twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ച് ഇഷ ഷെര്‍വാണി

    By Lakshmi
    |

    അമല്‍ നീരദിന്റെ നേതൃത്വത്തില്‍ അഞ്ച് സംവിധായകര്‍ ചേര്‍ന്നൊരുക്കിയ അഞ്ച് സുന്ദരികള്‍ എന്ന ആന്തോളജിയിലൂടെയാണ് ഇഷ ഷെര്‍വാണിയെന്ന നര്‍ത്തകിയായ നടി മലയാളത്തിലെത്തുന്നത്. ആന്തോളജിയിലെ ഇഷ എന്ന ഹ്രസ്വചിത്രത്തില്‍ കൊള്ളക്കാരിയുടെ വേഷമായിരുന്നു ഇഷയ്ക്ക്. അത് ഇഷ മനോഹരമായി ചെയ്യുകയും ചെയ്തു. ഇപ്പോഴിതാ അമല്‍ നീരദ് ഒരുക്കുന്ന ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തിലൂടെ ഇഷ വീണ്ടും മലയാളത്തിലെത്തുകയാണ്. 1910-1070വരെയുള്ള കാലഘട്ടത്തില്‍ നടക്കുന്നൊരു കഥയാണ് ഇയ്യോബിന്റെ പുസ്തകത്തിന്റെ ഇതിവൃത്തം. ഈ കാലഘട്ടത്തില്‍ ജീവിയ്ക്കുന്നൊരു കഥാപാത്രത്തെയാണ് ഇഷ ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

    ചിത്രത്തില്‍ സെറ്റാണ് താരം

    ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ച് ഇഷ

    ഇഷ പറയുന്നത് ഇയ്യോബിന്റെ പുസ്തകത്തിലെ ഏറ്റവും അതിശയിപ്പിക്കുന്നകാര്യം അതിന്റെ സെറ്റാണെന്നാണ്. ചിത്രത്തിന്റെ അണിയറക്കാരെല്ലാം ഒരൊറ്റക്കെട്ടായിട്ടാണ് പഴയകാലത്തിന്റെ സെറ്റിട്ടിരിക്കുന്നത്.

    ഷൂട്ടിങ് അനുഭവം

    ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ച് ഇഷ

    പഴയകാലത്തിന് അനുയോജ്യമായ വിധത്തിലൊരുക്കിയ സെറ്റ് തന്നെ വിസ്മയിപ്പിച്ചുവെന്നാണ് ഇഷ പറയുന്നത്. വിദൂരമായ ഒരു ഹില്‍സ്റ്റേഷനാണ് ചിത്രത്തിന്റെ ലൊക്കേഷന്‍.

    രണ്ട് മാസക്കാലം ഒരേ സെറ്റില്‍

    ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ച് ഇഷ

    രണ്ട് മാസക്കാലത്തോളമാണ് ഇതേ സെറ്റില്‍ താനുള്‍പ്പെടെയുള്ളവരെല്ലാം ജോലിചെയ്തതെന്നും അതുകൊണ്ടുതന്നെ അത്തരമൊരു കാലഘട്ടത്തിലാണ് ജീവിയ്ക്കുന്നതെന്ന് തോന്നിപ്പോയെന്നും ഇഷ പറയുന്നു.

    ഫഹദിന്റെ നായിക

    ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ച് ഇഷ

    ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന്റെ നായികയുടെ വേഷത്തിലാണ് ഇഷ എത്തുന്നത്.

    ഫഹദിനെക്കുറിച്ച് ഇഷ

    ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ച് ഇഷ

    ഫഹദിന്റെ അഭിനയത്തില്‍ ഇഷ ആകെ ഇംപ്രസ്ഡ് ആയിരിക്കുകയാണ്. ഫഹദിനൊപ്പമുള്ള അഭിനയം സ്വയം മെച്ചപ്പെടുത്താന്‍ തന്നെ സഹായിച്ചുവെന്നും ഫഹദ് ഏറെ കാലബറുള്ള വ്യക്തിയാണെന്നും ഇഷ പറയുന്നു.

    അമല്‍ നീരദ്

    ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ച് ഇഷ

    അമല്‍ നീരദ് എന്ന സംവിധായകനൊപ്പം ജോലിചെയ്തതും തനിയ്ക്ക് ഒട്ടേറെ മികച്ച അനുഭവങ്ങള്‍ തന്നുവെന്നാണ് ഈ അന്യഭാഷക്കാരിത്താരം പറയുന്നത്.

    പടിഞ്ഞാറന്‍ സ്റ്റൈല്‍

    ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ച് ഇഷ

    വെസ്റ്റേണ്‍ സ്റ്റൈലില്‍ വസ്ത്രം ധരിയ്ക്കുന്ന കഥാപാത്രാമണ് ഇഷയുടേത്. ശരിയ്ക്കും പറഞ്ഞാല്‍ ഇഷയുടെ കഥാപാത്രത്തിന് ഒരു വിന്റേജ് ലുക്ക് തന്നെയുണ്ടാകും. അക്കാലഘട്ടത്തിലെ വസ്ത്രം ധരിക്കുകയെന്നത് താരങ്ങളെ സംബന്ധിച്ച് രസകരമായിരുന്നു, പക്ഷേ വസ്ത്രം ഡിസൈന്‍ ചെയ്യുന്നവര്‍ക്ക് അതൊരു വെല്ലുവിളിയായിരുന്നു- ഇഷ പറയുന്നു.

     ഗുജറാത്തുകാരിയായ ഇഷ

    ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ച് ഇഷ

    ഗുജറാത്തിലെ അഹമ്മദാബാദിലാണ് ഇഷ ഷെര്‍വാണി ജനിച്ചത്. പിന്നീട് ദില്ലി, ഒറീസ, വൃന്ദാവന്‍, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെല്ലാം ജീവിച്ചിട്ടുള്ള ഇഷ സെറ്റില്‍ ചെയ്തിരിക്കുന്നത് തിരുവനന്തപുരത്താണ്. പ്രശസ്ത നര്‍ത്തകി ദക്ഷ സേത്തിന്റെ മകളാണ് ഇഷ.

    ഡാന്‍സ് സ്‌കൂള്‍

    ഇയ്യോബിന്റെ പുസ്തകത്തെക്കുറിച്ച് ഇഷ

    പലതരം നൃത്ത രൂപങ്ങളില്‍പ്രാവീണ്യം നേടിയിട്ടുള്ള ഇഷ തിരുവനന്തപുരത്ത് അക്കാദമി ഫോര്‍ ആര്‍ട് റിസര്‍ച്ച്, ട്രെയിനിങ് ആന്റ് ഇന്നൊവേഷന്‍ എന്നൊരു നടത്തുന്നുണ്ട്.

    English summary
    The actress-dancer Isha Sharvani, will be seen in an entirely different avatar in her next, Iyobinte Pustakam, directed by Amal Neerad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X