»   » ഇഷാ തല്‍വാര്‍ വന്ന വഴി മറക്കുന്ന ആളല്ല

ഇഷാ തല്‍വാര്‍ വന്ന വഴി മറക്കുന്ന ആളല്ല

Posted By:
Subscribe to Filmibeat Malayalam

അവളാ തട്ടമിട്ടാ ന്റെ മാഷേ....പിന്നെ ചുറ്റൂള്ളൊന്നും കാണാമ്പറ്റൂല്ല..' ഇഷാ തല്‍വാര്‍ തട്ടമിട്ടപ്പോള്‍ മലയാളികളെല്ലാം ഒന്നിച്ചു പറഞ്ഞു. അതുകൊണ്ടാണോ ഇഷയ്ക്ക് ആ തട്ടം അഴിക്കാന്‍ തോന്നാത്തത്. നായരു പയ്യന്‍ പ്രേമിക്കുന്ന ഉമ്മച്ചിക്കുട്ടിയായെത്തിയ ഇഷ, ബഷീറിന്റെ സുഹറയായി വീണ്ടും ആ തട്ടമിടുന്നു.

അപ്പോള്‍ എല്ലാവര്‍ക്കും ഒരു ചോദ്യം, എന്താ തട്ടത്തിനോട് ഇത്ര വീക്ക്‌നസ്. എന്നാല്‍ ബാല്യകാല സഖി ഇഷ മലയാളത്തില്‍ അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമല്ലനാണ് ഈ ചോദ്യമുന്നയിക്കുന്നവരോട് പറയാനുള്ളത്. ഐ ലവ് മി എന്ന ചിത്രത്തിലും റെഡ് എന്ന ചിത്രത്തിലും അഭിനയിച്ചട്ടുണ്ട്. മുന്നെ അഭിനയിച്ച മൂന്ന് ചിത്രത്തിലും ലഭിച്ചത് വ്യത്യസ്ത കഥാപാത്രങ്ങളാണ്. ബാല്യകാലസഖിയിലും മറ്റൊന്നല്ലെന്ന് ഇഷ പറയുന്നു.

മതത്തിന്റെ കാര്യമൊഴിച്ചാല്‍ തട്ടത്തിന്‍ മറയത്തും ബാല്യകാലസഖിയും രണ്ട് വ്യത്യസ്ത ചിത്രങ്ങളാണ്. ബാല്യകാല സഖിയിലെ ബഷീറിന്റെ സുഹറയാണ് ഞാന്‍. ഒരു പിരിയോഡിക്കലാണ് സിനിമ. 1920 കളിലെ കാലഘട്ടം വീണ്ടും സിനിമ പുനര്‍ നിര്‍മ്മിച്ചു. വസ്ത്രധാരണത്തിലും ബഷീറിന്റെ ശൈലിയിലുള്ള സംഭഷണത്തിലും തുടങ്ങി എല്ലാം ചിത്ത്രില്‍ വിഭിന്നമാണ് - ഇഷ പറയുന്നു.

പരസ്യങ്ങളിലൂടെ സിനിമയിലെത്തിയ ഇഷ ഇപ്പോഴും അതില്‍ സജീവമാണ്. ബിഗ് സ്‌ക്രീനില്‍ വന്നതുകൊണ്ട് താനെന്തിന് പരസ്യം ഉപേക്ഷിക്കണമെന്നായിരുന്നു ഇഷയുടെ ചോദ്യം. പലതവണ പരസ്യങ്ങളിലൂടെ കണുമ്പോള്‍ ജനം നമ്മുടെ മുഖം പരിചയപ്പെടുന്നെന്നും മാത്രമല്ല താന്‍ സിനിമയില്‍ അഭിനയിക്കാന്‍ കാരണം തന്നെ പരസ്യമാണെന്നും ഇഷ ഓര്‍മിപ്പിച്ചു.

ഇഷാ തല്‍വാര്‍ ആ തട്ടം വീണ്ടുമിട്ടു

മുംബൈയില്‍ ജനിച്ച് വളര്‍ന്ന ഇഷ മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തിയത്.

ഇഷാ തല്‍വാര്‍ ആ തട്ടം വീണ്ടുമിട്ടു

ഹമാര ദില്‍ ആപ്‌കെ പാസ് ഹായ് എന്ന ഹിന്ദി ചിത്രത്തില്‍ പ്രീതിയുടെ സഹോദരിയായാണ് തുടക്കം

ഇഷാ തല്‍വാര്‍ ആ തട്ടം വീണ്ടുമിട്ടു

വിനീതിന്റെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തി.

ഇഷാ തല്‍വാര്‍ ആ തട്ടം വീണ്ടുമിട്ടു

ഇഷയ്ക്കും വിനീതിനും നിവിന്‍ പോളിക്കും ബ്രേക്ക് നല്‍കിയ ചിത്രമാണ് തട്ടത്തിന്‍ മറയത്ത്. ഈ ഒരൊറ്റ ചിത്രത്തിന് വേണ്ടി മാത്രം ഇഷ നേടിയത് എട്ട് പുരസ്‌കാരങ്ങളാണ്.

ഇഷാ തല്‍വാര്‍ ആ തട്ടം വീണ്ടുമിട്ടു

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ ഇഷയുടെ കഥാപാത്രത്തിന്റെ പേരാണ് ഐഷ അഹമ്മദ്. തലശ്ശേരിയിലെ ഒരു യാഥാസ്ഥിതിക കുടുംബത്തിലെ ഉമ്മച്ചിക്കുട്ടിയാണ് ഐഷ

ഇഷാ തല്‍വാര്‍ ആ തട്ടം വീണ്ടുമിട്ടു

മികച്ച പുതുമുഖ താരത്തിനുള്ള സിമ അവാര്‍ഡും നരവധി ഫിലീം ഫെയര്‍ അവാര്‍ഡും കിട്ടിയത് തട്ടത്തിന്‍ മറയത്ത് എന്ന ഒറ്റ ചിത്രത്തിലൂടെയാണ്.

ഇഷാ തല്‍വാര്‍ ആ തട്ടം വീണ്ടുമിട്ടു

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ ഐഷയെ പ്രേമിക്കുന്ന വിനോദ് എന്ന നായര് ചെറുക്കനാണ് വിനീത്. ഈ ചിത്രത്തിലെ അഭിനയത്തിന് ഇരുവര്‍ക്കും മികച്ച താരജോഡികള്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു

ഇഷാ തല്‍വാര്‍ ആ തട്ടം വീണ്ടുമിട്ടു

സമാന്ത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ഇഷ തന്റെ രണ്ടാമത്തെ മലയാള ചിത്രം ചെയ്തു, ഐ ലവ് മി

ഇഷാ തല്‍വാര്‍ ആ തട്ടം വീണ്ടുമിട്ടു

ഗുണ്ട് ജാറി ഗല്ലാന്തായിഡെ എന്ന തെലുങ്ക ചിത്രത്തിലഭിനയിച്ചു.

ഇഷാ തല്‍വാര്‍ ആ തട്ടം വീണ്ടുമിട്ടു

തില്ലുമുല്ലു എന്ന തമിഴ്ചിത്രത്തിലും ഇഷ അഭിനയിച്ചിട്ടുണ്ട്.

ഇഷാ തല്‍വാര്‍ ആ തട്ടം വീണ്ടുമിട്ടു

ഒരു ഗസ്റ്റ് അപ്പിയറന്‍സിലാണ് ഇഷ ഈ മലയാള ചിത്രത്തില്‍ അഭിനയിച്ചത്.

ഇഷാ തല്‍വാര്‍ ആ തട്ടം വീണ്ടുമിട്ടു

ബഷീറിന്റെ ബാല്യകാല സഖി എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് വലിയൊരു തിരിച്ചുവരവിനൊരുങ്ങുകയാണ് ഇഷ

ഇഷാ തല്‍വാര്‍ ആ തട്ടം വീണ്ടുമിട്ടു

ബഷീറിന്റെ കളിക്കൂട്ടുകാരി സുഹറയാണ് ചിത്രത്തില്‍ ഇഷ

ഇഷാ തല്‍വാര്‍ ആ തട്ടം വീണ്ടുമിട്ടു

മമ്മൂട്ടിയാണ് ചിത്രത്തില്‍ മജീദിലൂടെ ബഷീറിനെ അവതരിപ്പിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കുന്നതിലുള്ള സന്തോഷം ഇഷ മറച്ചുവയ്ക്കതെ പറയുന്നു

ഇഷാ തല്‍വാര്‍ ആ തട്ടം വീണ്ടുമിട്ടു

പരസ്യ ചിത്രങ്ങളിലൂടെ സിനിമയിലെത്തിയ ഇഷ ഇപ്പോഴും അതില്‍ സജീവമാണ്. സിനിമയും പരസ്യവും ഒരുമിച്ചുകൊണ്ട് പോകാന്‍ തന്നെയാണ് ഇഷയുടെ തീരുമാനം.

English summary
Isha Talwar, who played as Muslim girl in her first film Thattathin Marayathu, after the hit she put on again the veil in Balayakalasakhi.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam