twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സ്‌റേറ്റ് അവാര്‍ഡ് കമ്മിറ്റി വെള്ളം കുടിക്കും

    By Ravi Nath
    |

    State Film Awards
    മലയാളസിനിമയുടെ സംസ്ഥാന അവാര്‍ഡുകള്‍ പ്രഖ്യാപിക്കുമ്പോള്‍ ഓരോതവണയും വിവാദങ്ങളും കുടം തുറന്നു പുറത്തിറങ്ങും. കുറേ കഴിയുമ്പോള്‍ താനേ കെട്ടടങ്ങും. ഇക്കുറി പതിവില്‍ കവിഞ്ഞ വിവാദങ്ങളാവും അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. കാരണം അവാര്‍ഡ് പരിഗണനയ്ക്കായി എത്തിയിരുക്കുന്ന ചിത്രങ്ങളുടെ എണ്ണം തന്നെ.

    ഇതുവരെയുള്ള സ്‌റേറ്റ് അവാര്‍ഡ് പരിഗണനയ്ക്കത്തിയ ചിത്രങ്ങളുടെ എണ്ണം 46 ആയിരുന്നു ഏറ്റവും കൂടുതലെങ്കില്‍ ഇത്തവണ അത് 84 ആണ്. കഴിഞ്ഞ വര്‍ഷം റിലീസിംഗ് സിനിമയുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവുണ്ടായി അതിന്റെ ഓളം തന്നെയാണ് അവാര്‍ഡിലേക്കും
    ചെന്നെത്തിയത്.

    മികച്ച നടന്‍ പരിഗണനയില്‍ തിലകന്‍, ലാല്‍, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവരാണെങ്കില്‍ റിമകല്ലിംഗല്‍, കാവ്യമാധവന്‍, നിത്യമേനോന്‍, ഷംനകാസിം, മീരജാസ്മിന്‍ എന്നിവരാണ് നടിമാരില്‍ മുന്നിട്ടു നില്ക്കുന്നത്. ഓര്‍ഡിനറി, അയാളും ഞാനും തമ്മില്‍, സ്പിരിറ്റ്, ഉസ്താദ് ഹോട്ടല്‍, ഭൂമിയുടെ അവകാശികള്‍, ആകാശത്തിന്റെ നിറം, ഷട്ടര്‍, എന്റെ, അരികെ, 22 ഫീമെയില്‍ കോട്ടയം, നീകോഞാച തുടങ്ങി ഏറ്റവും ഒടുവില്‍ സെന്‍സര്‍ ചെയ്ത കമലിന്റെ സെല്ലുലോയ്ഡ് വരെ മത്സരചിത്രങ്ങളില്‍ സ്ഥാനം പിടിച്ച പ്രമുഖ ചിത്രങ്ങളാണ്.

    സിനിമകളുടെ എണ്ണത്തില്‍ വന്ന മാറ്റം മാത്രമല്ല മികച്ച സിനിമകളും കൂടുതലായി വന്നു എന്നതാണ് ജൂറിയെ ബുദ്ധിമുട്ടാക്കുന്നത്. മികച്ച ജൂറിയെകണ്ടെത്താനും ഏറെ ബുദ്ധിമുട്ടായിരുന്നു. മത്സരത്തിനെത്തുന്ന ചിത്രങ്ങളുമായി യാതൊരുവിധ ബന്ധവുമില്ലാത്തവരായിരിക്കണം ജൂറി അംഗങ്ങളായി വരേണ്ടത്.

    ഇത്തവണ ജൂറിചെയര്‍മാന്‍ ഐ.വി ശശിയാണ്. സിബിമലയില്‍, ക്യാമറാമാന്‍ വിപിന്‍ മോഹന്‍, ജയശ്രീ കിഷോര്‍, അക്കാദമി സെക്രട്ടറി മനോജ് കുമാര്‍ തുടങ്ങി ഏഴുപേരാണുള്ളത്. ചിത്രഞ്ജലി കോംപ്‌ളക്‌സിലെ പുതിയ സംവിധാനങ്ങളുമായി നിര്‍മ്മിക്കപെട്ട ദൃശ്യ എന്ന തിയറ്ററിലാണ് ജൂറി അംഗങ്ങള്‍ മാരത്തോണ്‍ ചലച്ചിത്രദര്‍ശനം നടത്തുന്നത്.

    ഇനിയും സിനിമകള്‍ കണ്ടുതീരാന്‍ ദിവസങ്ങളേറെ വേണ്ടിവരുമെന്നതുകൊണ്ട് അവാര്‍ഡ് നിര്‍ണ്ണയവും പ്രഖ്യാപനവും വൈകുമെന്ന് ചുരുക്കം. വര്‍ഷങ്ങള്‍ക്ക്മുമ്പ് വരെ മുഖ്യധാരചിത്രങ്ങളില്‍ പലതും അവാര്‍ഡിന് അയയ്ക്കാന്‍ നിര്‍മ്മാതാക്കളും സംവിധായകരും താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല.

    ഇപ്പോഴതല്ല സ്ഥിതി നവാഗത സംവിധായകരടക്കം മുഖ്യധാരയിലെ പ്രമുഖരെല്ലാം അവാര്‍ഡിനെ വര്‍ദ്ധിതവീര്യത്തോടെയാണ് സമീപിക്കുന്നത്. ന്യൂജനറേഷന്‍ സിനിമ എന്ന ഓമനപേരില്‍ വിമര്‍ശിക്കപ്പെട്ട ചിത്രങ്ങളും അംഗീകാരത്തിന്റെ കണക്കെടുപ്പു പട്ടികയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എല്ലാ കണക്കുകൂട്ടലുകളേയും അപ്രസക്തമാക്കി പുതിയ ആളുകള്‍ അവാര്‍ഡുകള്‍ കരസ്ഥമാക്കുമോ എന്ന ഭീതിപാരമ്പര്യ വാദികളേയും പിടികൂടിയിട്ടുണ്ട്.

    കഴിഞ്ഞ തവണ ഭാഗ്യരാജ് നയിച്ച ജൂറിയേക്കാള്‍ ദയനീയമായിരിക്കും ഇത്തവണ ഐ.വി.ശശിയുടെ കമ്മിറ്റിയുടെ അവസ്ഥയെന്ന്
    തിരിച്ചറിയാന്‍ ഏതിനും പത്തുദിവസത്തോളമെങ്കിലും കാത്തിരിക്കേണ്ടിവരും.

    English summary
    State Film Award, IV Sasi, Malayala Cinema, Fahad Fazil, Dulquer Salman.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X