twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മകന്‍ ജയിലില്‍; കണ്ണീരൊഴുക്കി ജാക്കി ചാന്‍

    By Gokul
    |

    ബെയ്ജിംഗ്: തന്റെ മകന്‍ ഒരു ജയില്‍പുള്ളിയാകണമെന്ന് ഒരിക്കലും ഒരു പിതാവും ആഗ്രഹിക്കില്ല. പ്രത്യേകിച്ചും സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിദ്ധ്യമായ നടന്‍ ജാക്കി ചാന്‍. മകനെ മയക്കുമരുന്നുകേസില്‍ പിടികൂടിയശേഷം എല്ലാം തന്റെ പിഴയാണെന്ന് അദ്ദേഹം പലകുറി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞിട്ടുള്ളതുമാണ്. ഒടുവില്‍ കേസില്‍ ആറുമാസം മകന് ശിക്ഷ ലഭിക്കുമ്പോള്‍ നിശബ്ദനായി കണ്ണീരൊഴുക്കുകയാണ് ലോകമെങ്ങും ആരാധകരുള്ള ജാക്കി ചാന്‍ എന്ന കുറിയ മനുഷ്യന്‍.

    കഴിഞ്ഞ ഓഗസ്തില്‍ മയക്കുമരുന്ന കേസില്‍ പിടിയിലായ ജാക്കി ചാന്റെ മകന്‍ ജെയ്‌സി ചാനെ(32)യാണ് ബെജീംഗിലെ ഈസ്‌റ്റേണ്‍ ജില്ലാകോടതി ആറുമാസം തടവിന് ശിക്ഷിച്ചിരിക്കുന്നത്. 2,000 യുവാന്‍ പിഴയടക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. ജെയ്‌സിക്കൊപ്പം തായ്‌വാന്‍ നടനുമായ കൈ കോയെയും പോലീസ് പിടികൂടിയിരുന്നു.

    jackie-chan-with-his-son

    സുഹൃത്തായ കൈകോയെയ്‌ക്കൊപ്പം വീട്ടിലിരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുമ്പോഴായിരുന്നു ജെയിസിയെ പോലീസ് പിടികൂടിയത്. വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 100 ഗ്രാം മയക്കു മരുന്ന് കണ്ടെടുക്കുകകൂടി ചെയ്തതോടെ ജെയ്‌സിക്ക് ശിക്ഷ ലഭിക്കുമെന്ന് ഉറപ്പായിരുന്നു. അച്ഛന്റെ പാതയില്‍ അല്ലെങ്കിലും ടിവി പരിപാടികളിലൂടെ ചൈനീസ് പ്രേക്ഷകര്‍ക്ക് ജെയ്‌സി സുപരിചിതനാണ്.

    മയക്കുമരുന്ന് കേസുകളില്‍ വധശിക്ഷ വരെ നല്‍കുന്ന ചൈനയില്‍ ജെയ്‌സിയുടെ ശിക്ഷ താരമ്യേന ചെറുതാണെന്നു പറയാം. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മകനെ ജാക്കി ചാന് രക്ഷപ്പെടുത്താന്‍ കഴിയുമായിരുന്നെങ്കിലും അദ്ദേഹം അതിന് ശ്രമിച്ചിരുന്നില്ല. എല്ലാ മക്കള്‍ക്കും മാതാപിതാക്കള്‍ക്കും തന്റെ മകന്‍ ഒരു പാഠമാകണമെന്നായിരുന്നു താരം പറഞ്ഞിരുന്നത്. ചൈനയില്‍ 2009 ല്‍ രൂപം കൊണ്ട മയക്കുമരുന്ന് വിരുദ്ധ പ്രചാരണ സമിതിയുടെ അംബാസിഡര്‍ കൂടിയാണ് ജാക്കി ചാന്‍.

    English summary
    Drug crime in China; Jackie Chan's son Jaycee jailed
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X