»   »  മൈക്കല്‍ ജാക്‌സന്റെ ആരും കേള്‍ക്കാത്ത പാട്ടുകള്‍

മൈക്കല്‍ ജാക്‌സന്റെ ആരും കേള്‍ക്കാത്ത പാട്ടുകള്‍

Posted By:
Subscribe to Filmibeat Malayalam
michael-jackson
കലകാരന്മാര്‍ നശ്വരരായിരിക്കാം, പക്ഷേ അവരുടെ സൃഷ്ടികള്‍ എന്നും ആരാധകരിലൂടെ കാലത്തെ അതിജീവിക്കും. മരിച്ചിട്ടും മരിക്കാത്ത ഓര്‍മകളുമായി പോപ് ഗായകന്‍ മൈക്കല്‍ ജാക്‌സണ്‍ അത് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

മരിച്ചിട്ടും അദ്ദേഹം സംഗീതപ്രേമികള്‍ക്കായി ഒരു വിസ്മയം കാത്ത് സൂക്ഷിച്ചിരുന്നു. കുറച്ച് പാട്ടുകള്‍. ഇതുവരെ ആരും കേള്‍ക്കാത്ത ജാക്‌സണ്‍ന്റെ പാട്ടുകള്‍ ആരാധകരടെ കാതുകളില്‍ എത്തിക്കുകയാണ് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ ജെര്‍ക്കിന്‍സണ്‍. പാട്ടുകളും അതടങ്ങുന്ന വീഡിയോകളുമാണ് ജെര്‍ക്കിസണ്‍ പുറത്തിറക്കുന്നത്.

ജാക്‌സന്റെ പ്രശസ്തമായ ഇന്‍വിസിബ്ള്‍ എന്ന ആല്‍ബത്തില്‍ ജെര്‍ക്കിസണ്‍ പ്രവര്‍ത്തിച്ചിരുന്നു. രണ്ട് വര്‍ഷമേ അദ്ദേഹത്തോടൊപ്പം ജോലിചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂവെങ്കിലും ആ രണ്ട് വര്‍ഷങ്ങള്‍ ജീവിതത്തില്‍ മറക്കാനാവാത്ത നിമിഷങ്ങളാണെന്ന് ജെര്‍ക്കിസണ്‍ പറയുന്നു.

യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സ് വാങ്ങി സൂപ്പര്‍ ഹീറോ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ജാക്‌സണ്‍ ആഗ്രഹിച്ചിരുന്നു എന്ന് അദ്ദേഹത്തിന്റെ മുന്‍ മാനേജര്‍ ഡയറക്ടര്‍ വെയ്‌സാറ ദിവസങ്ങള്‍ക്ക് മുമ്പ് വെളിപ്പെടുത്തിയിരുന്നു.

English summary
Michael Jackson's unknown songs to release his colleague.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam