For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്റെ വില്ലന്‍ മമ്മൂട്ടിയുടെ അച്ഛനാവുന്നു! ഇനി മുതല്‍ തെലുങ്കിലും മമ്മൂക്കയുടെ തംരഗം!

  |

  അബ്രഹാമിന്റെ സന്തതികള്‍ തിയറ്ററുകള്‍ കീഴടക്കി പ്രദര്‍ശനം നടത്തുകയാണ്. ഇതിനോടകം തന്നെ കോടികള്‍ വാരിക്കൂട്ടിയ സിനിമ വരും ദിവസങ്ങളില്‍ വലിയ ഉയരങ്ങളിലേക്ക് എത്തുമെന്ന കാര്യത്തില്‍ സംശയമില്ല. അതേ സമയം ആഗസ്റ്റില്‍ ഓണത്തിന് മുന്നോടിയായി ഒരു കുട്ടനാടന്‍ ബ്ലോഗ് ആയിരിക്കും റിലീസ് ചെയ്യുക. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെ പൂര്‍ത്തിയായിരുന്നു.

  നിലവില്‍ തെലുങ്കില്‍ നിര്‍മ്മിക്കുന്ന യാത്ര എന്ന സിനിമയുടെ ഷൂട്ടിംഗ് ആണ് നടക്കുന്നത്. ഒരുപാട് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടി തെലുങ്കില്‍ അഭിനയിക്കുന്നു എന്നതിനൊപ്പം ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥ പറയുന്ന സിനിമ ആണെന്നുള്ളതുമാണ് ഏറ്റവും വലിയ പ്രത്യേകത. സിനിമയില്‍ മമ്മൂട്ടിയുടെ അച്ഛന്‍ വേഷത്തിലെത്തുന്ന താരത്തെ കുറിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടിരിക്കു

  തെലുങ്കിലെ യാത്ര

  തെലുങ്കിലെ യാത്ര

  മലയാളത്തില്‍ മമ്മൂട്ടി നായകനായി അഭിനയിച്ച യാത്ര എന്ന സിനിമയുണ്ടായിരുന്നു. ഇപ്പോഴിതാ.. തെലുങ്കിലെ മമ്മൂട്ടി ചിത്രത്തിനും യാത്ര എന്നാണ് പേരിട്ടിരിക്കുന്നത്. മമ്മൂട്ടി അഭിനയിക്കുന്ന മൂന്നാമത്തെ തെലുങ്ക് സിനിമയാണ് യാത്ര. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതകഥ ആസ്പമാക്കി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. തെലുങ്ക് സ്റ്റൈലിലുള്ള മുണ്ടും കുര്‍ത്തയും ധരിച്ച് നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമടക്കം യാത്രയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നിരുന്നു.

   സിനിമയെ കുറിച്ചുള്ള വിശേഷം

  സിനിമയെ കുറിച്ചുള്ള വിശേഷം

  മമ്മൂട്ടിയെ നായകനാക്കി മാഹി വി രാഘവ് ആണ് യാത്ര സംവിധാനം ചെയ്യുന്നത്. 2009 സെപ്റ്റംബറില്‍ ഒരു ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച വൈഎസ്ആറിന്റെ രാഷ്ട്രീയ ജീവിതമാണ് സിനിമയാക്കുന്നത്. അതിനൊപ്പം 2004 അസംബ്ലി തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിച്ച വൈഎസ്ആറിന്റെ 147 കിലോമീറ്റര്‍ പദയാത്രയാണ് ഇതിവൃത്തം. ഇതാണ് യാത്ര എന്ന പേരിടാന്‍ കാരണമെന്നാണ് സൂചന. ചിത്രീകരണം നടന്ന കൊണ്ടിരിക്കുന്ന സിനിമ 70 എംഎം എന്റര്‍ടെയിന്‍മെന്റസിന്റെ ബാനറില്‍ ശശി ദേവി റെഡ്ഡി, വിജയ് ചില്ല എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

  അച്ഛന്‍ വേഷത്തില്‍..?

  അച്ഛന്‍ വേഷത്തില്‍..?

  മമ്മൂട്ടി വൈഎസ്ആര്‍ റെഡ്ഡിയുടെ വേഷത്തില്‍ അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് രാജറെഡ്ഡിയായി എത്തുന്നത് ജഗപതി ബാബുവാണ്. സിനിമയ്ക്ക് വേണ്ടി ജഗപതി ബാബുവിനെ സമീപിച്ചപ്പോള്‍ തന്നെ അദ്ദേഹം സമ്മതം അറിയിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. മലയാളികള്‍ക്ക് ഏറെ പരിചയമുള്ള താരമാണ് ജഗപതി ബാബു. മുന്‍പ് മോഹന്‍ലാലിന്റെ പുലിമുരുകനില്‍ ഡാഡി ഗിരിജ എന്ന വില്ലന്‍ വേഷത്തിലായിരുന്നു താരം അഭിനയിച്ചിരുന്നത്. ഇപ്പോള്‍ മമ്മൂട്ടിയുടെ അച്ഛന്റെ വേഷത്തില്‍ താരമെത്തുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന കാര്യം കൂടിയാണ്.

  മറ്റ് താരങ്ങള്‍..

  മറ്റ് താരങ്ങള്‍..

  യാത്രയില്‍ മമ്മൂട്ടിയ്ക്കൊപ്പം തമിഴ് നടന്‍ സൂര്യയുണ്ടാവുമെന്ന് റിപ്പോര്‍ട്ട് വന്നിരുന്നു. വൈഎസ്ആര്‍ രാജശേഖര റെഡ്ഡിയുടെ മകന്‍ വൈഎസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വേഷത്തില്‍ സൂര്യ അഭിനയിക്കുന്നതായിട്ടായിരുന്നു സൂചന. വൈഎസ്ആറിന്റെ മകള്‍ ഷാര്‍മിളയുടെ വേഷത്തില്‍ തെന്നിന്ത്യന്‍ നടി ഭൂമികയാണ് അഭിനയിക്കുന്നത്. ബാഹുബലിയിലൂടെ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത ആശ്രിത വെമുഗന്തിയാണ് വൈഎസ്ആറിന്റെ ഭാര്യ വിജയലക്ഷ്മിയുടെ വേഷത്തില്‍ എത്തുന്നത്. അതുപോലെ മലയാളത്തിന്റെ പ്രിയ നടി സുഹാസിനിയും സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് വാര്‍ത്ത പ്രചരിച്ചിരുന്നു.

  ടീസര്‍ ഉടന്‍ വരും..

  ടീസര്‍ ഉടന്‍ വരും..

  യാത്രയില്‍ നിന്നും ഉടന്‍ തന്നെ ടീസര്‍ പുറത്ത് വരുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വൈഎസ്ആര്‍ റെഡ്ഡിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ജൂലൈ 8 ന് ടീസര്‍ പുറത്തിറക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. അതിവേഗം ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനുള്ള തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍.

  English summary
  Jagapati Babu is Mammootty’s dad in Yatra?
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X