»   » അച്ഛനോട് പൊരുതി തോറ്റ 'ഡാഡി ഗിരിജ' ഇനി മകനെതിരെ! ആദിയിലും വില്ലന്‍?

അച്ഛനോട് പൊരുതി തോറ്റ 'ഡാഡി ഗിരിജ' ഇനി മകനെതിരെ! ആദിയിലും വില്ലന്‍?

By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ പുലിമുരുകനിലെ നായകനായ മുരുകനെ മാത്രമല്ല വില്ലനായ ഡാഡി ഗിരിജയേയും പ്രേക്ഷകര്‍ അത്ര വേഗം മറക്കില്ല. രണ്ട് ദശാബ്ദക്കാലം തെലുങ്ക് സിനിമയില്‍ സൂപ്പര്‍ സ്റ്റാറായി നിറഞ്ഞ് നിന്ന് ജഗപതി ബാബുവാണ് പുലിമുരുകിലെ വില്ലനായ ഡാഡി ഗിരിജയായി എത്തിയത്. ഇപ്പോള്‍ തെന്നിന്ത്യന്‍ ഭാഷകളില്‍ വില്ലനായി തിളങ്ങുകയാണ് ഇപ്പോള്‍ ജഗപതി ബാബു.

മോഹന്‍ലാലിനു പോലും തകര്‍ക്കാനാകാത്ത 21 വര്‍ഷം പഴക്കമുള്ള ആ റെക്കോര്‍ഡ്! ആര് തകര്‍ക്കും?

പ്രഭാസിനൊപ്പം മോഹന്‍ലാല്‍ ഇല്ല, സാഹോയില്‍ പ്രഭാസിനൊപ്പം ഈ മലയാളി താരം...

pranav-jagapati babu

പുലിമുരുകന് പിന്നാലെ വീണ്ടും മലയാളത്തിലേക്ക് വില്ലത്തരവുമായി എത്തുകയാണ് ജഗപതി ബാബു. മോഹന്‍ലാലിനെ വെല്ലുവിളിച്ച് മലയാളത്തിലേക്ക് എത്തിയ ജഗപതി ബാബു ഇക്കുറി എതിരിടുന്നത് പ്രണവ് മോഹന്‍ലാലിനെയാണ്. പ്രണവ് ആദ്യമായി നായകനാകുന്ന ജീത്തു ജോസഫ് ചിത്രം ആദിയില്‍ വില്ലനായി എത്തുകയാണ് അദ്ദേഹം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം ആക്ഷന് പ്രാധാന്യം നല്‍കുന്ന ഇമോഷണല്‍ ത്രില്ലറാണ്. ചിത്രത്തിനായി പ്രണവ്  പാര്‍കൗര്‍ എന്ന ആയോധന കല അഭ്യസിച്ചിരുന്നു.

ഒന്നാമന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറിയ പ്രണവ് പുനര്‍ജനി എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്‌കാരവും സ്വന്തമാക്കി. പാപനാശം, ലൈഫ് ഓഫ് ജോസുകുട്ടി എന്നീ ചിത്രങ്ങളില്‍ ജീത്തു ജോസഫിന്റെ സംവിധാന സഹായായി പ്രണവ് പ്രവര്‍ത്തിച്ചിരുന്നു.

English summary
After Pulimurugan Jagapati Babu will be the opponent of Pranav in Aadhi.
Please Wait while comments are loading...

Malayalam Photos

Go to : More Photos