»   » ഫഹദ് ഫാസിലിന് വേണ്ടി മംമ്ത മോഹൻദാസ് പൃഥ്വിരാജിനെ ഒഴിവാക്കി, പകരം ആര്?

ഫഹദ് ഫാസിലിന് വേണ്ടി മംമ്ത മോഹൻദാസ് പൃഥ്വിരാജിനെ ഒഴിവാക്കി, പകരം ആര്?

Posted By: Rohini
Subscribe to Filmibeat Malayalam

അൻവർ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും മംമ്ത മോഹൻദാസും ഡെട്രോയിറ്റ് ക്രോസിങ് എന്ന ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നതായി വാർത്തകളുണ്ടായിരുന്നു. നവാഗതനായ നിർമൽ സഹദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

അങ്ങനെ ഒടുവിൽ പൃഥ്വിരാജ് തന്നെ മകളുടെ മുഖം ആരാധകരെ കാണിച്ചു, ഇതാണ് ആ സുന്ദരിക്കുട്ടി!

എന്നാൽ ചിത്രത്തിൽ നിന്ന് മംമ്ത മോഹൻദാസ് പുറത്തായി എന്ന്. മംമ്തയ്ക്ക് പകരം തട്ടത്തിൻ മറയത്തെ നായിക ഇഷ തൽവാർ പൃഥ്വിയ്ക്കൊപ്പം ഡെട്രോയിറ്റ് ക്രോസിങിലെത്തും.

പറഞ്ഞത് സംവിധായകൻ

മംമ്തയ്ക്ക് പകരം ഇഷ തൽവാർ നായികയായി എത്തുന്നു എന്ന് വ്യക്തമാക്കിയത് ചിത്രത്തിൻറെ സംവിധായകൻ നിർമൽ തന്നെയാണ്. ഡേറ്റിൻറെ പ്രശ്നം കാരണം മംമ്ത മാറുന്നു എന്നാണ് വിശദീകരണം.

ഫഹദ് ചിത്രത്തിന് വേണ്ടി

മംമ്ത നിലവിൽ ഫഹദ് ഫാസിൽ നായകനാകുന്ന കാർബൺ എന്ന ചിത്രത്തിൻറെ തിരക്കിലാണ്. ഈ സിനിമയുടെ ഡേറ്റുമായി ക്ലാഷായതിനാലാണ് മംമ്ത പൃഥ്വിരാജ്ചിത്രം ഉപേക്ഷിച്ചത്.

ഇഷ ഹാപ്പി

ടു കൺട്രീസിന് ശേഷം വീണ്ടും മലയാളത്തിൽ തുടർച്ചയായി നല്ല സിനിമകൾ ചെയ്യാൻ പറ്റുന്നതിൽ സന്തഷമുണ്ട് എന്ന് ഇഷ തൽവാർ പറയുന്നു.

കോൾ വന്നപ്പോൾ വിശ്വസിച്ചില്ല

ഒരു മാസം മുൻപേ നിർമൽ ഫോണിൽ വിളിച്ച് കഥ പറഞ്ഞപ്പോൾ എന്നെ ആരോ കളിപ്പിയ്ക്കുകയാണെന്നാണ് കരുതിയത്. പിന്നീട് പൃഥ്വിരാജ് ടെക്സ്റ്റ് ചെയ്തു അപ്പോഴും വിശ്വിസിച്ചില്ല. പിന്നീടാണം സംഭവം സത്യമാണെന്ന് മനസ്സിലായത്- ഇഷ തുടർന്ന് പറഞ്ഞു.

നല്ല സെറ്റ്, നല്ല കഥാപാത്രം

എൻറെ അതേ പ്രായത്തിലുള്ള ആളാണ് സംവിധായകൻ നിർമൽ. അതുകൊണ്ട് തന്നെ സെറ്റ് വളരെ രസകരമായിരിയ്ക്കും. സമീപകാലത്ത് ഞാൻ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമാണ് ചിത്രത്തിലെ വേഷം. ഒരു അമ്മ വേഷമാണ്. കൂടുതലൊന്നും സിനിമയെ കുറിച്ച് പറയാൻ കഴിയില്ല എന്ന് ഇഷ പറയുന്നു

English summary
Isha Talwar replaces Mamta Mohandas in Detroit Crossing

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam