»   » ആ റെക്കോര്‍ഡ് വെറും തള്ള്! നന്തി അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളി മോഹന്‍ലാല്‍ അല്ല!!!

ആ റെക്കോര്‍ഡ് വെറും തള്ള്! നന്തി അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളി മോഹന്‍ലാല്‍ അല്ല!!!

Posted By:
Subscribe to Filmibeat Malayalam
ഇങ്ങനെയൊക്കെ തള്ളാമോ? ലാലേട്ടൻറെ അവാർഡിലെ സത്യം

മലയാള സിനിമയില്‍ ഇപ്പോള്‍ റെക്കോര്‍ഡുകളുടെ കാലമാണ്. എന്തിനും ഏതിനും റെക്കോര്‍ഡ്. കിട്ടാത്ത റെക്കോര്‍ഡുകള്‍ തള്ളി നേടുന്നവരും കുറവല്ല. ബോക്‌സ് ഓഫീസ് കളക്ഷന്‍ മുതല്‍ അവാര്‍ഡുകള്‍ വരെ ഈ റെക്കോര്‍ഡുകളില്‍ ഉള്‍പ്പെടും. ആന്ധ്രപ്രദേശിലെ സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതാണ് ഇപ്പോഴത്തെ പുതിയ ചര്‍ച്ചയ്ക്ക് കാരണം.

മലയാളത്തിലെ യഥാര്‍ത്ഥ യൂത്ത് ഐക്കണ്‍ അന്നും ഇന്നും ഒരേ ഒരാള്‍! അത് താനല്ലെന്ന് ദുല്‍ഖര്‍!

ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ ആവര്‍ത്തിക്കുന്നു! അന്ന് ജയസൂര്യക്കുണ്ടായ അനുഭവം ഇക്കുറി സെന്തിലിന്

2016ലെ മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നന്തി പുരസ്‌കാരം ലഭിക്കുന്ന ആദ്യ മലയാളി താരം മോഹന്‍ലാല്‍ ആണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ആരാധകര്‍ ഇത് ആഘോഷമാക്കിയതിന് പിന്നാലെ മോഹന്‍ലാലിനും മുമ്പ് നന്തി പുരസ്‌കാരം മലയാളത്തിന് ലഭിച്ചതായുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത്.

വാര്‍ത്തകള്‍ ഇങ്ങനെ

ജനത ഗാരേജ് എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള നന്തി പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചു. ആന്ധ്ര സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരമായ നന്തി അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളിയാണ് മോഹന്‍ലാല്‍ എന്ന തരിത്തിലായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്.

അത് മോഹന്‍ലാല്‍ അല്ല

എന്നാല്‍ നന്തി പുരസ്‌കാരം നേടുന്ന ആദ്യ മലയാളി മോഹന്‍ലാല്‍ അല്ലെന്നതാണ് വാസ്തവം. ആദ്യമായി നന്തി പുരസ്‌കാരം നേടുന്നത് സിദ്ധിഖ് ആണ്. 2013ലാണ് സിദ്ധിഖിന് ഈ പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ ഇത് പ്രഖ്യാപിച്ചത് 2017 മാര്‍ച്ചിലായിരുന്നു.

പ്രത്യേക ജൂറി പരാമര്‍ശനം

2013ല്‍ പുറത്തിറങ്ങിയ നാ ബംഗാരു തല്ലി എന്ന ചിത്രത്തിലെ അഭിനയിത്തിനായിരുന്നു സിദ്ധിഖിന് ആന്ധ്ര സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചത്. രാജേ്ഷ് ടച്ച് റിവര്‍ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

ഒരുമിച്ച് പ്രഖ്യാപിച്ച പുരസ്‌കാരങ്ങള്‍

ആന്ധ്ര തെലുങ്കാന വിഭജനത്തേത്തുടര്‍ന്ന് സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കാന്‍ വൈകിയിരുന്നു. 2012, 2013 വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ 2017 മാര്‍ച്ചിലും 2014, 2015, 2016 വര്‍ഷത്തെ പുരസ്‌കാരങ്ങള്‍ ഇപ്പോഴുമാണ് പ്രഖ്യാപിച്ചത്.

ആറ് അവാര്‍ഡുകള്‍

മോഹന്‍ലാലിന് മികച്ച സഹനടനുള്ള അവാര്‍ഡ് ഉള്‍പ്പെടെ ആറ് അവാര്‍ഡുകളാണ് ജനത ഗാരേജ് സ്വന്തമാക്കിയത്. ചിത്രത്തിലെ നായകനായ ജൂനിയര്‍ എന്‍ടിആറിന് മികച്ച നടനും രചനയും സംവിധാനവും നിര്‍വഹിച്ച കൊരട്ടാല ശിവയ്ക്ക് മികച്ച കഥയ്ക്കുള്ള പുരസ്‌കാരവും ഉള്‍പ്പെടെയായിരുന്നു ആറ് പുരസ്‌കാരങ്ങള്‍.

നൂറ് കോടി ചിത്രം

മോഹന്‍ലാലിന്റെ ആദ്യ നൂറ് കോടി ചിത്രമാണ് ജനത ഗാരേജ്. ബാഹുബലിക്ക് ശേഷം തെലുങ്കില്‍ മികച്ച ഓപ്പണിംഗ് കളക്ഷന്‍ നേടിയ ജനത ഗാരേജ് 135 കോടിയോളം കളക്ഷന്‍ നേടിയിരുന്നു. 41 കോടിയായിരുന്നു ചിത്രത്തിന്റെ ആദ്യ ദിന കളക്ഷന്‍.

ഇതാദ്യമല്ല

കേരളത്തിന് പുറത്ത് നിന്നും ഒരു സംസ്ഥാന പുരസ്‌കാരം മോഹന്‍ലാലിനെ തേടിയെത്തുന്നത് ഇതാദ്യമല്ല. രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത കമ്പനി എന്ന ചിത്രത്തിലെ അഭിനയിത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം മോഹന്‍ലാലിന് ലഭിച്ചിരുന്നു. ഇരുവറിലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

English summary
Its not Mohnalal, the Malayali who won Nandhi Award first. Siddique got Nandhi award in 2013.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam