»   » മോഹന്‍ലാലും അമല പോളും വീണ്ടും ഒന്നിക്കുന്നു

മോഹന്‍ലാലും അമല പോളും വീണ്ടും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

ചില മലയാള സിനിമകള്‍ എടുത്തു നോക്കിയാല്‍ അതില്‍ നിന്നൊരു കാര്യം വ്യക്തമാകും. മിക്ക സിനിമകളും വിജയ്ച്ചിട്ടുള്ളത് ചില കൂട്ടുകെട്ടുകളുടെ പുറത്താണ്. നായകനും സംവിധായകനും, സംവിധായകനും തിരക്കഥാകൃത്തും, നടനും നടിയും അങ്ങനെ അങ്ങനെ. ഇത്തരം ചിത്രങ്ങളില്‍ വിമര്‍ശകര്‍ക്ക് ചൂണ്ടിക്കാണിക്കാന്‍ മിക്കപ്പോഴും ഒരു ഹേതുവുണ്ടാകും എന്നതാണ് രസം. കഥ നന്നായില്ല, ജനറേഷന്‍ ഗ്യാപ്, ക്ലൈമാക്‌സ് ശരിയായില്ല... പക്ഷെ സിനിമയെ മൊത്തം എടുത്തുനോക്കുമ്പോള്‍ അത് വിജയമായിരിക്കും.

അങ്ങനെ നോക്കുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ക്കൊന്നും നിന്നുകൊടുക്കാതെ വിജയം കണ്ട ചിത്രമാണ് മോഹന്‍ലാലിനെ നായകനാക്കി ജോഷി സംവിധാനം ചെയ്ത റണ്‍ ബേബി റണ്‍. ചിത്രത്തില്‍ അമല പോള്‍ നായികയായെത്തിയപ്പോള്‍ മോഹന്‍ ലാലും അമലയും തമ്മിലെ കോമ്പിനേഷനായിരുന്നു പലര്‍ക്കും കല്ലുകടിയായി അനുഭവപ്പെട്ടത്. പക്ഷേ ചിത്രം പുറത്തിറങ്ങി വിജയം കണ്ടപ്പോള്‍ വാളെടുത്തവരാരെയും കണ്ടില്ല. അത് ജോഷി മോഹന്‍ലാല്‍ അമല പോള്‍ കൂട്ടു കെട്ടിന്റെ കഴിവായിരുന്നു.

Mohanlal, Amala Paul and Joshi

ഇപ്പോഴിതാ ആ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു. ജോഷി സംവിധാനം ചെയ്യുന്ന 'ലൈല ഓ ലൈല' എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി അമലപോള്‍ വീണ്ടും. തന്റെ ഓഫിഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കഹാനി, ഡി-ഡേ, നമസ്‌തേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥയൊരുക്കിയ സുരേഷ് നായരാണ് ലൈല ഓ ലൈലയ്ക്കും തിരക്കഥയെഴുതുന്നത്.

സുരേഷ് നായരുടെ ആദ്യ മലയാള ചിത്രമാണ് ലൈല ഓ ലൈല എന്നതാണ് മറ്റൊരു പ്രത്യേകത. ആക്ഷന്‍ കോമഡി ത്രില്ലറായ ചിത്രം ഫൈന്‍കട്ട് എന്റര്‍പ്രൈസസിന്റെ ബാനറിലാണ് നിര്‍മ്മിക്കുന്നത്. എന്തായാലും മോഹന്‍ലാല്‍ ഫാന്‍സ് അടുത്ത ഹിറ്റിന് തയ്യാറായി കഴിഞ്ഞു.

English summary
After one of the biggest success of 2012, Joshiy reunites with the Run Babby Run pair of Mohanlal & Amala Paul for next film titled 'Lailaa O Lailaa'.
Please Wait while comments are loading...

Malayalam Photos

Go to : More Photos