»   »  ഫഹദിന്റെ പ്രണയവും ദിലീപിന്റെ വിവാഹവും

ഫഹദിന്റെ പ്രണയവും ദിലീപിന്റെ വിവാഹവും

By Aswathi
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  ദിലീപും ഫഹദ് ഫാസിലും നേര്‍ക്കുനേര്‍ എത്തുന്നു. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചല്ല പറയുന്നത്. നാളെ(20-12-2013) ഇരുവരും അഭിനയിച്ച രണ്ട് ചിത്രങ്ങള്‍ തിയേറ്ററില്‍ മത്സരിക്കാന്‍ എത്തുകയാണ്. ദിലീപിന്റെ ഏഴ് സുന്ദര രാത്രികളും ഫഹദിന്റെ ഒരു ഇന്ത്യന്‍ പ്രണയ കഥയും. നായകന്മാര്‍ തമ്മിലുള്ള യുദ്ധം എന്നതിലുപരി രണ്ട് മുന്‍നിര സംവിധായകര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നതുകൂടെ പ്രാധാന്യമര്‍ഹിക്കുന്നു.

  ലാല്‍ ജോസ് ദിലീപിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഏഴ് സുന്ദര രാത്രികള്‍. എബി എന്ന പരസ്യ സംവിധായകന്റെ വിവാഹത്തിന് മുന്നെയുള്ള ഏഴ് രാത്രികളെ കുറിച്ചാണ് ചിത്രം പറയുന്നത്. റിമ കല്ലിങ്കല്‍, പാര്‍വതി നമ്പ്യര്‍ തുടങ്ങിയവര്‍ നായികമാരായെത്തുന്നു. ലാല്‍ ജോസിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ ക്ലാസ് മേറ്റ്‌സ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയ ജെയിംസ് ആല്‍ബേര്‍ട്ടാണ് എഴ് സുന്ദരരാത്രികള്‍ക്ക് പിന്നിലും.

  ezhu sundara rathrikal and oru indian pranaya kadha

  ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഹരിശ്രീ അശോകനും ദിലീപും ഒന്നിക്കുന്നു എന്നതും പ്രതീക്ഷയാണ്. ടിനി ടോം, ശ്രീജിത്ത് രവി എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍.

  ഏറെ പരീക്ഷണങ്ങളുമായി സത്യന്‍ അന്തിക്കാട് ഒരുക്കുന്ന ചിത്രമാണ് ഒരു ഇന്ത്യന്‍ പ്രണയ കഥ. ന്യൂ ജനറേഷന്‍ താരങ്ങളായ അമലപോളിനെയും ഫഹദ് ഫാസിലിനെയും ജോഡികളാക്കുന്നത് തന്നെ സത്യന്റെ മാറ്റത്തിന്റെ ലക്ഷണമാണ് കാണിക്കുന്നത്.

  അവസാനമായി ചെയ്ത സ്‌നേഹവീട്, പുതിയ തീരങ്ങള്‍ എന്നിവ വന്‍ പരാജയങ്ങളായിരുന്നു. അതുകൊണ്ട് തന്നെ ഈ ചിത്രം വിജയിക്കേണ്ടത് സത്യന് അത്യാവശ്യവും. ഡോ ഇഖ്ബാല്‍ കുറ്റിപ്പുറമാണ് കഥയും തിരക്കഥയും എഴുതുന്നത്. സത്യന്‍ ചിത്രങ്ങളിലെ സജീവസാന്നിധ്യമായ മാമുക്കോയ, കെപിഎസി ലളിത എന്നിവരൊന്നുമില്ലാത്ത ചിത്രം കൂടിയാണിത്. ആകെയുള്ളത് ഇന്നസെന്റ് മാത്രം.

  English summary
  Tomorrow, the 20th of December will see two big releases - Ezhu Sundara Rathrikal and Oru Indian Pranayakadha. Both the movies are much hyped flicks owing to its cast and crew. Dileep and Rima Kallingal along with debutante Parvathi Nambiar play the lead in Ezhu Sundara Rathrikal, while Fahad Fazil and Amala Paul play the lead in Oru Indian Pranayakadha.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more