»   » 2013 മികച്ച വര്‍ഷമെന്ന് മീര നന്ദന്‍

2013 മികച്ച വര്‍ഷമെന്ന് മീര നന്ദന്‍

Posted By:
Subscribe to Filmibeat Malayalam

നടിയെന്ന നിലയില്‍ മീര നന്ദന് മലയാളത്തില്‍ ഒരു തരംഗമാകാന്‍ കഴിഞ്ഞിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നേ പറയാന്‍ കഴിയൂ. എന്നാല്‍ മീരയൊരു നല്ല നടിയല്ലേയെന്ന് ചോദിച്ചാല്‍ അല്ലെന്ന് പറയാനും കഴിയില്ല. ലഭിച്ച കഥാപാത്രങ്ങളെല്ലാം തന്നാലാവും വിധം മികച്ചതാക്കാന്‍ ശ്രമിച്ചിട്ടുള്ള താരമാണ് മീര. കഴമ്പില്ലാത്ത റോളുകളില്‍ അഭിനയിച്ച് ചിത്രങ്ങളുടെ എണ്ണം കൂട്ടാനും മീര ശ്രമിച്ചിട്ടില്ല.

അഭിനയം തുടങ്ങിയ കാലത്ത് പറഞ്ഞപോലെ ഗ്ലാമറിന്റെ അതിപ്രസരത്തോട് തനിയ്ക്ക് താല്‍പര്യമില്ലെന്ന വാക്ക് ഇപ്പോഴും അതേപോലെ പാലിയ്ക്കുന്ന നടികൂടിയാണ് മീരയെന്നകാര്യം പറയാതിരിക്കാന്‍ കഴിയില്ല. എന്തായാലും 2013 തന്നെ സംബന്ധിച്ച് മികച്ച വര്‍ഷമാണെന്നാണ് മീര പറയുന്നത്.

2013 മികച്ച വര്‍ഷമെന്ന് മീര നന്ദന്‍

ലാല്‍ ജോസ് സംവിധാനം ചെയ്ത മുല്ലയെന്ന ചിത്രത്തിലെ ലച്ചിയെന്ന കഥാപാത്രമായിട്ടായിരുന്നു മീര നന്ദന്റെ അരങ്ങേറ്റം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പുതുമുഖ നടിയ്ക്കുള്ള സൗത്ത് ഫിലിംഫേര്‍ അവാര്‍ഡും, ഏഷ്യാനെറ്റ് അവാര്‍ഡും മീരയ്ക്ക് ലഭിച്ചിട്ടുണ്ട്.

2013 മികച്ച വര്‍ഷമെന്ന് മീര നന്ദന്‍

പൃഥ്വിരാജ് നായകനായ പുതിയമുഖമെന്ന ചിത്രത്തില്‍ നല്ലൊരു കഥാപാത്രത്തെയായിരുന്നു മീര അവതരിപ്പിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് താരസംഘടനയായ അമ്മയുടെ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം മീരയ്ക്ക് ലഭിച്ചു.

2013 മികച്ച വര്‍ഷമെന്ന് മീര നന്ദന്‍

അയ്യനാര്‍ എന്ന ചിത്രത്തിലൂടെയാണ് മീര തമിഴകത്ത് അരങ്ങേറ്റം നടത്തിത്. ഈ ചിത്രത്തില്‍ അനിതയെന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചത്. പിന്നീട് കാതലുക്കു മരണമില്ലൈ, സൂര്യ നഗരം തുടങ്ങിയ തമിഴ് ചിത്രങ്ങളിലും മീര അഭിനയിച്ചു.

2013 മികച്ച വര്‍ഷമെന്ന് മീര നന്ദന്‍

ജയ് ബോലോ തെലുങ്കാനയെന്ന ചിത്രത്തിലൂടെയാണ് മീര തെലുങ്കില്‍ തന്റെ താന്നിധ്യമറിയിച്ചത്. ഇതിന് പിന്നാലെ ഫോര്‍ത്ത് ഡിഗ്രിയെന്ന തെലുങ്ക് ചിത്രത്തിലും മീര അഭിനയിച്ചിട്ടുണ്ട്.

2013 മികച്ച വര്‍ഷമെന്ന് മീര നന്ദന്‍

2013 മികച്ച വര്‍ഷമാണെന്നാണ് മീര പറയുന്നത്. സൂപ്പര്‍താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം മീര അഭിനയിച്ചത് 2013ലാണ്. മോഹന്‍ലാലിനൊപ്പം ലോക്പാല്‍, റെഡ് വൈന്‍ എന്നീ ചിത്രങ്ങളിലാണ് മീര അഭിനയിച്ചത്. മമ്മൂട്ടിയ്‌ക്കൊപ്പമഭിനയിച്ച കടല്‍ കടന്നൊരു മാത്തുക്കുട്ടി ഓഗസ്റ്റില്‍ റിലീസാകും.

2013 മികച്ച വര്‍ഷമെന്ന് മീര നന്ദന്‍

കന്നഡയില്‍ രണ്ട് ചിത്രങ്ങളിലാണ് മീര അഭിനയിക്കുന്നത്. റിലീസിന് തയ്യാറായിക്കൊണ്ടിരിക്കുന്ന കരോട്പതി, നാനു നം ഹുഡ്ഗി എന്നീ ചിത്രങ്ങളിലാണ് മീര അഭിനയിക്കുന്നത്.

2013 മികച്ച വര്‍ഷമെന്ന് മീര നന്ദന്‍

കടല്‍ കടന്നൊരു മാത്തുക്കുട്ടി, കാറ്റും മഴയും, ബ്ലാക്ക് ഫോറസ്റ്റ് എന്നിവയാണ് മീര അഭിനയിച്ച പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.

2013 മികച്ച വര്‍ഷമെന്ന് മീര നന്ദന്‍

മൂന്ന് ചിത്രങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇവയിലെല്ലാം രസകരമായ കഥാപാത്രങ്ങളാണ് തനിയ്ക്കു ലഭിയ്ക്കുകയെന്നാണ് മീര പറയുന്നു. എന്നാല്‍ ഇതുവരെ ഈ ചിത്രങ്ങളുടെ കരാറില്‍ ഒപ്പുവച്ചിട്ടില്ലെന്നും അതിനാല്‍ കൂടുതല്‍ ഒന്നും പറയാന്‍ കഴിയില്ലെന്നുമാണ് മീര പറയുന്നത്.

English summary
Actress Meera Nandan, says she is happy with the way her career is progressing. And 2013 has been quite an eventful year for her

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam