»   » മജീദിന്റെ സുഹറയായി ഇഷ തല്‍വാര്‍

മജീദിന്റെ സുഹറയായി ഇഷ തല്‍വാര്‍

Posted By:
Subscribe to Filmibeat Malayalam

വിഖ്യാത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാലസഖി' സിനിമയാകുമ്പോള്‍ മജീദായി സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടി വേഷമിടുന്നു. സുഹറയായി വേഷമിടുന്നതാരാണ്. ബോളിവുഡ് താരം ഇഷ ഷര്‍വാനിയോ 'തട്ടത്തിന്‍ മറയത്ത്' എന്ന ചിത്രത്തിലൂടെ മലയാളികള്‍ വിശേഷിപ്പിക്കുന്ന മലബാറിന്റെ ഉമ്മച്ചിക്കുട്ടി ഇഷ തല്‍വാറോ.

ബാല്യകാല സഖിയിലൂടെ ഇഷ ഷര്‍വാനി മലയാളത്തിന്‍ അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്ത വന്നിരുന്നെങ്കിലും ഇപ്പോള്‍ സജീവമായി കേള്‍ക്കുന്നത് ഇഷ തല്‍വാറാണ് ചിത്രത്തിലെ നായികയെന്നാണ്. നായികയായ സുഹറയെ അവതരിപ്പിക്കാന്‍ സംവിധായകന്‍ പല നടിമാരെ കുറിച്ചും ഓര്‍ത്തെങ്കിലും ഒടുവിലാണ് ഇഷ തല്‍വാര്‍ ചിന്തയിലെത്തിയത്. ഇക്കാര്യം ഇഷയുമായി സംസാരിച്ചിട്ടുണ്ട്. മമ്മൂക്കയോടൊപ്പം അഭിനയിക്കുന്നതിന്റെ സന്തോഷത്തിലാണ് താരം.

Isha Talwar

ഇപ്പോള്‍ ഫഹദ് ഫാസില്‍ നായകനാകുന്ന 'റെഡ്' എന്ന ചിത്രത്തിന്റെ ആവശ്യവുമായി ദുബായിലാണ് ഇഷ തല്‍വാര്‍. വിനീത് ശ്രീനിവാസന്റെ തട്ടത്തിന്റെ മറയത്ത് എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഇഷ ബി ഉണ്ണികൃഷ്ണന്റെ 'ഐ ലവ് മി'യിലാണ് മലയാളത്തില്‍ അവസാനമായി അഭിനയിച്ചത്.

ബഷീറിന്റെ ആത്മകഥാംശമുള്ള ബാല്യകാലസഖിയില്‍ മമ്മൂക്ക വ്യത്യസ്തമായ ഗെറ്റപ്പലെത്തുമ്പോള്‍ മമ്മൂക്കയെയും ഇഷയെയും കൂടാതെ 105 പുതുമുഖ താരങ്ങളാണ് ചിത്രത്തിലഭിനയിക്കുന്നത്. ഇന്ത്യയിലും പുറത്തുമായി നടന്ന വിപുലമായ ഓഡിഷനിലൂടെയാണ് ഈ പുതുമുഖങ്ങളെ കണ്ടെത്തിയത്. പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഗസ്റ്റ് 5ന് ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

English summary
The movie, which is an adaptation of Vaikom Muhammed Basheer's short story by the same title, Isha Thalvar to play Suhra opposite Mammootty.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam