»   » ഇഷ മമ്മൂട്ടിയുടെ ബാല്യകാലസഖി

ഇഷ മമ്മൂട്ടിയുടെ ബാല്യകാലസഖി

Posted By:
Subscribe to Filmibeat Malayalam
Isha Sharvani
വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖിയെ ആസ്പദമാക്കിയൊരുക്കുന്ന ചിത്രത്തില്‍ കിസ്‌ന ഗേള്‍ ഇഷ ഷര്‍വാനി നായികയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബഷീര്‍ ജന്മം നല്‍കിയ സുഹ്‌റയായി വേഷമിടാന്‍ ഇഷ സമ്മതംമൂളിയെന്നാണ് അറയുന്നത്.

മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന മജീദിന്റെ സഖിയായാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കാനുള്ള ഭാഗ്യമാണ് ഇഷയെ തേടിയെത്തിയിരിക്കുന്നത്.
ചിത്രത്തിലെ നായികയായി ഒരുപുതുമുഖത്തെ അവതരിപ്പിയ്ക്കണമെന്നായിരുന്നു ബാല്യകാലസഖിയുടെ അണിയറക്കാരുടെ ആഗ്രഹം. എന്നാല്‍ പറ്റിയൊരാളെ ലഭിയ്ക്കാത്ത സാഹചര്യത്തില്‍ ഇഷ തന്നെ നായികയാവുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്.

ബേപ്പൂരിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ ബാല്യകാലസഖി അതേ പേരില്‍ സിനിമയാകുമ്പോള്‍ ചലച്ചിത്രപ്രേമികള്‍ ഏറെ പ്രതീക്ഷയിലാണ്. മമ്മൂട്ടിയ്ക്കും ഇഷയ്ക്കുമൊപ്പം ഒട്ടേറെ പുതുമുഖങ്ങള്‍ സിനിമയുടെ ഭാഗമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
It has been reported that the KISNA girl Isha Sharvani would mark herdebut in Malayalam through Pramod Payyannoor?s BALYAKALA SAKHI.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam