»   » അച്ഛനല്ല മകന്‍ തന്നെയാണ് താരം

അച്ഛനല്ല മകന്‍ തന്നെയാണ് താരം

Posted By:
Subscribe to Filmibeat Malayalam

സൂപ്പര്‍താരമായ അച്ഛനും യുവതാരമായ മകനും തമ്മിലുള്ള പോരാട്ടം എന്ന നിലയ്ക്ക് മലയാള ചലച്ചിത്ര ലോകം ഏറെ  പ്രത്യേകതയോടെയാണ് ഇത്തവണത്തെ റംസാന്‍ റിലീസുകളെ കണ്ടിരുന്നത്. അച്ഛന്റെയും മകന്റെയും ചിത്രങ്ങള്‍ ഒരേകാലത്ത് റിലീസ് ചെയ്യുകയും തമ്മില്‍ മത്സരിക്കുകയും ചെയ്യുന്നത് മാലയാളസിനിമയില്‍ ഇതാദ്യമാണ്. മുമ്പ് നസീറും മകന്‍ ഷാനവാസും ഒരേ സമയം അഭിനയരംഗത്തുണ്ടായിരുന്നുവെങ്കിലും ഇവരുടെ ചിത്രങ്ങള്‍ ഒരേസമയം റിലീസ് ചെയ്യുകയെന്നത് സംഭവിച്ചിരുന്നില്ല. എന്തായാലും റംസാന്‍ റിലീസിന് മുമ്പ് മത്സരം അച്ഛന്‍ ജയിക്കുമോ അതോ മകന്‍ സ്വന്തമാക്കുമോയെന്നതായിരുന്നു പ്രേക്ഷകരുടെയും സിനിമാക്കാരുടെയുമെല്ലാം ആകാംഷ.

എന്തായാലും റംസാന്‍ കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഒരുകാര്യം ഉറപ്പിക്കാം. മത്സരം മകന്‍തന്നെ നേടുകയാണ്. അച്ഛന്‍ തിയേറ്ററുകളില്‍ പരിക്കുകളേറ്റുവാങ്ങുന്നു. സമീര്‍ താഹിര്‍ ഒരുക്കിയ നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമിയാണ് ദുല്‍ഖറിന്റെ റംസാന്‍ ചിത്രം. രഞ്ജിത്തിന്റെ കടല്‍ കടന്നൊരു മാത്തുക്കുട്ടിയുമായി മമ്മൂട്ടിയുമെത്തി. സമീര്‍ താഹിര്‍ എന്നൊരു തുടക്കക്കാരന്‍ രഞ്ജിത്ത് എന്നൊരു കിങ് സംവിധായകന് മുന്നില്‍ തോല്‍ക്കുമെന്ന മുന്‍വിധികളെയാണ് നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി തോല്‍പ്പിച്ചത്.

neelakasham-pachakadal-chuvananabhoomi-and-kadal-kadannoru-mathukutty

ഇത്രയും അനുഭവസമ്പത്തുള്ള രഞ്ജിത്ത് മാത്തുക്കുട്ടിപോലെ അപക്വമായ ഒരു പ്രേക്ഷകവധവുമായി എത്തിയപ്പോള്‍ ട്രാവല്‍ മൂവിയെന്ന പേരുമായി നീലാകാശമെടുത്ത് സമീര്‍ യുവമനം കവര്‍ന്നു. നീലാകാശം പച്ചക്കടല്‍ ചുവന്നഭൂമി ഒരു ഗംഭീരചിത്രമാണോയെന്ന് ചോദിച്ചാല്‍, അല്ലെന്നുതന്നെ പറയേണ്ടിവരും. പക്ഷേ പണംകൊടുത്ത് സിനിമ കാണുന്നവര്‍ക്ക് നിരാശയുണ്ടാകാന്‍ ചിത്രം ഇട നല്‍കുന്നില്ല. വലിയ കഥയൊന്നുമില്ലെങ്കിലും അവതരണത്തിലും അന്തരീക്ഷത്തിലുമെല്ലാം പുതുമനിലനിര്‍ത്താന്‍ നീലാകാശത്തിന്റെ അണിയറക്കാര്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

മാത്രമല്ല പിതാവിനെപ്പോലെയല്ല, താന്‍ വളരെ ഫഌക്‌സിബിളായ, നന്നായി പ്രണയിക്കാന്‍ കഴിയുന്നൊരു താരമാണെന്ന് ദുല്‍ഖര്‍ ഈ ചിത്രത്തിലൂടെ തെളിയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ യുവതാരങ്ങളില്‍ സൂപ്പര്‍പദവിയിലേയ്ക്കുയരാന്‍ ദുല്‍ഖര്‍ ഇനിയും സ്വയം തെളിയിക്കേണ്ടിയുമിരിക്കുന്നു. എന്തായാലും മമ്മൂട്ടിയുടെ കുടുംബത്തിന് ഈ റംസാന്‍ സന്തോഷം തന്നെയായിരിക്കണം, ഒപ്പം മമ്മൂട്ടിയുടെ അരാധകര്‍ക്കും. കുടുംബത്തിലെ ന്യൂജനറേഷന്റെ വിജയം മമ്മൂട്ടിയ്ക്കും മറ്റുള്ളവര്‍ക്കം സന്തോഷം നല്‍കുന്നുണ്ടാവണം. അതേസമയം അച്ഛന്റെ ചിത്രം ക്ലിക്കായില്ലെങ്കിലെന്താ മകന്‍ നേടിയല്ലോയെന്നതാണ് മമ്മൂട്ടി ഫാന്‍സ് ആശ്വാസത്തോടെ പറയുന്നത്.

English summary
Mammotty was predicted to rule the roost of Ramzan release, but Audiance polls say otherwise.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam