»   » ഇത്തവണയും കാവ്യയുടെ പിറന്നാള്‍ മമ്മൂക്കയ്‌ക്കൊപ്പം

ഇത്തവണയും കാവ്യയുടെ പിറന്നാള്‍ മമ്മൂക്കയ്‌ക്കൊപ്പം

Posted By:
Subscribe to Filmibeat Malayalam

മലയാളത്തിന്റെ പ്രിയ നായിക കാവ്യ മാധവന് ഇത് എന്തുകൊണ്ടും ആഘോഷത്തിനുള്ള വേളയാണ്. പോയ വര്‍ഷം നടിയെ തേടി ഒട്ടേറെ അംഗീകാരങ്ങളും അഭിനന്ദനങ്ങളും എത്തി. തന്റെ സ്വപ്‌നമായിരുന്ന 'കാവ്യദളങ്ങള്‍' പുറത്തിറക്കാനും നടിയ്ക്ക് കഴിഞ്ഞു. എന്നാല്‍ തന്റെ ഇരുപത്തെട്ടാം പിറന്നാള്‍ ദിനമായ സെപ്തംബര്‍ 19ന് പ്രത്യേകിച്ച് ഒരാഘോഷവും വേണ്ടെന്നാണ് കാവ്യ തീരുമാനിച്ചിരിക്കുന്നത്.

സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം ബാവുട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റിലാണ് കാവ്യ തന്റെ പിറന്നാള്‍ ദിനം ചെലവഴിയ്ക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് കോഴിക്കോടാണ് താരമിപ്പോള്‍.

ആകസ്മികമെന്ന് പറയട്ടെ, കഴിഞ്ഞ പിറന്നാള്‍ ദിനത്തിലും കാവ്യ ഒരു മമ്മൂട്ടി ചിത്രത്തിന്റെ സെറ്റിലായിരുന്നു. ഷാഫി ചിത്രമായ വെനീസിലെ വ്യാപാരിയുടെ ഷൂട്ടിങ്ങിലായിരുന്നു കാവ്യ അന്ന്. എന്നാല്‍ കഴിഞ്ഞ പിറന്നാള്‍ ദിനത്തില്‍ കാവ്യയ്ക്ക് വീട്ടിലെത്താനും ബന്ധുക്കളോടൊപ്പം പിറന്നാള്‍ ആഘോഷിക്കാനും കഴിഞ്ഞു.

ഇത്തവണ ഷൂട്ടിങ്ങ് തിരക്കു മൂലം നടിയ്ക്ക് അതിന് സാധിക്കില്ലെന്നാണ് അറിയുന്നത്. പിറന്നാള്‍ ദിനത്തില്‍ രാവിലെ ഏഴു മുതല്‍ രാത്രി പതിനൊന്നു മണിവരെ കാവ്യയ്ക്ക് ഷൂട്ടിങ്ങുണ്ട്. അതുകൊണ്ടു തന്നെ ആഘോഷം ലൊക്കേഷനില്‍ നടക്കുന്ന 'കേക്ക് കട്ടിങ്ങില്‍' ഒതുങ്ങുമെന്ന് നടിയോട് അടുത്തവൃത്തങ്ങള്‍ പറയുന്നു.

English summary
The actress is busy shooting in Calicut for Bavuttiyude Namathil, as she turns 28 today.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam