»   » മേഘരൂപനിലൂടെ കവിയെ അപമാനിച്ചു: ദാമോദരന്‍

മേഘരൂപനിലൂടെ കവിയെ അപമാനിച്ചു: ദാമോദരന്‍

Posted By:
Subscribe to Filmibeat Malayalam
Ivan Megharoopan
കൊച്ചി: പി ബാലചന്ദ്രന്റെ ഇവന്‍ മേഘരൂപന്‍ എന്ന ചിത്രത്തിലൂടെ മഹാകവി പി കുഞ്ഞിരാമനെ അവഹേളിച്ചുവെന്നു ആരോപണം. ചലച്ചിത്ര ഗാനരചയിതാവ് ആര്‍കെ ദാമോദരന്‍ ഇത്തരമൊരു ആരോപണവുമായി രംഗത്തെത്തിയത്.

പി കുഞ്ഞിരാമന്റെ കവിതകളെയും ജീവിതത്തെയും ആസ്പദമാക്കിയെടുത്ത ചിത്രം പക്ഷേ അദ്ദേഹത്തിന്റെ ജീവിതത്തെ തെറ്റായാണു വ്യാഖ്യാനിച്ചിരിക്കുന്നത്. കവിയെ മോശമായി ചിത്രീകരിക്കുന്ന സിനിമ കവിയെ കുറിച്ച് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കവിയെ വിഷയലമ്പടനായാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. നിത്യകന്യകയെ തേടി എന്നാണ് കവി തന്റെ ജീവിതയാത്രയെ വിശേഷിപ്പിച്ചത്. എന്നാല്‍ അദ്ദേഹം നിത്യവും കന്യകയെ തേടി ഇറങ്ങുന്നതായാണ് ചിത്രം പറയുന്നതെന്നും ദാമോദരന്‍ ആരോപിച്ചു.

തിരക്കഥാകൃത്തായി ഇതിനോടകം തന്നെ പേരെടുത്ത പി ബാലചന്ദ്രന്റെ ആദ്യ സംവിധാന സംരംഭമാണ് ഇവന്‍ മേഘരൂപന്‍. പ്രകാശ് ബാരെയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ കവിയെ അവതരിപ്പിക്കുന്നത്. പത്മപ്രിയ, അനു മോള്‍, രമ്യ നമ്പീശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു . മഹാകവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതമാണ് 'ഇവന്‍ മേഘരൂപന്' പ്രചോദനമെങ്കിലും അദ്ദേഹത്തിന്റെ ആത്മകഥയുടെ ചലച്ചിത്രാവിഷ്‌കാരമല്ല ഈ സിനിമയെന്ന സംവിധായകന്റെ സാക്ഷ്യപത്രത്തോടെയാണ് സിനിമ ആരംഭിക്കുന്നത്. സിലിക്കണ്‍ മീഡിയയുടെ ബാനറില്‍ ഗോപ പെരിയാടന്‍, തമ്പി ആന്റണി, പ്രകാശ് ബാരെ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

English summary
Ivan Megharoopan, biographical film based on the life of Malayalam poet P Kunhiraman Nair, misportrayed his life says RK Damodharan

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam