»   » എന്റെ ചിത്രം 'ന്യൂ ജനറേഷനാ'യിരിക്കില്ല: ഐവി ശശി

എന്റെ ചിത്രം 'ന്യൂ ജനറേഷനാ'യിരിക്കില്ല: ഐവി ശശി

Posted By:
Subscribe to Filmibeat Malayalam

മലയാളസിനിമയില്‍ ഇന്ന് ഏറ്റവും കൂടൂതല്‍ പ്രയോഗിക്കപ്പെടുന്നൊരു വാക്കാണ് ന്യൂ ജനറേഷന്‍. ന്യൂ ജനറേഷന്‍ സിനിമ, ന്യൂ ജനറേഷന്‍ സംവിധായകന്‍, നടന്‍ എന്നുവേണ്ട എന്തിനും ഏതിനും ന്യൂ ജനറേഷനെ കൂട്ടുപിടിയ്ക്കുകയാണ് ചലച്ചിത്രകോലം. വളരെക്കാലം മുമ്പുതന്നെ സംവിധാനശൈലിയിലും വിഷയത്തിലുമെല്ലാം ന്യൂ ജനറേഷന്റെ ചങ്കൂറ്റം കാണിച്ചയാളായിരുന്നു ഐവി ശശി.

അക്കാലത്ത് ആരും എടുക്കാന്‍ മടിയ്ക്കുന്ന തരം വിഷയങ്ങള്‍ അതി മനോഹരമായി സംവിധാനം ചെയ്യാനും ജനങ്ങളില്‍ എത്തിക്കാനും ശശിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ പണ്ടത്തെ ന്യൂജനറേഷന്‍ സംവിധായകന്‍ തിരിച്ചെത്തുകയാണ്. വെള്ളത്തൂവല്‍ എന്ന ചിത്രത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടുനിന്ന ശശി പുതിയ ചിത്രത്തിനായുള്ള ചര്‍ച്ചകളുടെ തിരക്കിലാണിപ്പോള്‍.

IV Sasi

ചിത്രത്തെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഒന്നും ഇപ്പോള്‍ വെളിപ്പെടുത്തില്ലെന്ന തീരുമാനത്തിലാണ് ഇദ്ദേഹം, പക്ഷേ ന്യൂ ജനറേഷന്‍ എന്ന പേരില്‍ ഇപ്പോള്‍ ചലച്ചിത്രലോകത്ത് കാണുന്ന പ്രവണതകളൊന്നും തന്റെ ചിത്രത്തില്‍ ഉണ്ടാകില്ലെന്ന് ശശി ഉറപ്പിച്ച് പറയുന്നു. വിഷയത്തിന്‍റെ കാര്യത്തില്‍ താന്‍ എന്നത്തേയും പോലെ ധൈര്യം കാണിയ്ക്കുമെന്നും എന്നാല്‍ ചിത്രത്തിലെ ഭാഷയുടെ കാര്യത്തില്‍ ന്യൂജനറേഷന്‍ ആകാന്‍ താനില്ലെന്നുമാണ് ശശി പറയുന്നത്.

ന്യൂ ജനറേഷന്‍ പദപ്രയോഗങ്ങളെത്തന്നെയാണ് ശശി ഈ പ്രസ്താവനയിലൂടെ ലക്ഷ്യമിട്ടതെന്ന് വ്യക്തമാണ്. അടുത്തകാലത്ത് പലചിത്രങ്ങളിലും ഉപയോഗിച്ച പലപദപ്രയോഗങ്ങളഉം വലിയ വിമര്‍ശനങ്ങള്‍ക്കിടയായിരുന്നു.

ഐവി ശശിയുടെ പുതിയ ചിത്രത്തെക്കുറിച്ച് പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ദീദി ദാമോദരനാണ് ആദ്യ ചിത്രത്തിന് തിരക്കഥ രചിയ്ക്കുന്നതെന്നാണ് ഒരു വാര്‍ത്ത, ബോബി-സഞ്ജയ് ടീമും ശശിയ്ക്കുവേണ്ടി തരക്കഥ തയ്യാറാക്കുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനോടൊന്നും പ്രതികരിക്കാന്‍ ശശി ഇതുവരെ തയ്യാറായിട്ടില്ല.

English summary
Director IV Sasi says he doesn't want to incorporate any new generation elements into his project and believes in boldness restricted to themes and ideas alone.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam