»   » മജീദിന്റെ സുഹറയായി ഇഷ

മജീദിന്റെ സുഹറയായി ഇഷ

Posted By:
Subscribe to Filmibeat Malayalam
Isha Sharvani
ബാല്യകാലസഖിയില്‍ മജീദിന്റെ നായികയായി ബോളിവുഡ് താരമെത്തുന്നു. അഞ്ചു സുന്ദരികളിലൂടെ മലയാളത്തില്‍ അരങ്ങേറുന്ന ഇഷ ഷര്‍വാനിയെ തേടിയാണ് വമ്പന്‍ ഓഫര്‍ എത്തുന്നത്.

മമ്മൂട്ടിയെ നായകനാക്കി പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ബാല്യകാലസഖിയാണ് ബോളിവുഡ് താരത്തെ തേടിയെത്തുന്നത്. മജീദിന്റെയും സുഹ്‌റയുടെയും കഥ പറയുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതിയാണ് സിനിമയായി രൂപാന്തരം പ്രാപിയ്ക്കുന്നത്.

കഴിഞ്ഞ കുറെ നാളുകളായി നായികയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലായിരുന്നു സംവിധായകന്‍. നായകകഥാപാത്രമായ മജീദായി മമ്മൂട്ടിയെ ഏറെക്കാലം മുമ്പ് തന്നെ നിശ്ചയിച്ചിരുന്നു. എന്നാല്‍ സുഹ്‌റയ്ക്ക വേണ്ടിയുള്ള അന്വേഷണം ഒരിടത്തുമെത്തിയിരുന്നില്ല. ഒട്ടേറെ പുതുമുഖങ്ങളെ പരിഗണിച്ചെങ്കിലും അതൊന്നും ശരിയായുമില്ല. ഒടുവിലാണ് ബോളിവുഡില്‍ നിന്നുള്ള സുന്ദരിയെപ്പറ്റി അണിയറക്കാര്‍ കേട്ടത്. ഇഷയുമായി ചര്‍ച്ചകള്‍ നടത്തിയെന്നും അവര്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രമോദ് പറയുന്നു. മമ്മൂട്ടിയുമൊത്ത് അഭിനയിക്കുന്നത് ത്രില്ലടിപ്പിയ്ക്കുന്നുവെന്ന് ഇഷ പറഞ്ഞതായും സംവിധായകന്‍ വെളിപ്പെടുത്തുന്നു.

'ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ...' ഒ.എന്‍.വി. രചിച്ച് ദേവരാജന്‍ സംഗീതം നല്കി ജയചന്ദ്രന്റെ ആലാപനത്തില്‍ മലയാളികള്‍ നെഞ്ചിലേറ്റിയ ഗാനം ബാല്യകാലസഖിയില്‍ ടൈറ്റില്‍ സോങായി ഉള്‍പ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

English summary
The movie, which is an adaptation of Vaikom Muhammed Basheer's short story by the same title, stars Mammootty in the lead.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam