»   » ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം കേരളത്തില്‍ നിന്ന് നേടിയ ആകെ കലക്ഷന്‍?

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം കേരളത്തില്‍ നിന്ന് നേടിയ ആകെ കലക്ഷന്‍?

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയുടെ ഏറ്റവും ഒടുവിലത്തെ ഹിറ്റാണ് വിനീത് ശ്രീനിവാസന്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം. രഞ്ജി പണിക്കര്‍ ടൈറ്റില്‍ റോളിലെത്തിയ ചിത്രം നൂറ് ദിവസത്തിലധികം കേരളത്തില്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞു.

നിവിന്‍ ഭാഗ്യ നടന്‍ തന്നെ, ദേ മൂന്നാമത്തെ ചിത്രവും നൂറ് ദിവസം പിന്നിട്ടു!!


കേരളത്തില്‍ നിന്ന് മാത്രം ചിത്രം നേടിയ ആകെ കലക്ഷന്‍ 23.2 കോടി രൂപയാണ്. 2016 ല്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ നേടിയ ചിത്രങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം.


 jacobinte-swargarajyam-final-kerala-box-office-collections

നിവിന്‍ പോളിയുടെ മുന്‍ ചിത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ശരാശരി കലക്ഷനാണ് ആദ്യ ദിവസം നേടിയത്. 1.35 കോടിയായിരുന്നു ആദ്യ ദിവസത്തെ കലക്ഷന്‍. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ കുടുംബ പ്രേക്ഷകര്‍ക്കിടയില്‍ നിന്ന് മികച്ച നിരൂപണങ്ങള്‍ വന്നതോടെ ചിത്രത്തിന്റെ കലക്ഷനും കുതിച്ചു.


ആദ്യത്തെ ഒമ്പത് ദിവസത്തിനുള്ളില്‍ എറണാകുളം മള്‍ട്ടിപ്ലക്‌സില്‍ നിന്ന് മാത്രം ഒരു കോടി രൂപ ചിത്രം നേടി. ബിഗ് ബാംഗ് എന്റര്‍ടൈന്‍മെന്റിസിന്റെ ബാനറില്‍ നോബിള്‍ ബാബുവാണ് ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം നിര്‍മ്മിച്ചത്.

English summary
Jacobinte Swargarajyam, the Nivin Pauly movie recently completed its 100th day of release. The family drama, which is written and directed by Vineeth Sreenivasan, is one of the blockbusters of 2016.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam