»   »  ജീത്തു ജോസഫിന്റെ ഒരു സിനിമ, അതെന്റെ സ്വപ്‌നമായിരുന്നു; കൃഷ്ണ പ്രഭ

ജീത്തു ജോസഫിന്റെ ഒരു സിനിമ, അതെന്റെ സ്വപ്‌നമായിരുന്നു; കൃഷ്ണ പ്രഭ

Posted By: AkhilaKS
Subscribe to Filmibeat Malayalam

സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരന്‍ എന്ന വിശേഷണമാണ് മലയാള സിനിമ ജീത്തു ജോസഫിന് നല്‍കി വരുന്നത്. അതുക്കൊണ്ട് തന്നെ ജീത്തു ജോസഫിന്റെ സിനിമകളുടെ ഭാഗമാകാന്‍ കാത്തിരിക്കുകയാണ് മലയാള സിനിമ താരങ്ങള്‍.

ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ദിലീപിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് ലൈഫ് ഓഫ് ജോസൂട്ടി. ചിത്രം തിയറ്ററുകളില്‍ റീലീസിനെത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ച് വരുന്നത്.

krishna-prabha

രചന നാരായണന്‍ കുട്ടിയും ജ്യോതി കൃഷണയും നായികമാരായി എത്തിയ ലൈഫ് ഓഫ് ജോസൂട്ടിയില്‍ കൃഷണ പ്രഭയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തിയിരുന്നു. സത്യന്‍ അന്തിക്കാടിന്റെ ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന ചിത്രത്തിന് ശേഷം കൃഷണ പ്രഭ ചെറിയ വേഷങ്ങളിലായിരുന്നു സ്‌ക്രീനില്‍ എത്തിയിരുന്നത്.

എന്നല്‍ ലൈഫ് ഓഫ് ജോസൂട്ടിയില്‍ കൃഷണ പ്രഭയ്ക്ക് ലഭിച്ച മോളൂട്ടി എന്ന കഥാപാത്രത്തെ വലിയ ഭാഗ്യമായാണ് കാണുന്നത്. അതിന് വ്യക്തമായ കാരണവുമുണ്ടെന്ന് താരം പറയുന്നു. ജീത്തു ജോസഫിന്റെ സിനിമയില്‍ അഭിനയിക്കുക എന്നത് എന്റെ ഏറെ നാളത്തെ മോഹമായിരുന്നു.

അതുക്കൊണ്ട് തന്നെ ചിത്രത്തിലെ മോളൂട്ടി എന്ന കഥാപാത്രത്ത താന്‍ ഏറെ ഇഷ്ടപെടുന്നുണ്ടെന്നും കൃഷണ പ്രഭ പറയുന്നു. കൃഷണ പ്രഭ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം ആരാധകരുമായി പങ്ക് വയ്ക്കുന്നത്.

English summary
Krishna Prabha is on cloud nine for the response she has been getting for the latest Life of Josutty.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam