»   » തോഴ റീമേക്കാണെങ്കില്‍, ബ്യൂട്ടിഫുള്‍ കോപ്പിയടിയോ?

തോഴ റീമേക്കാണെങ്കില്‍, ബ്യൂട്ടിഫുള്‍ കോപ്പിയടിയോ?

Written By:
Subscribe to Filmibeat Malayalam

അനൂപ് മേനോന്റെ തിരക്കഥയില്‍ വികെ പ്രകാശ് സംവിധാനം ചെയ്ത്, 2011 ല്‍ റിലീസ് ചെയ്ത ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിനും, ഇപ്പോള്‍ തിയേറ്ററില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്ന തോഴ എന്ന തമിഴ് ചിത്രത്തിനും സാമ്യതകള്‍ ഏറെയാണ്.

ഒരു അപകടത്തില്‍ ശരീരം പൂര്‍ണമായും തളര്‍ന്നു പോയ കോടീശ്വരനെയാണ് നാഗാര്‍ജ്ജുന അവതരിപ്പിയ്ക്കുന്നത്. വീല്‍ചെയറില്‍ ജീവിയ്ക്കുന്ന അദ്ദേഹത്തിന് പക്ഷെ ജീലിതത്തിലെ എല്ലാ സുഖങ്ങളും അനുഭവിക്കണം എന്നുണ്ട്. നാഗാര്‍ജ്ജുനയുടെ ബോഡിഗാര്‍ഡായി കാര്‍ത്തി എത്തുന്നു. സെക്രട്ടറിയായി മേഘ്‌ന രാജും വേഷമിടുന്നു.


 thozha-beautiful

ജയസൂര്യയും, അനൂപ് മേനോനും മേഘ്‌ന രാജും മുഖ്യ വേഷത്തിലെത്തിയ ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിന്റെ റീമേക്കോ, കോപ്പിയടോ ആണോ ഇതെന്ന് മലയാളികള്‍ സംശയിച്ചേക്കാം. അതെ, തോഴ റീമേക്കാണ്. പക്ഷെ മലയാള സിനിമയായ ബ്യൂട്ടിഫുളിന്റേതല്ല, ഒരു ഫ്രഞ്ച് ചിത്രത്തിന്റേതാണ്.


തോഴ ഒരു ഫ്രഞ്ച് ചിത്രത്തിന്റെ റീമേക്കാണെന്നും, റീമേക്ക് അവകാശം വാങ്ങിച്ചുകൊണ്ടാണ് സിനിമ ചെയ്തതെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. തോഴ റീമേക്ക് അവകാശം വാങ്ങി സംവിധാനം ചെയ്ത ചിത്രമാണെങ്കില്‍, ബ്യൂട്ടിഫുളോ??

English summary
Is Thozha have any connection with Malayalam film Beautiful

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam