twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഇത് വെറുമൊരു സ്പൂഫ് ചിത്രമല്ല: മമ്മൂട്ടി

    By Aswathi
    |

    പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്ത ചിത്രമാണ് അഴകിയ രാവണന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം ആ ചിത്രത്തിലെ ഒരു ഹാസ്യ രംഗമെടുത്തു ഒരു സിനിമ സംവിധാനം ചെയ്തു നവാഗതനായ സന്തോഷ് വിശ്വനാഥന്‍. ചിറകൊടിഞ്ഞ കിനാവുകല്‍ എന്ന ആ ചിത്രത്തിന് മലയാളത്തിലെ ആദ്യത്തെ സ്പൂഫ് ചിത്രമെന്ന വിശേഷണവും ലഭിച്ചു.

    എന്നാല്‍ ഇത് വെറുമൊരു സ്പൂഫ് ചിത്രമല്ലെന്നാണ് മമ്മൂട്ടിയുടെ അഭിപ്രായം. വീണ്ടും മമ്മൂട്ടിയെ നായകനാക്കി കമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഉട്ടോപ്യയിലെ രാജാവ് എന്ന ചിത്ത്രിന്റെ ലോഞ്ചിങ് പരിപാടിയില്‍ മമ്മൂട്ടിയും കമലും തമ്മിലുള്ള സഭാഷണത്തിനിടെയാണ് മമ്മൂട്ടി ചിറകൊടിഞ്ഞ കിനാവുകല്‍ എന്ന ചിത്രത്തെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കുറിച്ച് വാചാലനായത്.

    mammootty-chirakodinja-kinavukal

    ഇത് വെറുമൊരു സ്പൂഫ് ചിത്രം മാത്രമല്ല. മലയാള സിനിമയില്‍ ഒരു ലാന്റ്മാര്‍ക്ക് കൂടെയാണ്. കാലങ്ങളായി സ്ഥിരം ക്ലീഷേ കൊണ്ട് പ്രേക്ഷകരെ വഞ്ചിച്ചുകൊണ്ടിരിക്കുന്നവര്‍ക്കെതിരെയുള്ള പരിഹാസമാണ് ഈ ചിത്രം. തന്റെ ചിത്രങ്ങളും അങ്ങനെയുണ്ടെന്നും മമ്മൂട്ടി സമ്മതിച്ചു.

    മമ്മൂട്ടിയുടെ അഭിപ്രയം അംഗീകരിച്ചുകൊണ്ടാണ് കമല്‍ സംസാരിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തെ കുറിച്ച് കമലിന് മികച്ച അഭിപ്രായമാണ്. മോഹന്‍ലാലിന്റെ ഭാഗം ഉചിതമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

    English summary
    Mammootty was heard opining that 'Chirakodinja Kinavukal' cannot be termed a spoof. He was talking to director Kamal during the pooja of their upcoming movie 'Uttopiyayile Raajavu'. 'Chirakodinja Kinavukal' has become a landmark cinema in Mollywood'
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X