»   » മിയയെ പൊക്കി ചാക്കോച്ചന്റെ തോള് തകര്‍ന്നു, ഇതാണ് നടിമാരോട് തടി കുറയ്ക്കാന്‍ പറയുന്നതെന്ന് ദിലീപ്

മിയയെ പൊക്കി ചാക്കോച്ചന്റെ തോള് തകര്‍ന്നു, ഇതാണ് നടിമാരോട് തടി കുറയ്ക്കാന്‍ പറയുന്നതെന്ന് ദിലീപ്

Posted By: Rohini
Subscribe to Filmibeat Malayalam

പാട്ട് രംഗങ്ങള്‍ക്കിടയില്‍ റൊമാന്‍സ് കൂടുമ്പോള്‍ നായികമാരെ എടുത്ത് പൊക്കുന്നത് ആ രംഗത്തിന്റെ പെര്‍ഫക്ഷന് ഭാഗമാണ്. അത് വളരെ അനായാസമായ കാര്യമാണെന്നാണ് കാണുന്ന പ്രേക്ഷകരുടെ വിചാരം. എന്നാല്‍ അതിന് പിന്നിലെ കഷ്ടപ്പാടിനെ കുറിച്ച് നായകന്മാര്‍ക്ക് മാത്രമല്ലേ അറിയൂ.

കാവ്യ - ദിലീപിന്റെ പുതിയ ഫോട്ടോ വൈറലാകുന്നു, ഇങ്ങനെയൊക്കയേ കാണാന്‍ പറ്റൂ, കണ്ടോളൂ...

ബോളിവുഡിലൊക്കെ നായികമാരെ എടുത്ത് പൊക്കുന്നത് ഹീറോയിസത്തിന്റെ ഭാഗമാണ്. സിനിമയിലെ പാട്ട് രംഗങ്ങളില്‍ മാത്രമല്ല, പൊതുവേദിയിലും ഇവര്‍ സ്ത്രീകളെ എടുത്ത് പൊക്കും. അങ്ങനെ കേരളത്തില്‍ എത്തിയപ്പോള്‍ ഷാരൂഖ് ഖാന്‍ റിമി ടോമിയെ എടുത്ത് പൊക്കിയത് വലിയ വാര്‍ത്തയായിരുന്നു.

ഷാരൂഖ് മാത്രമല്ല, പൊതുവേദിയില്‍ നായികമാരെ എടുത്ത് പൊക്കിയ വരുണ്‍ ധവാനൊക്കെ ഈ പട്ടികയിലാണ്. എന്നാല്‍ മലയാളത്തില്‍ നായികമാരെ എടുത്ത് പൊക്കി പണികിട്ടിയ ചില നടന്മാരുണ്ട്. അതില്‍ മുന്നിലാണ് ചാക്കോച്ചന്‍.

കസ്തൂരിമാനിലെ രംഗം

ലോഹിതദാസ് സംവിധാനം ചെയ്ത കസ്തൂരിമാന്‍ എന്ന ചിത്രത്തില്‍ മുണ്ടും ജുബ്ബയുമിട്ട് ചാക്കോച്ചന്‍ മീരാജാസ്മിനെ എടുത്ത് പാടവരമ്പത്തുകൂടെ നടക്കുന്ന ഒരു രംഗമുണ്ട്. മീരയ്ക്ക് അന്ന് 50 കിലോ ഭാരമുണ്ട്. വഴുവഴുക്കുന്ന പാടവരമ്പ്, മുന്നില്‍ ക്യാമറമാന്‍ വേണുവും സംവിധായകന്‍ ലോഹിയും. അന്ന് എന്റെ മുഖത്ത് പ്രേക്ഷകര്‍ കണ്ടത് പ്രേമഭാവമായിരുന്നില്ല എന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

പെട്ടത് വിശുദ്ധനില്‍

എന്നാല്‍ കുഞ്ചാക്കോ ബോബന് ശരിയ്ക്കുള്ള പണികിട്ടിയത് വൈശാഖ് സംവിധാനം ചെയ്ത വിശുദ്ധന്‍ എന്ന ചിത്രത്തിലാണ്. അതൊരു പ്രണയ രംഗമൊന്നും ആയിരുന്നില്ല. വാഗമണിലെ തണുപ്പില്‍ നടി മിയയെ തോളിലിട്ട് നടക്കുന്നതായിരുന്നു രംഗം. ആ സീനിന് ശേഷം തോളിന്റെ ലിഗ്മെന്റിന് ചികിത്സയിലായിരുന്നുവത്രെ ചാക്കോച്ചന്‍.

ആ കരച്ചില്‍ ഒറിജിനല്‍

കുത്തേറ്റ മിയയെ ചാക്കോച്ചന്‍ എടുത്ത് ഓടുന്നതായിരുന്നു രംഗം. വാഗമണിലെ തണുപ്പിന് പുറമെ കൃത്രിമമായി പെയ്യിച്ച മഴയും. മിയയെ എടുത്ത് കറഞ്ഞുകൊണ്ട് ഓടുന്ന ചാക്കോച്ചനും. ആ കരച്ചില്‍ ഒറിജിനലായിരുന്നു എന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്

ഇനി പൊക്കേണ്ടി വരില്ല

ആ സംഭവത്തിന് ശേഷം പിന്നെ കുഞ്ചാക്കോ ബോബന്‍ ഒരു നടിയെയും എടുത്ത് പൊക്കാന്‍ നിന്നിട്ടില്ല. റൊമാന്റിക് നായകന്റെ ഉടുപ്പ് അഴിച്ചുവച്ചതോടെ നായികമാരെ എടുത്ത് പൊക്കേണ്ടി വരാറില്ല എന്നാണ് ചാക്കോച്ചന്‍ പറയുന്നത്.

മിയയെ പൊക്കിയ രംഗം

വിശുദ്ധനില്‍ രണ്ട് രംഗങ്ങളിലാണ് കുഞ്ചാക്കോ ബോബന്‍ മിയയെ എടുത്ത് പൊക്കുന്നത്. അതില്‍ ആദ്യത്തേത് അത്ര കുഴപ്പമുണ്ടായിരുന്നില്ലത്രെ. എന്നാല്‍ രണ്ടാമത്തേതാണ് പണിതന്നത്. ആ രംഗമാണ് ഈ രംഗം.. കണ്ടു നോക്കൂ.. ചാക്കോച്ചന്റെ കരച്ചില്‍ ശരിയ്ക്കും കാണാം.

ഇതേ കുറിച്ച് ദിലീപ് പറഞ്ഞത്

നായികമാരെ എടുത്തു പൊക്കുന്ന രംഗങ്ങളെ കുറിച്ച് മുമ്പൊരിക്കല്‍ ജനപ്രിയ നായകന്‍ ദിലീപ് പ്രതികരിച്ചിരുന്നു. നായികമാര്‍ മെലിയണം എന്ന് ആഗ്രഹിയ്ക്കുന്ന ഈ ഉയര്‍ത്തല്‍ ഫാക്ടര്‍ കൂടെ കണക്കിലെടുത്താണെന്നാണ് അന്ന് ദിലീപ് അഭിപ്രായപ്പെട്ടത്.

തമിഴിലെത്തിയാല്‍ മിയ ഗ്ലാമറാകുമോ.. ചിത്രങ്ങള്‍ കാണൂ

English summary
It's not easy to lifting up heroines says Kunchacko Boban

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam