»   » 'ബാഹുബലി'യെ ചോക്ലേറ്റ് പയ്യനായി കാണാന്‍ കാത്തിരിക്കേണ്ടി വരും! പുതിയ റിപ്പോര്‍ട്ടുകളിങ്ങനെയാണ്...

'ബാഹുബലി'യെ ചോക്ലേറ്റ് പയ്യനായി കാണാന്‍ കാത്തിരിക്കേണ്ടി വരും! പുതിയ റിപ്പോര്‍ട്ടുകളിങ്ങനെയാണ്...

Posted By:
Subscribe to Filmibeat Malayalam

ബാഹുബലിയ്ക്ക് ശേഷം പ്രഭാസ് നായകനാകുന്ന സിനിമ എങ്ങനെയായിരിക്കുമെന്ന് കാത്തിരിക്കുകയാണ്. ബാഹുബലിയില്‍ ശക്തനായ രാജാവിന്റെ വേഷത്തിലാണ് പ്രാസ് അഭിനയിച്ചിരിക്കുന്നതെങ്കില്‍ സഹോ എന്ന സിനിമയില്‍ ചോക്ലേറ്റ് പയ്യനായിട്ടാണ് പ്രഭാസ് അഭിനയിക്കുന്നത്.

മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍ പകുതിയും ചിത്രീകരിക്കുന്നത് ഭൂമിയില്‍ നിന്നല്ല! പിന്നെ എവിടെന്നാണ്?

ആക്ഷന്‍ ത്രില്ലര്‍ സിനിമയായി നിര്‍മ്മിക്കുന്ന സഹോയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. 2018 ല്‍ റിലീസിനെത്താന്‍ വേണ്ടിയാണ് സിനിമ അണിയറയില്‍ ഒരുങ്ങുന്നത്. എന്നാല്‍ സിനിമയ്ക്ക് വേണ്ടി ഇനിയും കാത്തിരിക്കേണ്ടി വരും. ഇപ്പോള്‍ സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത് ഈ ദിവസമാണ്.

സഹോ

പ്രഭാസിന്റെ ഏറ്റവും പുതിയ സിനിമയാണ് സഹോ. ചിത്രീകരണം പൂര്‍ത്തയായി കൊണ്ടിരിക്കുന്ന സിനിമയ്ക്ക് വേണ്ടിയുള്ള നീണ്ട കാത്തിരിപ്പിലാണ് ആരാധകര്‍. അതിനിടെ സിനിമയുടെ റിലീസ് എന്നാണെന്നുള്ള കാര്യത്തെ കുറിച്ചുള്ളി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

റിലീസ് തീരുമാനിച്ചോ?

സിനിമ 2018 ല്‍ തിയറ്ററുകളിലേക്ക് എത്തുമെന്നായിരുന്നു പറഞ്ഞിരുന്നതെങ്കിലും ഇപ്പോള്‍ പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകളില്‍ സിനിമയുടെ റിലീസ് 2019 ലേക്ക് മാറ്റിയെന്നാണ് പറയുന്നത്. സിനിമയുടെ എഡിറ്റിങ്ങിന് കുറച്ച് സമയം കൂടുതല്‍ വേണ്ടി വരും അതിനാലാണ് കാലതാമസമെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

സംവിധായകന്റെ തീരുമാനം

എന്നാല്‍ സിനിമയുടെ സംവിധായകനായ സുജിത്ത് സിനിമ 2018 ല്‍ തന്നെ തിയറ്ററുകളിലേക്കെത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ സിനിമയുടെ പ്രൊഡക്ഷന്‍ ഹൗസായ യുവി ക്രിയേഷന്‍സാിരിക്കും സിനിമ അടുത്ത വര്‍ഷം തന്നെ എത്തിക്കുമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത്.

കാത്തിരിക്കാന്‍ വയ്യ

ബാഹുബലി എന്ന വിസ്മയ ചിത്രത്തിന് ശേഷം പ്രഭാസ് എങ്ങനെയായിരിക്കും അഭിനയിക്കുന്നതെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. അതിനാല്‍ തന്നെ ആരാധകര്‍ക്കും സിനിമയുടെ ടീമാംഗങ്ങള്‍ക്കും റിലീസ് വൈകിപ്പിക്കുന്നതിനോട് തീരെ താല്‍പര്യമില്ലെന്നാണ് പറയുന്നത്.

ചോക്ലേറ്റ് പയ്യനായി പ്രഭാസ്

സഹോ യില്‍ ചോക്ലേറ്റ് പയ്യന്റെ ലുക്കിലാണ് പ്രഭാസ് അഭിനയിക്കുന്നത്. അടുത്തിടെ പ്രഭാസിന്റെ ചിത്രത്തിലെ ലുക്ക് പുറത്ത് വന്നിരുന്നു. ഒപ്പം ഒക്ടോബറിലെ പിറന്നാളിനും സഹോയുടെ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു.

റോഡ് ത്രില്ലര്‍ മൂവി


150 കോടി രൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. അതിനൊപ്പം സിനിമ റോഡ് മൂവിയുമായി സാമ്യപ്പെടുത്തിയാണ് നിര്‍മ്മിക്കുന്നതെന്നാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

English summary
Is This The New Release Date Of Prabhas & Shradhha Kapoor Starrer Saaho?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam