»   » ദുല്‍ഖറിന്റെ സിനിമയെ സംബന്ധിച്ച് വന്ന വാര്‍ത്തകളെല്ലാം വ്യാജം; പ്രതാപ് പോത്തന്‍

ദുല്‍ഖറിന്റെ സിനിമയെ സംബന്ധിച്ച് വന്ന വാര്‍ത്തകളെല്ലാം വ്യാജം; പ്രതാപ് പോത്തന്‍

Written By:
Subscribe to Filmibeat Malayalam

അഞ്ജലി മേനോന്റെ തിരക്കഥയില്‍ പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ വന്നതാണ്. എന്നാല്‍ ചിത്രത്തെ സംബന്ധിച്ച് ഇപ്പോള്‍ വന്നുകൊണ്ടിരിയ്ക്കുന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്ന് സംവിധായതന്‍ വ്യക്തമാക്കി.

ചിത്രത്തിന്റെ പേര്, ചിത്രത്തിലെ നായിക, അതിഥി താരമായി മാധവന്‍ എത്തുന്നു തുടങ്ങിയ വാര്‍ത്തകളെല്ലാം വ്യാജമാണെന്ന് പ്രതാപ് പോത്തന്‍ വ്യക്തമാക്കി. സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളൊന്നും വ്യക്തമാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം അറിയിച്ചു.

ദുല്‍ഖറിന്റെ സിനിമയെ സംബന്ധിച്ച് വന്ന വാര്‍ത്തകളെല്ലാം വ്യാജം; പ്രതാപ് പോത്തന്‍

ചിത്രത്തിന് ലൗ ഇന്‍ അഞ്ചങ്കോ എന്ന് പേരിട്ടതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ തന്റെ ചിത്രത്തിന് പേരിട്ടിട്ടില്ല എന്ന് പ്രതാപ് പോത്തന്‍ വ്യക്തമാക്കി.

ദുല്‍ഖറിന്റെ സിനിമയെ സംബന്ധിച്ച് വന്ന വാര്‍ത്തകളെല്ലാം വ്യാജം; പ്രതാപ് പോത്തന്‍

നായികയായി തെന്നിന്ത്യന്‍ താരം ധന്‍ഷികയെ തീരുമാനിച്ചു എന്നായിരുന്നു മറ്റൊരു വാര്‍ത്ത. എന്നാല്‍ അതും സംവിധായകന്‍ നിഷേധിച്ചു.

ദുല്‍ഖറിന്റെ സിനിമയെ സംബന്ധിച്ച് വന്ന വാര്‍ത്തകളെല്ലാം വ്യാജം; പ്രതാപ് പോത്തന്‍

ചിത്രത്തില്‍ അതിഥി താരമായി മാധവന്‍ എത്തുന്നു എന്ന വാര്‍ത്തയും വ്യാജമാണത്രെ

ദുല്‍ഖറിന്റെ സിനിമയെ സംബന്ധിച്ച് വന്ന വാര്‍ത്തകളെല്ലാം വ്യാജം; പ്രതാപ് പോത്തന്‍

അഞ്ജലി മേനോന്റെ തിരക്കഥയില്‍ താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്നു എന്നുള്ളത് വാസ്തവമാണ്. എന്നാല്‍ മറ്റ് കാര്യങ്ങളൊന്നും ഇപ്പോള്‍ പുറത്ത് പറയാറായിട്ടില്ല- പ്രതാപ് പോത്തന്‍ പറഞ്ഞു.

ദുല്‍ഖറിന്റെ സിനിമയെ സംബന്ധിച്ച് വന്ന വാര്‍ത്തകളെല്ലാം വ്യാജം; പ്രതാപ് പോത്തന്‍

നേരത്തെ ഈ കഥാപാത്രത്തിന് വേണ്ടി പ്രതാപ് പോത്തന്‍ സമീപിച്ചത് ജയറാമിന്റെ മകന്‍ കാളിദാസിനെ ആയിരുന്നു. എന്നാല്‍ നടന്‍ പിന്മാറിയതിനെ തുടര്‍ന്നാണ് അവസരം ദുല്‍ഖറില്‍ എത്തിയത്.

English summary
Its all fake news spreading about my film with Dulquar Salman says Prathap Pothan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam