഹാസ നായകന്മാര്‍, ദളവയും കൃഷ്ണനും കര്‍ണനും...

കുഞ്ചിറക്കോട്ട് കാളി എന്ന ചരിത്ര കഥാപാത്രത്തെയാണ് അടുത്തതായി പൃഥ്വി അവതരിപ്പിയ്ക്കുന്നത്. ഇക്കാര്യം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പൃഥ്വിരാജ് തന്നെയാണ് വെളിപ്പെടുത്തിയത്.

പൃഥ്വി തകര്‍ക്കുമോ? ഒന്നിനു പിറകെ ഒന്നായി ഇതിഹാസ നായകന്മാര്‍, ദളവയും കൃഷ്ണനും കര്‍ണനും...

ചരിത്ര നായകന്‍ വേലു തമ്പി ദളവയായും പൃഥ്വി എത്തുന്നുണ്ടത്രെ. രണ്‍ജി പണിക്കറുടെ തിരക്കഥയില്‍ വിജി തമ്പിയാണത്രെ ചിത്രം സംവിധാനം ചെയ്യുന്നത്. രാജ പുത്ര വിഷ്വല്‍ മീഡിയ നിര്‍മിയ്ക്കുന്ന ചിത്രത്തിന്റ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം

പൃഥ്വി തകര്‍ക്കുമോ? ഒന്നിനു പിറകെ ഒന്നായി ഇതിഹാസ നായകന്മാര്‍, ദളവയും കൃഷ്ണനും കര്‍ണനും...

കൃഷ്ണനായും പൃഥ്വിരാജ് എത്തുന്നു എന്ന് കേള്‍ക്കുന്നു. ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ശ്യാമാന്തകം എന്ന ചിത്രത്തിലാണത്രെ പൃഥ്വി കൃഷ്ണനാകുന്നത് എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

English summary
Prithviraj's special fondness for period films is not a secret in Mollywood. But the latest updates suggest that it is not just love; but Prithviraj is obsessed with the concept of period cinema.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X