For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിലാലിന്റെ രണ്ടാം വരവില്‍ ഷംസുവുമുണ്ട്! ഇത്തവണ പഴയ ബിസിനസല്ലെന്ന് ജാഫര്‍ ഇടുക്കി

  |

  മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. ആദ്യ ഭാഗമായ ബിഗ്ബി പുറത്തിറങ്ങി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രത്തിന് രണ്ടാം ഭാഗം വരുന്നത്. ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലായുളള മമ്മൂക്കയുടെ രണ്ടാം വരവിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു.

  വമ്പന്‍താരനിര അണിനിരക്കുന്ന സിനിമ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന വേളയിലാണ് ലോക്ഡൗണ്‍ വന്നത്. ബിഗ്ബിയില്‍ അഭിനയിച്ച മിക്ക താരങ്ങളും ബിലാലിലും എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യ ഭാഗത്തില്‍ അഭിനയിച്ച മനോജ് കെജയന്‍, ബാല, മംമ്താ മോഹന്‍ദാസ് തുടങ്ങിയ താരങ്ങളെല്ലാം ബിലാലിലും എത്തുന്നുണ്ട്. രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് സംവിധായകന്‍ അമല്‍ നീരദ് തന്നെയായിരുന്നു ചിത്രം പ്രഖ്യാപിച്ചിരുന്നത്.

  ഇത്തവണ മികച്ചൊരു കഥ കിട്ടിയതിനാലാണ് രണ്ടാം ഭാഗം ഒരുക്കാനായി തീരുമാനിച്ചതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. സംവിധാനത്തിനൊപ്പം ബിലാലിന്റെ ഛായാഗ്രഹണവും അമല്‍ നീരദ് തന്നെയാണ് നിര്‍വ്വഹിക്കുന്നത്. ബിഗ് ബിക്ക് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കിയ ഗോപി സുന്ദറാണ് ഇത്തവണ ബിലാലിന് സംഗീതമൊരുക്കുന്നത്. അതേസമയം ബിഗ്ബിയിലെ മറ്റുതാരങ്ങളെകുറിച്ചുളള റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ അധികം പുറത്തുവന്നിരുന്നില്ല.

  ആദ്യ ഭാഗത്തില്‍ ഡോഗ് ഷംസു എന്ന കഥാപാത്രമായി അഭിനയിച്ചത് ജാഫര്‍ ഇടുക്കിയായിരുന്നു. ബിഗ്ബിയില്‍ മമ്മൂട്ടി ആരാധകരും പ്രേക്ഷകരും മറക്കാനിടയില്ലാത്ത കഥാപാത്രമായിരുന്നു ഡോഗ് ഷംസു. അല്‍സേഷ്യനാ മുറ്റ് ഇനമാ എന്ന് മമ്മൂട്ടിയോട് ജാഫര്‍ ഇടുക്കി പറയുന്ന സീന്‍ ഇന്നും ആഘോഷിക്കപ്പെടുന്ന രംഗമാണ്. കൂടാതെ അള്ളാ ബിലാലിക്കാ എന്ന ജാഫര്‍ ഇടുക്കിയുടെ ഡയലോഗും പിന്നീട് തരംഗമായി മാറിയിരുന്നു.

  ബിഗ് ബി 2 പ്രഖ്യാപിച്ചതിന് പിന്നാലെ അധികപേരും തിരക്കുന്നൊരു കാര്യമാണ് ഡോഗ് ഷംസുവും ചിത്രത്തിലുണ്ടാവുമോ എന്ന്. അതേസമയം ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ബിലാലില്‍ ഷംസു ഉണ്ടാവുമോ എന്ന ചോദ്യത്തിന് ജാഫര്‍ ഇടുക്കിയുടെ മറുപടി ശ്രദ്ധേയമായി മാറിയിരുന്നു, ബിഗ് ബിയ്ക്ക് ശേഷം അതിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത വന്നുതുടങ്ങിയപ്പോള്‍ മുതല്‍ ഒരു രണ്ട് മൂന്നാല് കൊല്ലം രണ്ടാം ഭാഗത്തില്‍ ഞാനുണ്ടോ എന്ന ചോദ്യം കേട്ട് മറുപടിയില്ലാതെ ഇരുന്നിരുന്ന് ഒടുവില്‍ എനിക്കതിനൊരുത്തരം കിട്ടിയെന്ന് ജാഫര്‍ ഇടുക്കി പറയുന്നു.

  ആദ്യമൊക്കെ എനിക്കറിയാന്‍ പാടില്ലായിരുന്നു. അവര്‍ വിളിച്ചാല്‍ പോയി അഭിനയിക്കുമെന്നൊക്കെ പറഞ്ഞു. പിന്നീട് അഞ്ചാം പാതിരയുടെ ഡബ്ബിംഗിന് സ്റ്റുഡിയോയില്‍ ചെന്ന സമയം എന്റെ അടുത്തായി ഒരാള്‍ ഇരിപ്പുണ്ട്. സത്യം പറഞ്ഞാല്‍ എനിക്ക് പുളളിയെ മനസ്സിലായില്ല. അന്നേരം സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് എന്നോട് ചോദിച്ചു. ചേട്ടന് ഉണ്ണി ആറിനെ പരിചയമില്ലേ എന്ന്.

  ഞാന്‍ തിരിച്ചുചോദിച്ചു ഏത് ഉണ്ണി ആറെ. എന്റെ നാട്ടുകാരനായ ഉണ്ണി ആറാണ് എന്റെ അടുത്തിരിക്കുന്നത്. അതായത് ബിഗ്ബി എഴുതിയ ആള്‍. അതെനിക്ക് അറിയാന്‍ പാടില്ലായിരുന്നു. ഞാന്‍ വേഗം അദ്ദേഹത്തിന് അടുത്തെത്തി ക്ഷമിക്കണം എനിക്ക് മനസ്സിലായി ല്ലായിരുന്നുവെന്ന് പറഞ്ഞു. എന്നിട്ട് അദ്ദേഹത്തോട് തന്നെ ചോദിച്ചു.

  ബിലാല്‍ 2 അനൗണ്‍സ് ചെയ്തത് മുതല്‍ ഞാനും അതിലുണ്ടോ എന്നാണ് എല്ലാവരും ചോദിക്കുന്നത് ഞാന്‍ സിനിമയിലുണ്ടോ സര്‍, ഉടനെ അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെ. പിന്നെ ഇല്ലാതെ ഷംസു ബിലാലിലുമുണ്ട്. പക്ഷേ പട്ടി, പൂച്ച ബിസിനസ് ഒന്നുമല്ല. കുറച്ചുകൂടി ഹൈക്ലാസ് ആയിട്ടായിരിക്കും ഇതില്‍ ഷംസുവിന്റെ വരവെന്ന്. പിന്നീട് ഡേറ്റ് വരെ തീരുമാനിച്ച് അഞ്ചാറ് ദിവസം ചിത്രീകരണം ചെയ്തതാണ്. അപ്പോഴല്ലേ ലോക്ഡൗണ്‍ വന്നത്. അഭിമുഖത്തില്‍ ജാഫര്‍ ഇടുക്കി പറഞ്ഞു.

  Read more about: mammootty bilal
  English summary
  Jaffer Idukki Will Be Seen As A High Class Businessman in Mammootty Starrer Big B Part 2
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X