twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രഞ്ജിത്തും ലാല്‍ ജോസും വീണ്ടും നേര്‍ക്കുനേര്‍

    By Lakshmi
    |

    ranjith-lal-jose
    സംവിധായകരായ രഞ്ജിത്തിന്റെയും ലാല്‍ ജോസിന്റെയും കാര്യത്തില്‍ 2010 ആവര്‍ത്തിക്കുകയാണ്. 2010ലെ റംസാന്‍, ഓണം സമയത്ത് രഞ്ജിത്തിന്റെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റും ലാല്‍ ജോസിന്റെ എല്‍സമ്മയെന്ന ആണ്‍കുട്ടിയുമാണ് ഏറ്റുമുട്ടിയതെങ്കില്‍ ഇത്തവണ രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടിയും പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയുമാണ് നേര്‍ക്കുനേര്‍ എത്തുന്നത്.

    രണ്ടുപേരുടെയും അന്നത്തെയും ഇന്നത്തെയും ചിത്രങ്ങളിലെ നായകന്മാരുടെ കാര്യത്തിലുമുണ്ട് സാമ്യം. പ്രാഞ്ചിയേട്ടനില്‍ മമ്മൂട്ടി നായകനായപ്പോള്‍ എല്‍സമ്മയില്‍ കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍. ഇതിന് ഇത്തവണയും മാറ്റമില്ല, മാത്തുക്കിട്ടിയായി മമ്മൂട്ടിയും പുള്ളിപുലികളില്‍ ചാക്കോച്ചനും നായകന്മാരായി എത്തുന്നു.

    2010ല്‍ ഇറങ്ങിയ പ്രാഞ്ജിയേട്ടന്‍ രഞ്ജിത്തിന്റെ ഏറ്റവും മികച്ച ചിത്രങ്ങിള്‍ ഇടം നേടുകയും ശക്തമായ ആക്ഷേപഹാസ്യവുമായി നിരൂപക പ്രശംസനേടുകയും ചെയ്തപ്പോള്‍ എല്‍സമ്മ കുടുംബചിത്രമായി മികച്ച കളക്ഷന്‍ നേടിയിരുന്നു. ആന്‍ അഗസ്റ്റിന്റെ അരങ്ങേറ്റ ചിത്രംകൂടിയായിരുന്നു എല്‍സമ്മ. ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു ഗെറ്റപ്പില്‍ എത്തി പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തു. പ്രാഞ്ചിയേട്ടനില്‍ മമ്മൂട്ടിയ്ക്ക് ഇന്നുവരെ കാണാത്ത രൂപവും ഭാവവുമായിരുന്നു രഞ്ജിത്ത് നല്‍കിയത്.

    ഇത്തവണ രഞ്ജിത്ത് മാത്തുക്കുട്ടി ഒരുക്കിയിരിക്കുന്നതും ആക്ഷേപഹാസ്യത്തിന്റെ ശൈലിയിലാണ്. മാത്തുക്കുട്ടിയില്‍ മീശയില്ലാത്ത അല്‍പം പ്രായം തോന്നിയ്ക്കുന്ന മമ്മൂട്ടിയെയാണ് കാണാനാവുക. മാത്രമല്ല താരത്തിന്റെ ഡബിള്‍ റോളും ചിത്രത്തിലുണ്ട്. ലാല്‍ ജോസ് ചാക്കോച്ചനെ ഇതുവരെ കാണാത്തൊരു സ്റ്റൈലിലാണ് അവതരിപ്പിക്കുന്നത്. ഇന്നുവരെ ആരെയും കാണിക്കാതെ ചാക്കോച്ചന്‍ ഒളിപ്പിച്ചുവച്ച കഷണ്ടിപോലും ലാല്‍ ജോസ് വെളിച്ചത്ത് കൊണ്ടുവരുന്നുണ്ട്. ചിത്രത്തില്‍ നമിത പ്രമോദാണ് ചാക്കോച്ചന്റെ നായികയായി എത്തുന്നത്. ഇനി ഇത്തവണ ഒരുകാര്യമേ അറിയാനുള്ളൂ മാത്തുക്കുട്ടി പുള്ളിപ്പുലികളെ ജയിക്കുമോ, അതല്ല പുള്ളിപ്പുലികള്‍ മാത്തുക്കുട്ടിയ്ക്കുമേല്‍ ജയം നേടുമോ

    English summary
    This Ramzan is witnessing the fight of two prominent directors of Malayalam, Ranjith and Lal Jose.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X