»   » അക്കര കാഴ്ച്ചകള്‍ക്ക് ശേഷം ജേക്കബ് ഗ്രിഗറിയ്ക്ക് ഇരട്ടി മധുരം

അക്കര കാഴ്ച്ചകള്‍ക്ക് ശേഷം ജേക്കബ് ഗ്രിഗറിയ്ക്ക് ഇരട്ടി മധുരം

Posted By:
Subscribe to Filmibeat Malayalam

അക്കര കാഴ്ചകള്‍ എന്ന ടെലിവിഷന്‍ പരമ്പരിയലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ നടനാണ് ഗിരിഗിരി എന്ന ജേക്കബ് ഗ്രിഗറി. ഇപ്പോഴിതാ ടെലിവിഷന്‍ പരമ്പര മണ്‍സൂണ്‍ മാംഗോസ് എന്ന പേരില്‍ വെള്ളിത്തിരയില്‍ എത്തുകയാണ്. ഒപ്പം പരമ്പരിയലെ ജേക്കബ് ഗ്രിഗറി, ജോസു കുട്ടി, സജിനി സക്കറിയ എന്നിവരും.

അക്കര കാഴ്ചകളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റുകെയും പിന്നീട് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത എബിസിഡി എന്ന ചിത്രത്തിലൂടെയാണ് ജേക്കബ് ഗ്രിഗറി ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. ചിത്രത്തില്‍ ജേക്കബ് അവതരിപ്പിച്ച കോര എന്ന കഥാപാത്രവും മികച്ചതായിരുന്നു. ഇപ്പോഴിതാ ജേക്കബിനൊപ്പം പരമ്പരയിലെ ജോസു കുട്ടിയും സജിനി സക്കറിയയും. പരമ്പരയിലെ മൂന്ന് പേരും വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നതിന്റെ സന്തോഷവും.

jacob-gregory

അമേരിക്കന്‍ മലയാളി ജീവിത്തിനെ ആസ്പദമാക്കിയുള്ളതായിരുന്നു ടെലിവിഷന്‍ പരമ്പരയായ അക്കര കാഴ്ചകള്‍. ആക്ഷേപം ഹാസ്യം എന്ന രൂപത്തിലായിരുന്നു അക്കര കാഴ്ചകള്‍ പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. അമേരിക്കന്‍ മലയാളി പ്രേക്ഷകര്‍ക്കിടയിലും പരമ്പര ഏറെ ശ്രദ്ധ നേടിയിരുന്നു. ഫഹദ് ഫാസിലാണ് ഇപ്പോള്‍ ചിത്രത്തില്‍ നായക വേഷം അവതരിപ്പിക്കുന്നത്.

ടെലിവിഷന്‍ പരമ്പര ഒരുക്കിയ അബി വര്‍ഗീസ് തന്നെയാണ് മണ്‍സൂണ്‍ മാംഗോസ് സംവിധാനം ചെയ്യുന്നത്. ചിത്രം പൂര്‍ണ്ണമായും അമേരിക്കയിലാണ് ചിത്രീകരിച്ചത്. ടെലിവിഷനിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ അക്കര കാഴ്ചകള്‍ ബിഗ് സ്‌ക്രീനിലും കിടുക്കുമെന്ന് തീര്‍ച്ച.

English summary
On working again with the team, Gregory says. 'We are like a family and it's easy for me to do what the director wants.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam