»   » നെടുനീളന്‍ ഡയലോഗ് എനിക്ക് വേണ്ട, സുരേഷിന് കൊടുത്തേക്ക്; കിങ് ആന്റ് കമ്മീഷണറില്‍ മമ്മൂട്ടി പറഞ്ഞത്

നെടുനീളന്‍ ഡയലോഗ് എനിക്ക് വേണ്ട, സുരേഷിന് കൊടുത്തേക്ക്; കിങ് ആന്റ് കമ്മീഷണറില്‍ മമ്മൂട്ടി പറഞ്ഞത്

Posted By: Rohini
Subscribe to Filmibeat Malayalam

കിങ് എന്ന ചിത്രത്തിലെ ജോസഫ് അലക്‌സ് എന്ന കഥാപാത്രത്തെ എഴുതിയുണ്ടാക്കുമ്പോള്‍ തിരക്കഥാകൃത്ത് രണ്‍ജി പണിക്കറുടെയും സംവിധായകന്‍ ഷാജി കൈലാസിന്റെയും മനസ്സില്‍ ഒരു മുഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ, സാക്ഷാല്‍ മമ്മൂട്ടിയുടേത്.

ജന്റില്‍മാന്‍ ലുക്കുള്ള കലക്ടര്‍, ചടുലമായ സംഭാഷണം, അധികം ക്ഷോഭിച്ച് സംസാരിക്കാന്‍ പാടില്ല, എന്നാല്‍ ക്ഷോഭിയ്ക്കുകയും വേണം.. അതായിരുന്നു ജോസഫ് അലക്‌സാണ്ടര്‍. പ്രേക്ഷകര്‍ ജോസഫ് അലക്‌സാണ്ടറിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

കിങില്‍ നെടുനീളന്‍ ഡയലോഗുകള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച മമ്മൂട്ടി എന്തുകൊണ്ട് കിങ് ആന്റ് കമ്മീഷണറില്‍ അത്തരം ചടുലമായ സംഭാഷണങ്ങള്‍ എയ്തില്ല... കാരണം ഷാജി കൈലാസ് പറയുന്നു

കിങുമായി മമ്മൂട്ടിയെ സമീപിച്ചപ്പോഴുള്ള പ്രതികരണം

കിങ് എന്ന ചിത്രത്തിന്റെ തിരക്കഥയുമായി മമ്മൂട്ടിയെ സമീപിച്ചപ്പോള്‍, കിങ്ങോ, ഞാനോ എന്നായിരുന്നുവത്രെ മമ്മൂട്ടിയുടെ പ്രതികരണം. കിങ് എന്ന് പറഞ്ഞാല്‍ വളരെ വലുതല്ലേ. എന്നെ അത്രയും പൊക്കണോ എന്നായിരുന്നു മമ്മൂട്ടിയുടെ ചോദ്യം

ജോസഫ് അലക്‌സ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍

ഞങ്ങള്‍ പ്രതീക്ഷിച്ചതിലും വലിയ വിജയമാണ് ആ കഥാപാത്രത്തിന് ലഭിച്ചത് എന്ന് ഷാജി കൈലാസ് പറയുന്നു. രണ്‍ജി പണിക്കര്‍ എഴുതിയ തീ പാറുന്ന സംഭാഷണങ്ങള്‍ അതേ ചടുലതയോടെ മമ്മൂട്ടി അവതരിപ്പിച്ചു.

കിങ് ആന്റ് കമ്മീഷണറിലും അതേ ജോസഫ് അലക്‌സായിരിക്കണം

സുരേഷ് ഗോപിയെ നായകനാക്കി ഒരുക്കിയ കമ്മീഷണറെയും മമ്മൂട്ടിയുടെ കിങ്ങിനെയും ഒരുമിച്ചൊരു ചിത്രമാണ് കിങ് ആന്റ് ദി കമ്മീഷണര്‍. കിങ് എന്ന ചിത്രത്തിലെ അതേ ശരീര ഭാഷയോടെയും സംഭാഷണവും തന്നെ മമ്മൂട്ടി ഈ ചിത്രത്തിലും പറയണം എന്നായിരുന്നു കണക്കുകൂട്ടല്‍

സുരേഷിന് കൊടുത്തേക്ക് എന്ന് മമ്മൂട്ടി

എന്നാല്‍ കിങ് ആന്റ് ദി കമ്മീഷണര്‍ എന്ന ചിത്രത്തില്‍, കിങ് എന്ന ചിത്രത്തിലേത് പോലെ അത്ര വലിയ നെടുനീളന്‍ ഡയലോഗുകളൊന്നും മമ്മൂട്ടി പറയുന്നില്ല. അതിന് കാരണം മമ്മൂട്ടി തന്നെയാണത്രെ. ചിത്രത്തിന്റെ എഴുത്ത് നടക്കുമ്പോള്‍ മമ്മൂട്ടി ഷാജി കൈലാസിനെ വിളിച്ചു പറഞ്ഞു, 'നെടുനീളന്‍ ഡയലോഗുകളൊന്നും എനിക്ക് വേണ്ട, സുരേഷിന് കൊടുത്തേക്ക്' എന്ന്.

English summary
It was due to Mammootty that it happened in the movie King and Commissioner

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam