For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ക്യാമറ കണ്ടാൽ മൂഡ് ഔട്ട് ആകും!! സ്വന്തം സിനിമകളിലെ കോമഡികൾക്ക് പോലും ചിരിക്കാറില്ല

  |

  ചില താരങ്ങൾ എല്ലാ തലമുറക്കാർക്കും പ്രിയപ്പെട്ടതായിരിക്കും. സിനിമയുടെ തലമുറയും താരങ്ങളും എത്ര മാറിയാലും പ്രേക്ഷകരുടെ പ്രിയപ്പെട്ട ലിസ്റ്റിൽ ഇവർ എന്നും ഉണ്ടാകും. ഇത്തരത്തിൽ മലയാളി പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥിര താമസക്കാരനാക്കി നടനാണ് ജഗതി ശ്രീകുമാർ. വില്ലനാകട്ടെ കോമഡിയാകട്ടെ ജഗതിയുടെ കൈകളിൽ ഭഭ്രമായിരിക്കും. 1974 മുതൽ സിനിമ ജീവിതം തുടങ്ങിയ ജഗതി അണിയാത്ത ചമയങ്ങളും വേഷങ്ങളുമില്ല. ഇനി അടുത്തത് എന്താണ് എന്ന് ആകാംക്ഷയോടെ ഉറ്റു നോക്കിയിരുന്നു പ്രേക്ഷകർകരുടെ കാതുകളിലേയ്ക്കാണ് ഒരിക്കലും വിചാരിക്കാത്ത ആ അപകട വാർത്ത വന്നെത്തിയത്.

  താരത്തിന്റെ ബേബി ബംബ് ചർച്ചയാകുന്നു!! അമ്മയാകാൻ പോകുന്നതിനെ കുറിച്ച് താര മാതാവ്, കുറച്ച് സമയം താരാൻ അപേക്ഷിച്ച് സൂപ്പർ താരം

  വർഷങ്ങൾ കഴിഞ്ഞ് പോയിട്ടും ജഗതിയുടെ കുറവ് നികത്താൻ മലയാള സിനിമയ്ക്കായിട്ടില്ല. തലമുറ മാറിയിട്ടും ഇന്നും മലയാളികളുടെ ഹാസ്യ സാബ്രാട്ട് ജഗതി തന്നെയാണ്. അദ്ദേഹത്തിന്റെ മടങ്ങി വരവ് പ്രതീക്ഷിച്ചിരിക്കുകയാണ് പ്രേക്ഷകർ. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ജഗതിയുടെ ക്യാമറയുടെ മുന്നിലേയ്ക്കുളള തിരിച്ചു വരവിനെ കുറിച്ച് വാർത്തകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത വാർത്ത സ്ഥിരികരിച്ച് മകൻ രാജ്കുമാർ രംഗത്തെത്തിയിട്ടുണ്ട്. ജഗതിയുടെ മടങ്ങി വരവിന് കളമൊരുങ്ങുമ്പോൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് മാതൃഭൂമി സ്റ്റാർ സ്റ്റൈലിലെ ജഗതിയെ കുറിച്ചുളള ഒരു പക്തിയാണ്. അപകടത്തിന് മുൻപും ശേഷവുമുളള ജഗതിയുടെ ജീവിതമായിരുന്നു. ഇപ്പോൾ അത് വീണ്ടും അത് ചർച്ചയാവുകയാണ്.

  കയ്ച്ചിട്ട് തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും പറ്റാത്ത അവസ്ഥയിലാണ് !! ഏറെ സങ്കടമുണ്ട്.. തുറന്നു പറഞ്ഞ് അഡാർ ലവ് നായിക...‌

  ആദ്യം പരസ്യ ചിത്രം

  ആദ്യം പരസ്യ ചിത്രം

  7 വർഷത്തെ ചികിത്സയ്ക്ക് ശേഷമാണ് ജഗതി വീണ്ടും ക്യാമറയ്ക്ക് മുന്നിലേയ്ക്ക് മടങ്ങി എത്തുന്നത്. പരസ്യ ചിത്രത്തിലൂടെയാണ് രണ്ടാം വരവ്. ചാലക്കുടി വാട്ടർ തീം പാർക്കിനു വേണ്ടി നിർമ്മിക്കുന്ന പര്സയ ചിത്രത്തിലാണ് താരം അഭിനയിക്കുന്നത്രേ. ചിത്രീകരണത്തിനായി കുടുംബസമേതം 27 ന് തൃശ്ശൂരിലേയ്ക്ക് പോകുമെന്ന് രാജ്കുമാർ പറഞ്ഞു.

   ജഗതിയുടെ കഥപാത്രം

  ജഗതിയുടെ കഥപാത്രം

  ഇപ്പോഴത്തെ അവസ്ഥയിൽ അദ്ദേഹത്തിന് ചെയ്യാൻ പറ്റുന്ന രീതിയിലുള്ള കഥാപാത്രമാണ് അദ്ദേഹത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നും മകൻ രാജ്കുമാർ പറഞ്ഞു. രാജ് കുമാറിന്റെ നേതൃത്വത്തിലുളള ജഗതി ശ്രീകുമാർ എന്റർടെയ്ൻമെന്റാണ് പരസ്യം ഒരുക്കുന്നത്. ഡോക്ടർമാരുടെ നിർദ്ദേശം പ്രകാരമാണ് ജഗതിയെ വീണ്ടും ക്യാമറയ്ക്ക് മുന്നിൽ എത്തിച്ചത്. സുഹൃത്തുക്കളുമായുളള അദ്ദേഹത്തിന്റെ ഇടപെടലും പഴയകാല ജീവിത രീതിയും അദ്ദേഹത്തിന്റെ അവസ്ഥയ്ക്ക് കാര്യമായ പുരോഗതി ഉണ്ടാക്കിയിരുന്നു.

  ക്യാമറ കണ്ടാൽ മൂഡ് ഔട്ട് ആകും

  ക്യാമറ കണ്ടാൽ മൂഡ് ഔട്ട് ആകും

  ജഗതിയുടെ തിരിച്ച് വരവിനെ വേദിയൊരുങ്ങുമ്പോൾ, ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത് മാതൃഭൂമി സ്റ്റാർ ആന്റ് സ്റ്റൈലിനു നൽകിയ പഴയ അഭിമുഖമാണ്. ജഗതിയ്ക്ക് വേണ്ടിയുളള പ്രത്യേക പതിപ്പിനായി അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിൽ എത്തിയപ്പോൾ കണ്ടത് ജ്യൂസ് ഗ്ലാസുമായ ടിവിയ്ക്ക് മുന്നിൽ ഇരിക്കുന്ന താരത്തെ യായിരുന്നു. എക്കാലത്തേയും എവർഗ്രീൻ സൂപ്പർ ഹിറ്റ് ചിത്രമായ യോദ്ധയിലെ എല്ലാവരേയും ചിരിപ്പിച്ച ലാലേട്ടനുമായുള്ള ഈ പാട്ടു സീനായിരുന്നു ടിവിയിൽ. കൂടെയുണ്ടായിരുന്നവർ എല്ലാവരും ചിരിച്ചപ്പോഴും ഭാവ വ്യത്യാസമില്ലായിരുന്നു. കുറച്ചു നേരം സംസാരിച്ച ശേഷം മാത്രം ക്യാമറ പുറത്തെടുത്താൽ മതിയെന്ന് മകൻ രാജ്കുമാർ പറഞ്ഞു. ചില്ലപ്പോൾ ക്യാമറ കണ്ടാൽ അദ്ദേഹത്തിന്റെ മൂഡ് ഔട്ട് ആകുമെന്നും തലതാഴ്ത്തി ഇരിക്കും. ചിലപ്പോൾ ചിരിച്ച് ചിത്രങ്ങൾക്ക് പോസ് ചെയ്തു തരും.

  ഒന്നിച്ചുളള ഭക്ഷണം

  ഒന്നിച്ചുളള ഭക്ഷണം

  ജഗതിയുടെ ദിനചര്യയെ കുറിച്ച് ഭാര്യ ശോഭയാണ് പങ്കുവെച്ചത്. എത്ര ഷൂട്ടിങ് തിരക്കുണ്ടെങ്കിലും ആഴ്ചയിൽ ഒരു ദിവസം വീട്ടിൽ എത്താറുണ്ട്. തമാശകളൊക്കെ സെറ്റിൽ അഴിച്ചുവെച്ചിട്ടാകും വീട്ടിൽ എത്തുക. ശേഷം വീട്ടുകാരും ഒന്നിച്ച് സിനിമയ്ക്ക് പോകും. വരുന്ന വഴിയ്ക്ക് ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കും. ചോറും മീൻകറിയുമായിരുന്നു അമ്പിളി ചേട്ടന്റെ ഇഷ്ട ഭക്ഷണമെന്നും താര പത്നി പറഞ്ഞു.

  English summary
  jagathi sreekumar ad filim shoot start 28
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X