»   » ഇത് വെറും ഐറ്റം ഡാന്‍സല്ല: മൈഥിലി

ഇത് വെറും ഐറ്റം ഡാന്‍സല്ല: മൈഥിലി

Posted By:
Subscribe to Filmibeat Malayalam

മൈഥിലിയുടെ നോട്ടി ഐറ്റം ഡാന്‍സില്‍ ഹരം കൊണ്ടിരിയ്ക്കുകയാണ് മല്ലൂസ്. അയലത്തെ വീട്ടിലെ കല്യാണചെക്കനെ...എന്ന് തുടങ്ങുന്ന ഐറ്റം സോങ് ഇതുവരെ യൂട്യൂബില്‍ പ്ലേ ചെയ്യപ്പെട്ടത് അഞ്ചരലക്ഷമാണ്. മൈഥിലിയുടെ സൂപ്പര്‍ പെര്‍ഫോമന്‍സ് തന്നെയാണ് ഐറ്റം സോങിന്റെ ഹൈലൈറ്റ്.

Mythili

എന്നാലിത് വെറും ഐറ്റം ഡാന്‍സ് മാത്രമല്ലെന്ന് മൈഥിലി പറയുന്നു. ഐറ്റം നൃത്തം സിനിമയുമായും കഥാപാത്രമായും ഏറെ ബന്ധപ്പെട്ട് കിടക്കുന്നു. സിനിമ കണ്ടുകഴിയുമ്പോള്‍ നിങ്ങള്‍ക്കും അത് മനസ്സിലാവും. തികച്ചും വ്യത്യസ്തമായ ചിത്രമായിരിക്കും മാറ്റിനി എന്നും മൈഥിലി പറഞ്ഞു.

ഐറ്റം സോങ് ചെയ്യുമ്പോള്‍ മലയാളത്തിന്റെ ഗ്ലാമര്‍ താരമായിരുന്ന സില്‍ക്ക് സ്മിതയെയാണ് താന്‍ റോള്‍ മോഡലാക്കിയതെന്നും മൈഥിലി വെളിപ്പെടുത്തിയിരുന്നു. പുതിയ ചിത്രമമായ പോപ്പിന്‍സിലെ കഥാപാത്രത്തെയും ഏറെ ആസ്വദിച്ചാണ് അവതരിപ്പിച്ചതെന്ന് മൈഥിലി വെളിപ്പെടുത്തുന്നു.

കഥാപാത്രം ഇഷ്ടപ്പെട്ടതിനാലാണ് പോപ്പിന്‍സ് എന്ന ചിത്രത്തില്‍ അഭിനയിച്ചത്്. നിഷ്‌കളങ്കയായ ഒരു ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ തനിയ്ക്ക്. ഒരു ഡിഫ്രന്റ് സ്‌ക്കൂളാണ് പോപ്പിന്‍സിന്റെ സംവിധായകന്‍ വികെ പ്രകാശ്. വളരെ രസകരമായിട്ടും വ്യത്യസ്തമായ രീതിയിലുമാണ് വികെപി ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നതെന്നും മൈഥിലി പറഞ്ഞു.

<center><iframe width="600" height="450" src="http://www.youtube.com/embed/Yn9iuQtkVNg" frameborder="0" allowfullscreen></iframe></center>

English summary
mythili recently said that it's not just an item number but the very much part of the film and the character.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam