»   » മീരാജാസ്മിന്റെ ഇതിനുമുപ്പുറം 17 തിയേറ്ററുകളിലേക്ക്

മീരാജാസ്മിന്റെ ഇതിനുമുപ്പുറം 17 തിയേറ്ററുകളിലേക്ക്

Posted By:
Subscribe to Filmibeat Malayalam

മീരാജാസ്മിന്റെ ഇതിനുമുപ്പുറം 17 തിയേറ്ററുകളിലേക്ക് . ആഗ്‌നാ മീഡിയായുടെ ബാനറില്‍ നവാഗതനായ മനോജ് ആലുങ്കല്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രമാണ് ഇതിനുമുപ്പുറം.

ചിത്രത്തില്‍ റിയാസ് ഖാന്‍ നായകനാവുന്നു. മീരാ ജാസ്മിന്‍ മൂന്നു കുട്ടികളുടെ അമ്മയായ രുഗ്മിണി എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.

-meera.jpg

മനോജ് ആലുങ്കല്‍, ഭരതന്‍ ഞാറയ്ക്കല്‍, ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നത്. ഈ ചിത്രത്തില്‍ റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് വിദ്യാധരന്‍ ഈണം പകരുന്നു.

മീരയുടെ അതിശക്തമായ തിരിച്ചുവരവു തന്നെയാണ് ഈ ചിത്രം എന്നാണ് അണിയറയില്‍ നിന്നുള്ള റിപ്പേര്‍ട്ടുകള്‍ .ലാലു അലക്‌സ്, സിദ്ദിഖ്, സോന നായര്‍, അമ്പിക മോഹന്‍ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു

English summary
meera Jasmine who has been away from the limelight ever since her marriage is set to make a comeback on big screen with Ithinumappuram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X